Trending

ശുഭദിന ചിന്തകൾ

 



കടല്‍ കാണാന്‍ വന്നതാണ് ആ അമ്മയും മോളും.  നാലുവയസ്സേ ഉള്ളൂ അവള്‍ക്ക്.  അവള്‍ ആദ്യമായാണ് കടല്‍ കാണുന്നത്. കടലിനെ തൊട്ടും കേട്ടും അവള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.  

അങ്ങനെ അവള്‍ കടല്‍തീരത്ത് ഒരു ആമയുടെ രൂപം ഉണ്ടാക്കി.  
തന്റെ രൂപത്തെ ദൂരെ നിന്നും അടുത്തുനിന്നുമെല്ലാം നോക്കിയും തൊട്ടും തലോടിയും ഇരിക്കുമ്പോഴാണ് ഒരു തിരമാല വന്ന് ആ രൂപത്തെ മാച്ചുകൊണ്ട് കടന്നുപോയത്.  

പെട്ടന്ന് നടന്ന ഈ സംഭവത്തില്‍ മകളും അമ്മയും ആകെ പകച്ചുപോയി.  തന്റെ കുഞ്ഞിനോട് എന്തുപറയുമെന്നോര്‍ത്ത് വിഷമത്തില്‍ അമ്മ മകളുടെ മുഖത്തേക്ക് നോക്കി. 

അപ്പോളവള്‍ കടലിലേക്ക് നോക്കി ബൈ ബൈ പറയുകയായിരുന്നു.  എന്നിട്ട് ചിരിയോടെ അമ്മയോട് പറഞ്ഞു:  ആ ആമ കടലിലേക്ക് പോയി അമ്മാ... എന്ന്. 

ജീവിതവും പലപ്പോഴും ഇങ്ങനെ തന്നെയാണ്.  വിട്ടുകൊടുക്കാന്‍ തീരെ വയ്യെങ്കിലും മോഹത്തോടെ ശേഖരിച്ചതില്‍ പലതും വിട്ടുപോകുന്നത് കണ്ട് പകച്ച് കണ്ണ് നിറഞ്ഞ് നില്‍ക്കേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.  

ശരീരത്തില്‍ കനമുള്ളൊരു ഹൃദയമുണ്ടെന്ന് നാം തിരിച്ചറിയുന്ന നിമിഷങ്ങളാണത്. 

ജീവിതം എപ്പോഴും ഒരേ വഴിയിലൂടെ ഒഴുകുന്ന പുഴയല്ല.  ചിലപ്പോള്‍ ചില ഏറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും.  

സമചിത്തതയോടെ ഇത്തരം സന്ദര്‍ഭങ്ങളെ സ്വീകരിക്കാനുള്ള മനസ്സ് നമുക്കും നേടിയെടുക്കാനാകട്ടെ 

 ശുഭദിനം നേരുന്നു 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...