തിരുപ്പതി ഐ.ഐ.ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) 2022 ജൂലായ് സെമസ്റ്ററിലെ പിഎച്ച്.ഡി., മാസ്റ്റർ ഓഫ് സയൻസ് റിസർച്ച് (എം.എസ്. റിസർച്ച്), മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്.), മാസ്റ്റർ ഓഫ് പബ്ലിക് പോളിസി (എം.പി.പി.) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 18.
പ്രോഗ്രാമും വകുപ്പുകളും
പി.എച്ച്.ഡി: കെമിക്കൽ എൻജിനിയറിങ്, സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (ഇംഗ്ലീഷ്, പബ്ലിക് പോളിസി, ഓർഗനൈസേഷണൽ ബിഹേവിയർ/ഫ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, ഫിനാൻസ്, ഇക്കണോമിക്സ്, ഫിലോസഫി)
എം.എസ്. (റിസർച്ച്): കെമിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്.
എം.ടെക്.: സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനിയറിങ് (എൻവയൺമെൻറൽ ആൻഡ് വാട്ടർ റിസോഴ്സസ് എൻജിനിയറിങ്, ജിയോ ടെക്നിക്കൽ എൻജിനിയറിങ്, സ്ട്രക്ചറൽ എൻജിനിയറിങ്, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് (സിഗ്നൽ പ്രോസസിങ് ആൻഡ് കമ്യൂണിക്കേഷൻസ്, മൈക്രോ ഇലക്‌ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ., ആർ.എഫ്. ആൻഡ് മൈക്രോവേവ് എൻജിനിയറിങ്), മെക്കാനിക്കൽ എൻജിനിയറിങ് (ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്).
പ്രവേശനയോഗ്യത
മാസ്റ്റർ ഓഫ് പബ്ലിക് പോളിസി പ്രോഗ്രാം പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോർ ഉള്ളവരെയും ഇല്ലാത്തവരെയും രണ്ടുട്രാക്കുകളിൽ പരിഗണിക്കും.
https://iittp.ac.in-ലെ അഡ്മിഷൻ ലിങ്കിലുള്ള (അനൗൺസ്മൻറ്സ്) ബന്ധപ്പെട്ട പ്രോഗ്രാം ഇൻഫർമേഷൻ ബ്രോഷറിലുണ്ട്
Tags:
EDUCATION