Trending

എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചു




ഈ വർഷത്തെ SSLC  പൊതുപരീക്ഷയുടെ മൂല്യനിർണയം തുടങ്ങി. രണ്ടു സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിർണയം. മേയ് 27 വരെമൂല്യനിർണയം തുടരും . 

കേന്ദ്രീകൃത മൂല്യനിർണയ ക്യാംപിൽ ഒരാൾ ഒരു ദിവസം 80 മാർക്ക് പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാർക്ക് പരീക്ഷയുടെ 36 ഉത്തരക്കടലാസുകളും നോക്കണമെന്നാണ് സർക്കുലറിലെ നിർദേശം. 

പെൻസിൽ മാത്രമാണ് മൂല്യനിർണയത്തിന് ഉപയോഗിക്കേണ്ടത്.

മേയ് ഏഴിന് ആരംഭിച്ച ഉത്തര സൂചിക പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് മൂല്യനിർണയത്തിലേക്ക് കടക്കുന്നത്. 

ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. 

കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...