Trending

ശുഭദിന ചിന്തകൾ



ഇത് പത്മാവതിയമ്മ, മധുരൈ സ്വദേശിനി. ഇപ്പോള്‍ വയസ്സ് 86. ഇത് ഇവരുടെ കഥയാണ്. 




തന്റെ 17 മത്തെ വയസ്സില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരു ബിരുദധാരി ആകാനായിരുന്നു ഇവരുടെ ആഗ്രഹം. പക്ഷെ കുടുംബജീവിത്തിന്റെ തിരക്കില്‍ അതൊന്നും നടന്നില്ല.

40 വയസ്സായപ്പോള്‍ വീണ്ടും പഴയ ആ ആഗ്രഹത്തെ പൊടിതട്ടിയെടുത്തു. അങ്ങനെ മധുരൈ കാമരാജ് സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിലൂടെ 42-ാം വയസ്സില്‍ ബി.കോം ബിരുദം നേടി. പിന്നെയും ആഗ്രഹം ബാക്കി. അങ്ങനെ എം.കോംമും സമാന്തരമായി സി എ യും പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 45-ാം വയസ്സില്‍ സി എ ക്ക് ചേര്‍ന്നു. ഇതിനോടൊപ്പം തന്നെ തന്റെ 3 മക്കളും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങളും അവര്‍ നല്ലവണ്ണം നോക്കി. 

പഠനം അവര്‍ക്കൊരു തപസ്യയായിരുന്നു. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും പഠിക്കും. അതിനായി അവര്‍ ചുമരില്‍ കുറിപ്പുകള്‍ എഴുതിയിടുമായിരുന്നു. വീടിനകത്തു നടക്കുമ്പോഴെല്ലാം അവര്‍ പഠനത്തില്‍ തന്നെയായിരുന്നു. 

ചില ദിവസം ബന്ധുക്കള്‍ വിരുന്നു വന്നപ്പോഴും അവര്‍ക്ക് വേണ്ട് എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് അവര്‍ പരീക്ഷയ്ക്ക് പോകുമായിരുന്നു. അങ്ങനെ ചെറുപ്പക്കാര്‍ക്ക് പോലും കടുകട്ടിയായ സി എ അവര്‍ തന്റെ 50-ാം വയസ്സില്‍ നേടിയെടുത്തു. 

അതും എല്ലാ പേപ്പറും ആദ്യശ്രമത്തില്‍ തന്നെ. ഇപ്പോള്‍ അവര്‍ക്ക് 86 വയസ്സുണ്ട്. ഈ പ്രായത്തിലും അവര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്യുന്നു... 

പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് കരുതുന്നവര്‍ക്ക് സ്വപ്നങ്ങള്‍ക്ക് എക്‌സപയറി ഡേറ്റ് ഉണ്ടാകില്ല. അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും... ഏത് പ്രതികൂല കാലാവസ്ഥയേയും അനുകൂലമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.. 

ഒരിക്കല്‍ വിജയം അവരെ തേടിയെത്തുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന്റെ വഴി വിജയത്തിലേക്കുള്ളതാണ്. 

- ശുഭദിനം നേരുന്നു ..

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...