Trending

ശുഭദിന ചിന്തകൾ



പരിശ്രമത്തിന്റെ കാഠിന്യം എത്രത്തോളം അനുഭവിക്കുന്നുവോ
വിജയത്തിന്റെ മാധുര്യം
അതിലേറെ ആസ്വദിക്കാം.



തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ തിരുതങ്കളിലാണ് ചന്ദ്രമോഹന്‍ ജനിച്ചത്.  വളരെയധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. 

1970 ല്‍ തന്റെ 21-ാംവയസ്സില്‍ തന്റെ അച്ഛന്റെ ഷെയര്‍ വിറ്റുകിട്ടിയ കുറച്ച് തുകയുമായി അദ്ദേഹം ചെന്നൈയിലെത്തി.  അവിടെ 250 ചതുരശ്രഅടി മുറിയില്‍ മൂന്ന്‌പേരുമായി ചേര്‍ന്ന് ഐസ് മിഠായി നിര്‍മ്മാണം. ഈ രംഗത്ത് കടുത്തമത്സരമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. 

ഉന്തുവണ്ടികളില്‍ തെരുവുകള്‍തോറും ഐസ് മിഠായി വില്‍പനനടത്തി.  പിന്നീട് ഇതില്‍നിന്നും ലഭിച്ച ചെറിയ വരുമാനം കൂട്ടിവെച്ച് 19681 ല്‍ ഐസ്‌ക്രീം നിര്‍മ്മാണം ആരംഭിച്ചു. 

നാവില്‍ കൊതിയൂറുന്ന 'അരുണ്‍' ഐസ്‌ക്രീം എല്ലാവരും രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. 1986 ല്‍ അരുണ്‍ ഐസ്‌ക്രീം തമിഴ്‌നാട് വിപണിയില്‍ ഒന്നാമതായി.  

പിന്നീട് അദ്ദേഹം രസ്‌ന മാതൃകയില്‍ മില്‍ക് ഷേക് പൊടി 'സന്റോസ'  നിര്‍മ്മിച്ചെങ്കിലും അത് പരാജയമായി മാറി.  

1995 ല്‍ പാല്‍വിതരണത്തിലേക്കായി അദ്ദേഹത്തിന്റെ ശ്രദ്ധ. ഹട്‌സണ്‍ മില്‍ക്ക് ബാങ്ക്.   

തന്റെ ഓരോ ബിസിനസ്സിലും സാമൂഹികപ്രതിബദ്ധത അദ്ദേഹം ഒരിക്കലും മറന്നില്ല.  വീണ്ടും കുടുതല്‍ വ്യവസായങ്ങള്‍, പ്ലാസ്റ്റിക് കവര്‍ യൂണിറ്റ്, കാലിത്തീറ്റ, പാല്‍പ്പൊടി ഫാക്ടറി... 

ലോക്ഡൗണ്‍ കാലത്ത് വിപണനത്തില്‍ കുറവ് വന്നപ്പോഴും അദ്ദേഹം തനിക്ക് പാല്‍ നല്‍കിയിരുന്ന കര്‍ഷകരെ കൈവിട്ടില്ല.  അവരുടെ പാല്‍ മുഴുവന്‍ സംഭരിച്ച് പാല്‍പ്പൊടിയാക്കി മാറ്റി.  ചെലവുചുരുക്കലുകള്‍ കര്‍ശനമായി നിയന്ത്രിച്ചും സാങ്കേതികവിദ്യയുടെ നേട്ടം കൃത്യമായി പ്രയോജനപ്പെടുത്തിയും പുത്തന്‍ വിപണനതന്ത്രങ്ങള്‍ ധീരമായി പരീക്ഷിച്ചും ഹട്‌സണ്‍ മുന്നേറി.  ഒപ്പം ചന്ദ്രമോഹനും..

 തകര്‍ച്ചയിലും തളരാതെ പുതുവഴികള്‍ തേടി അധ്വാനിക്കാന്‍ തയ്യാറായാല്‍ വിജയം ഒരിക്കലും നമ്മെ കൈവിടുകയില്ല - 

ശുഭദിനം നേരുന്നു

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...