Trending

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മഹാക്വിസ് - മലയാളത്തിൽ എഴുതാം -1000 പേർക്ക് 2000 രൂപ സമ്മാനം




കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘സബ്കാ വികാസ് മഹാക്വിസ്’ ന് തുടക്കം കുറിച്ചു. 

അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് ക്വിസ് തുടങ്ങുന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്. 

ജനങ്ങളെ പങ്കാളികളാക്കിയുള്ള ഭരണനിര്‍വഹണം നടപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.


ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍.
കോവിഡിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണിത്. 

🖥️ മത്സരം ഓണ്‍ലൈന്‍ വഴി 
🗓️ ആദ്യഘട്ടം 28 04 2022 വരെ. 
🔘 20 ചോദ്യങ്ങള്‍, 5 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം.
⭕ മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉത്തരം രേഖപ്പെടുത്താം.
⭕ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 1000 പേര്‍ക്ക് 2000 രൂപ വീതം സമ്മാനം. 

പങ്കെടുക്കുന്നതിനായി https://quiz.mygov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.



പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...