അടുത്ത അധ്യയനവർഷം മുതൽ ഒരേ സമയം രണ്ടു മുഴുനീള അക്കാദമിക് കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ(യു.ജി.സി.) അവസരമൊരുക്കുന്നു
ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എൻ.ഇ.പി.) ഭാഗമായി നടപ്പാക്കുന്നപദ്ധതിയിൽ വിദ്യാർഥികളെ ഒരേസമയം വ്യത്യസ്ത വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരാക്കുകയാണ് ലക്ഷ്യം.
ഒരു വിദ്യാർഥിക്ക് ഒരേസമയം രണ്ട് കോളേജുകളിലായി കോഴ്സുകൾ ചെയ്യാനും സാധിക്കും.
ഇതുസംബന്ധിച്ച വിശദ മാർഗരേഖ യു.ജി.സി. പുറത്തിറക്കി
സയൻസ്- ആർട്സ് ഭേദമില്ലാതെ ഏത് വിഷയവും ഒരേസമയം വിദ്യാർഥിക്ക് പഠിക്കാനാകുമെന്നതാണ് പുതിയ മാറ്റത്തി ൻറ പ്രത്യേകത.
ഒരു കോഴ്സ് ഓൺലൈനായും രണ്ടാം കോഴ്സ് നേരിട്ട് കോളേജിൽ പോയി പഠിക്കാനും സാധിക്കും. വേണമെങ്കിൽ രണ്ടു കോഴ്സുകളും ഓൺലൈനായും പഠിക്കാം.
ഒരേ സർവകലാശാലയിലോ വ്യത്യസ്ത സർവകലാശാലകളിലോ പഠിക്കാം.വിദൂരവിദ്യാഭ്യാസം വഴിയും പഠിക്കാം
രണ്ടു കോഴ്സുകളിലെയും സമയക്രമം ഏകോപിപ്പിച്ചുകൊണ്ടുപോകേണ്ടത് വിദ്യാർഥിയുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്.
രണ്ടു കോഴ്സ് ഒരുമിച്ച് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിദ്യാർഥികളാണ്.. മാർച്ച് 31-ന് ചേർന്ന യു.ജി.സി. യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഒരുസമയം ഒരു മുഴുനീള കോഴ്സ് ചെയ്യാൻ മാത്രമാണ് നേരത്തെ യു.ജി.സി.യു ടെ അനുമതിയുണ്ടായിരുന്നത്. അതിനൊപ്പം ഓൺലൈനായോ പാർട്ട് ടൈമായോ ഡിപ്ലോമ കോഴ്സുകളും ചെയ്യാമായിരുന്നു.
എന്നാൽ, പുതിയ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് രണ്ട് മുഴുനീള കോഴ്സകൾ വരെ ഒരേസമയം ഒന്നാ രണ്ടോ കോളജുകളിൽ നിന്നായി പഠിക്കാം.
വിദ്യാർഥികളുടെ ഹാജർനിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം സർവകലാശാലയുടേതാകും.
മാറ്റം അടുത്തവർഷം മുതൽ
ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പുതിയ മാറ്റം ബാധകമാകും. നിലവിൽ രണ്ടാം വർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് മറ്റൊരു കോഴ്സിൽ ഒന്നാംവർഷ കാഴ്സിന് ചേരാം...
Tags:
EDUCATION