വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
🟩 ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി)
1. എംബിബിഎസ് :
🔘 നീറ്റിൽ (NEET UG 2022) യോഗ്യത നേടണം.
🔘 നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം.
🔘 ആകെ 100 സീറ്റ്
(ഓപ്പൺ 16, ക്രിസ്ത്യൻ മൈനോറിറ്റി 74, കോളജ് സ്റ്റാഫ് 10).
🔘 ക്രിസ്ത്യൻ വിഭാഗക്കാർക്കായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലേക്ക് അർഹത വേണമെങ്കിൽ ബന്ധപ്പെട്ട ചർച്ച് അധികാരികളുടെ ശുപാർശ(സ്‌പോൺസർഷിപ്) ആവശ്യമാണ്.
🔘 മാനേജ്മെന്റ് ക്വോട്ടയ്ക്ക് തമിഴ്നാട് സർക്കാർ സിലക്‌ഷൻ കമ്മിറ്റിയിലേക്കും അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ : https://tnmedicalselection.net
🔘 ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ,മൊത്തം ഫീസ് 52,380 രൂപമാത്രം
2. ഗ്രൂപ്പ് എ ബാച്‌ലർ പ്രോഗ്രാമുകൾ:
- ബിഎസ്‌സി നഴ്‌സിങ്
- ബിപിടി
- ബിഒടി
- മെഡിക്കൽ ലാബ് ടെക്
- ഓപ്‌റ്റോമെട്രി
- ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ്
- ഓഡിയോളജി
- ക്രിട്ടിക്കൽ കെയർ
- ഡയാലിസിസ് ടെക്
- ന്യൂക്ലിയർ മെഡിസിൻ
- പ്രോസ്‌തെറ്റിക്‌സ
- റേഡിയോഗ്രഫി
- റേഡിയോതെറപ്പി
- മെഡിക്കൽ സോഷ്യോളജി
- കാർഡിയോ പൾമനറി പെർഫ്യൂഷൻ
- ഓപ്പറേഷൻ തിയറ്റർ
- ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി
- ആക്സിഡന്റ് & എമർജൻസി കെയർ
- കാർഡിയാക് ടെക്
- റെസ്പിറേറ്ററി തെറാപ്പി
1. ഡിപ്ലോമ :
- നഴ്‌സിങ്
- റേഡിയോ ഡയഗ്നോസിസ്
- യൂറോളജി ടെക്‌നോളജി
- അനസ്‌തീസിയ & ക്രിട്ടിക്കൽ കെയർ ടെക്‌നോളജി (ചിറ്റൂർ ക്യാംപസ്)
- ഹാൻഡ് & ലെപ്രസി ഫിസിയോതെറBപ്പി
- മെഡിക്കൽ ലാബ് ടെക് (ചിറ്റൂരിൽ)
- സ്റ്റെറിലൈസേഷൻ ടെക് (ചിറ്റൂർ)
- ഉഓപ്‌ടോമെട്രി (ചിറ്റൂരിൽ)
2. പിജി ഡിപ്ലോമ :
- ഹിസ്‌റ്റോപതോളജി ലാബ് ടെക്
- മെഡിക്കൽ മൈക്രോബയോളജി
- കാർഡിയാക് ടെക്‌നോളജി
- സൈറ്റോ ജനറ്റിക്‌സ്
- ജനറ്റിക് ഡയഗ്നോസിസ് ടെക്‌നോളജി
- കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ്
- ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ
- ഹെൽത്ത് ഇക്കണോമിക്‌സ്
- ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്
- ഡെർമറ്റോളജി ലാബ് ടെക്
- ഹോസ്പിറ്റൽ എക്വിപ്മെന്റ് മെയിന്റനൻസ്
- ഡയറ്ററ്റിക്സ്
ഗ്രൂപ്പ് എയിൽ 7 കോഴ്സുകൾക്കുവരെയും ഗ്രൂപ്പ് ബി.യിൽ 5 കോഴ്സുകൾക്കു വരെയും അപേക്ഷിക്കാം.
മറ്റു കോഴ്സുകൾ
മെഡിക്കൽ പോസ്റ്റ്–ഗ്രാജ്വേറ്റ് കോഴ്സുകൾ :
- എംഡി/എംഎസ്, ഡിപ്ലോമ ഇൻ ക്ലിനിക്കൽ പതോളജി
- എംസിഎച്ച് ന്യൂറോസർജറി (എംബിബിഎസ് കഴിഞ്ഞ് 6 വർഷം
- ആക്സിഡന്റ് & എമർജൻസി മെഡിസിൻ (2 വർഷം)
- അഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി ((2 വർഷം)
- പാലിയേറ്റീവ് മെഡിസിൻ (ഒരു വർഷം)
- നിയോനേറ്റോളജി (ഒരു വർഷം)
- ലേസർ ഡെന്റിസ്ട്രി (ഒരു വർഷം)
- എംഎസ് ബയോ എൻജിനീയറിങ്-വെല്ലൂർ കോളജ് ഓഫ് നഴ്സിങ്ങിലെ എംഎസ്‌സി, പോസ്റ്റ്–ബേസിക് ബിഎസ്‌സി (2 വർഷം) /ഡിപ്ലോമ (ഒരു വർഷം)
- ഫെലോഷിപ് (ഒരു വർഷം)
🟩 വെബ്സൈറ്റ്
Tags:
EDUCATION