Trending

നിപറിൽ മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രവേശനം - അപേക്ഷ മേയ് 3 വരെ


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നിപർ) അഹമ്മദാബാദ്, ഗുവാഹാട്ടി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്.എ.എസ്.നഗർ എന്നീ കേന്ദ്രങ്ങളിലായി നടത്തുന്ന PG, Integrated PG-PhD, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാസ്റ്റർ ഓഫ് സയൻസ് (ഫാർമസി), മാസ്റ്റർ ഓഫ് ഫാർമസി, മാസ്റ്റർ ഓഫ് ടെക്നോളജി (ഫാർമസി), മാസ്റ്റർ ഓഫ് ടെക്നോളജി, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA), Integrated MS(Pharm)-PhD എന്നീ പ്രോഗ്രാമുകൾ ലഭ്യമാണ്. 

ഇവയിലേക്ക് പ്രോഗ്രാമിനനുസരിച്ച് ബി.ഫാം, ബി.എ.എം.എസ്., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., നിശ്ചിത ബ്രാഞ്ചുകളിൽ ബി.ഇ/ബി.ടെക്, നിശ്ചിത വിഷയങ്ങളിൽ എം.എസ്‌സി. ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. 

ഓരോ സെൻററിലെയും കോഴ്സ് ലഭ്യത, പ്രവേശനത്തിനുവേണ്ട യോഗ്യത തുടങ്ങിയവ http://www.niperhyd.ac.in/NIPERJEE.html ലെ മാസ്റ്റേഴ്സ് ബ്രോഷറിൽ കിട്ടും.

കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് എന്നിവയിലെ വിവിധ മേഖലകൾ, ഫാർമസ്യൂട്ടിക്കൽ മാനേജ്മെൻറ് എന്നിവയിലാണ് പിഎച്ച്.ഡി. പ്രോഗ്രാം. വിശദാംശങ്ങൾ വെബ്സൈറ്റിലെ പിഎച്ച്.ഡി. ബ്രോഷറിൽ ലഭിക്കും.

രണ്ടുവിഭാഗങ്ങളിലെയും പ്രവേശനം ജൂൺ 12ന് നടത്തുന്ന നിപർ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (NIPERJEE) വഴിയായിരിക്കും. അപേക്ഷ മേയ് 3 വരെ http://www.niperhyd.ac.in/NIPERJEE.html വഴി നൽകാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 
📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...