Trending

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 97.06%, 2,749 പേര്‍ക്ക് ടോപ് പ്ലസ്





തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച്‌ 11,12 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്​ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,61,375 വിദ്യാര്‍ത്ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും, 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും, 77,559 പേര്‍ ഫസ്റ്റ് ക്ലാസും, 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. 

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,09,707 കുട്ടികളില്‍ 1,04,923 പേര്‍ വിജയിച്ചു. 95.64 ശതമാനം. 1,085 ടോപ് പ്ലസും, 9,246 ഡിസ്റ്റിംഗ്ഷനും, 24,923 ഫസ്റ്റ് ക്ലാസും, 17,129 സെക്കന്റ് ക്ലാസും, 52,540 തേര്‍ഡ് ക്ലാസും ലഭിച്ചു. 

ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,758 കുട്ടികളില്‍ 98,050 പേര്‍ വിജയിച്ചു. 98.29 ശതമാനം. 1,013 ടോപ് പ്ലസും, 13,162 ഡിസ്റ്റിംഗ്ഷനും, 36,561 ഫസ്റ്റ് ക്ലാസും, 17,593 സെക്കന്റ് ക്ലാസും, 29,721 തേര്‍ഡ്ക്ലാസും ലഭിച്ചു. 

പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,422 കുട്ടികളില്‍ 38,552 പേര്‍ വിജയിച്ചു. 97.79 ശതമാനം. 599 ടോപ് പ്ലസും, 6,813 ഡിസ്റ്റിംഗ്ഷനും, 14,152 ഫസ്റ്റ് ക്ലാസും, 6,649 സെക്കന്റ് ക്ലാസും, 10,339 തേര്‍ഡ്ക്ലാസും ലഭിച്ചു. 

പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,551 കുട്ടികളില്‍ 6,399 പേര്‍ വിജയിച്ചു. 97.68 ശതമാനം. 52 ടോപ് പ്ലസും, 658 ഡിസ്റ്റിംഗ്ഷനും, 1,923 ഫസ്റ്റ് ക്ലാസും, 1,159 സെക്കന്റ് ക്ലാസും, 2,607 തേര്‍ഡ്ക്ലാസും ലഭിച്ചു.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച്‌ മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്​ലാമിക് മദ്‌റസയാണ്. 

അഞ്ചാം ക്ലാസില്‍ 260 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 234 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ 215 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 204 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ - ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 128 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 125 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 26 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ് 454 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാ​ണ്.

10,716 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 1,038 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2022 മെയ് 14,15 തിയ്യതികളില്‍ നടക്കുന്ന 'സേ''പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് സേപരീക്ഷക്ക് 180 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 20 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...