Trending

മെഡിക്കൽ ആൻഡ് റേഡിയോളജിക്കൽ ഫിസിക്സിൽ M.Sc - ഫെലോഷിപ്പോടെ നൈസറിൽ പഠിക്കാം




മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് എം.എസ്‌സി. പ്രോഗ്രാമിലെ പ്രവേശനത്തിന് ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ) സെൻറർ ഫോർ മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് അപേക്ഷ ക്ഷണിച്ചു. 

🔘 രോഗനിർണയം, രോഗചികിത്സ എന്നീ മേഖലകളിൽ ഫിസിക്സിന് ഊന്നൽ നൽകുന്ന പഠനങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സാണിത് 

🔘 രണ്ടുവർഷത്തെ മാസ്റ്റേഴ്‌സ് കോഴ്സ് കാലയളവിൽ പ്രതിമാസം 16,000 രൂപ നിരക്കിൽ ഫെലോഷിപ്പ്, വീട്ടുവാടക ബത്ത, കണ്ടിൻജൻറ് ഗ്രാന്റ്‌ എന്നിവ ലഭിക്കും. 

🔘 കോഴ്സ് കഴിഞ്ഞ്, ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) വ്യവസ്ഥകൾ പ്രകാരം, പ്രമുഖ സ്ഥാപനങ്ങളിൽ ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാകും.



യോഗ്യത: 
🔘 60 ശതമാനം മാർക്കോടെ ഫിസിക്സ് മുഖ്യവിഷയമായുള്ള ബി.എസ്‌സി./തത്തുല്യ ബിരുദം വേണം. 
🔘 കൂടാതെ, 2022-ലെ, ജോയന്റ്‌ അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)/ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) യോഗ്യതയും വേണം.

അപേക്ഷ 
🔘 അപേക്ഷ www.niser.ac.in വഴി മേയ് 15 വരെ നൽകാം  
🔘 യോഗ്യതാ കോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 
🔘 ജാം 2022/ജസ്റ്റ് 2022 സ്കോർ പരിഗണിച്ച് ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ടെസ്റ്റ്/ഇൻറർവ്യൂ ഉണ്ടാകും. 

🔘 മുംബൈ ഹോമിഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും നൈസറും ചേർന്ന് ബിരുദം നൽകും.

വിശദാംശങ്ങൾ: 




പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...