കേട്ടപാടെ കുട്ടികള്‍ ഓടി. പക്ഷേ ചെന്ന് നോക്കുമ്പോള്‍ ബലൂണുകള്‍ എല്ലാം കൂടികലര്‍ന്ന കാഴ്ചയാണ് കണ്ടത്. അതില്‍ നിന്ന് സ്വന്തം പേരെഴുതിയ ബലൂണ്‍ എങ്ങിനെ കണ്ടെത്തും... അപ്പോള്‍ ടീച്ചര്‍ അതിനൊരു സൂത്രം പറഞ്ഞുകൊടുത്തു.
ഒരു ബലൂണെടുക്കുക, അതിലെഴുതിയ പേര് ആരുടേതാണോ, അയാള്‍ക്ക് ആ ബലൂണ്‍ സമ്മാനിക്കുക.! അതോടെ കാര്യങ്ങള്‍ എളുപ്പമായി . എല്ലാവര്‍ക്കും സ്വന്തം പേരെഴുതിയ ബലൂണ്‍ കിട്ടിയെന്നുമാത്രമല്ല, കൊടുക്കുന്നയാളുടെ മുഖത്തും കിട്ടുന്നയാളുടെ മുഖത്തും സന്തോഷം വിരിയിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.
ഒരു വലിയ തത്വം എത്ര സിംപിളായാണ് ടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത്.
മറ്റൊരാള്‍ക്ക് നഷ്ടപ്പെട്ട സന്തോഷത്തെ കണ്ടെടുത്ത് നല്‍കുമ്പോള്‍ രണ്ടുമുഖത്തും പുഞ്ചിരി വിരിയുന്നു. ഇഷ്ടമില്ലാത്തത് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ആര്‍ക്കാണ് സാധിക്കാത്തത്... പക്ഷേ, നമുക്ക് ഒരുപാട് ഇഷ്ടമുള്ളതില്‍ നിന്ന് മറ്റുളളവര്‍ക്ക് കൊടുക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമില്ലേ..
ശരിക്കും അത് നമ്മള്‍ നമുക്ക് നേരെ നീട്ടുന്ന സമ്മാനമാണത്.. നമ്മള്‍ തേടി നടക്കുന്ന സന്തോഷം നമ്മളെ തന്നെ തേടിയെത്തുന്ന നിമിഷം.. ആ നിമിഷം നമുക്ക് എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കട്ടെ -
ശുഭദിനം നേരുന്നു...