ആ കൂട്ടുകാര്‍ ചേര്‍ന്ന് കടല്‍ത്തീരത്ത് മണലുകൊണ്ട് വീടുകളുണ്ടാക്കി. ഇതിനിടയില്‍ ഒരു കുട്ടിയുടെ കാല്‍തട്ടി മറ്റൊരാളുടെ വീട് തകര്‍ന്നു. ഇത് കണ്ട് ആ വീടിന്റെ ഉടമയായ കുട്ടി അവനെ തല്ലി. കൂടെ മറ്റ് കൂട്ടുകാരും അവനെ ഉപദ്രവിച്ചു.
അവന്‍ സങ്കടംകൊണ്ട് മണലില്‍ കമഴ്ന്നുകിടന്നു. ഇതിനിടിയില്‍ ഒരു വലിയ തിരമാല വന്ന് എല്ലാ വീടുകളും നശിപ്പിച്ചു. അതോടെ എല്ലാവരും കളി നിര്‍ത്തി തിരിച്ചുപോവുകയും ചെയ്തു.
മനുഷ്യര്‍ പലപ്പോഴും അങ്ങിനെയാണ്. ഒരാള്‍ക്ക് വന്ന ദുരന്തം അതേ അര്‍ത്ഥത്തിലും ആഴത്തിലും ചുറ്റുമുള്ള എല്ലാവര്‍ക്കും വന്നാല്‍ ആ കാരണംകൊണ്ട് തന്നെ എല്ലാവരുടേയും ദുഃഖം ലഘൂകരിക്കപ്പെടും.
പങ്കുവെയ്ക്കാന്‍ ആളുണ്ടായല്ലോ എന്ന ചിന്തയേക്കാള്‍, തനിക്ക് വന്ന ആപത്ത് മറ്റുളളവര്‍ക്കും വന്നല്ലോ എന്ന ചിന്തയില്‍ നിന്നാണ് പലര്‍ക്കും ആശ്വാസം ലഭിക്കുന്നത്.
തനിക്ക് മാത്രം വന്ന നാശത്തില്‍ ഒരാള്‍ ആയുഷ്‌കാലം അകപ്പെട്ട് പോകുന്നത് സംഭവത്തിന്റെ നശീകരണശേഷി കൊണ്ടല്ല. ആ സംഭവത്തോടുള്ള നിരാശാജനകമായ പ്രതികരണം കൊണ്ടാണ്. എനിക്ക് മാത്രം എന്താണ് ഇങ്ങനെ, മറ്റുള്ളവരെല്ലാം എത്ര നന്നായാണ് ജീവിക്കുന്നത്, അവര്‍ക്കെന്താണ് ഇങ്ങനെയൊന്നും സംഭവിക്കാത്തത് തുടങ്ങിയ ചിന്തകളാണ് ചെറിയ പരിക്കേറ്റവരെ പോലും നിര്‍ജ്ജീവമാക്കുന്നത്. ഒന്ന് നമുക്ക് ഓര്‍ക്കാം. എല്ലാ വീടുകളും മണ്‍വീടുകളാണ്. ഒന്നിനും ആജീവനാന്ത ഗാരന്റിയില്ല.
ഒഴുക്കിലകപ്പെടാനോ ഉണങ്ങി വിണ്ടുകീറാനോ സാധ്യത കൂടുതലാണ്. അതുകൊണ്ട് അന്യന്റെ പിഴവുകളെ അല്‍പം ആദരവോടെ നമുക്ക് സമീപിക്കാന്‍ ശീലിക്കാം.
ശുഭ ദിനം നേരുന്നു...🌹🌹
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇