Trending

എൻജിനിയറിങ്‌, മെഡിക്കൽ പ്രവേശനം KEAM-2022 : അപേക്ഷ ആരംഭിച്ചു

'

📱Join WhatsApp Group https://bn1.short.gy/CareerLokam

 
സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി, എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌  (KEAM–-2022) ഏപ്രിൽ 30ന്‌ വൈകിട്ട്‌ അഞ്ചുവരെ   ഓൺലെനിൽ അപേക്ഷിക്കാം. രേഖകൾ ഓൺലൈനിൽ സമർപ്പിക്കാൻ മെയ്‌ 10 വരെ സമയമുണ്ട്‌. 

എൻജിനിയറിങ്‌ പ്രവേശന പരീക്ഷ ജൂൺ 26ന്‌ നടക്കും. 
ഫലം ജൂലൈ 25ന്‌ മുമ്പ്‌ പ്രഖ്യാപിക്കും.

ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, കോ–-ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്‌, ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്‌, ബിടെക്‌ ബയോടെക്‌നോളജി(കാർഷിക സർവകലാശാല), ഫോറസ്‌റ്ററി, വെറ്ററിനറി എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും കീമിന്‌ അപേക്ഷിക്കണം. .  

നീറ്റ്‌ (NEET-–-2022), നാറ്റ (NATA‌ 2022 )പരീക്ഷ എഴുതുന്നവർ  നിർബന്ധമായും കീമിന്‌ അപേക്ഷിക്കേണ്ടതാണ്‌.  

എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസിൽ ബയോളജി/കെമിസ്‌ട്രി /ഫിസിക്‌സ്‌ എന്നിവയ്‌ക്ക്‌ മൊത്തം 50 ശതമാനം മാർക്ക്‌ നേടിയിരിക്കണം. 

ബയോളജിക്ക്‌ പകരം ബയോടെക്‌നോളജി മതിയാകും. എൻജിനിയറിങ്ങിന്‌ അപേക്ഷിക്കുന്നവർ മാത്‌സ്‌, ഫിസിക്‌സ്‌, കെമിസ്ട്രി എന്നിവയ്‌ക്ക്‌ മൊത്തം 45 ശതമാനം മാർക്ക്‌ പന്ത്രണ്ടാം ക്ലാസിൽ നേടിയിരിക്കണം. 

കംപ്യൂട്ടർ സയൻസും ബയോടെക്‌നോളജിയും ബയോളജിയും പരിഗണിക്കും. ബിആർക്കിന്‌ അപേക്ഷിക്കുന്നവർ മാത്‌സ്, ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവ പഠിച്ച്‌ 12–-ാം ക്ലാസ്‌ ജയിച്ചിരിക്കണം. 

മൂന്ന്‌ വർഷ എൻജിനിയറിങ്‌ ഡിപ്ലോമയും പരിഗണിക്കും. പന്ത്രണ്ടാംക്ലാസ്‌ പരീക്ഷ എഴുതാൻ ഇപ്പോൾ തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 

വിശദമായ പ്രോസ്‌പെക്ടസും മറ്റ്‌ നിർദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. 

വിവരങ്ങൾക്ക്‌: www.cee.kerala.gov.in  

ഫോൺ: 0471-2525300
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...