"ഒരിക്കലും ഒരാൾക്കും ജീവിതം എവിടെയെങ്കിലും പോയി പഠിച്ചിട്ട് ജീവിക്കുവാൻ പറ്റുന്ന ഒന്നല്ല, ജീവിതം ജീവിതത്തിലൂടെ തന്നെയേ പഠിക്കാനാവു..."
ജീവിതം എന്താണ് എന്നതിനെ കുറിച്ച് അധികം പേർക്കും ശരിയായ ഒരു ധാരണയില്ല എന്നതാണ് പരമമായ സത്യം. അതിന്റെ ഫലമാണ് ദുർലഭമായ മനുഷ്യജന്മം ഇന്ന് അനുഭവിക്കുന്ന യാതനകളിലേറെയും..
ഓരോരുത്തരും മനസ്സ്കൊണ്ട് അവനവന്റെതായ ഒരു ലോകം സൃഷ്ടിച്ചിരിക്കുന്നു.. അവന് പുറത്തുള്ള വിശാലമായ ലോകത്തെക്കാൾ, അവനവൻ ചമച്ച ലോകത്തിന് മുൻതൂക്കം നൽകി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു...
അടുത്ത നിമിഷം ജീവിതം എന്താണ് നമുക്ക് ഓരോരുത്തർക്കും വേണ്ടി കരുതിവച്ചിരിക്കുന്നത് എന്ന് നമുക്കാർക്കും ഒരിക്കലും പ്രവചിക്കാനാവില്ല...
ജീവിതം വച്ച് നീട്ടുന്ന എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള ശക്തി സ്വയം ആർജ്ജിച്ചെടുക്കുക മാത്രമാണ് കരണീയം. എന്ത് ഒക്കെ സംഭവിച്ചാലും മുന്നോട്ട് ജീവിക്കുമുന്ന ദൃഢനിശ്ചയം നാം സ്വയം എടുക്കുക. നമ്മെ തളർത്താനും, തള്ളിപ്പറയാനും പലരും, എന്തിന് സ്വന്തം രക്തത്തിൽ പെട്ടവർ പോലും ശ്രമിച്ചേക്കാം,
ഉപദേശങ്ങൾ ആരിൽ നിന്നും കേൾക്കാം, എന്നാൽ തീരുമാനം എടുക്കേണ്ടത് നമ്മൾ മാത്രം ആയിരിക്കണം.
നമ്മൾ ആഗ്രഹിച്ച രീതിയിൽ ജീവിതത്തിൽ എല്ലാം സംഭവിക്കണം എന്നില്ല.. ഇപ്പോഴുള്ള ജീവിതം എങ്ങനെ അനുനിമിഷം മെച്ചപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്... ഓർക്കുക നമ്മുടെ ചിന്തകളാണ് ജീവിതത്തെ മനോഹരമാക്കുന്നത്.
എല്ലാവർക്കും ശുഭദിനം നേരുന്നു