Trending

SSLC ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ A+




എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 % വിജയം
4 മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും
സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.

ഫോക്കസ് ഏരിയയില്‍ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങള്‍. 

  • വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.76%).
  • വിജയശതമാനം കുറഞ്ഞ റവന്യു ജില്ല–വയനാട് (98.07%).
  • വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല–പാല (99.94%).
  • കുറഞ്ഞ വിദ്യാഭ്യാസ ജില്ല– ആറ്റിങ്ങൽ (97.98%). ഏറ്റവും കൂടുതൽ
  • വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല– മലപ്പുറം. 3024 വിദ്യാർഥികൾ

ലക്ഷദ്വീപിൽ 882 പേർ പരീക്ഷ എഴുതിയതിൽ 785 പേർ വിജയിച്ചു. 
89% വിജയം. 

കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് പികെഎംഎംഎച്ച്എസ്എസ് ഇടരിക്കോട് മലപ്പുറം. 2104 വിദ്യാർഥികൾ പരീക്ഷയെഴുതി. 

ടിഎച്ച്എസ്എൽസിയിൽ 2977 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 2912പേർ വിജയിച്ചു. വിജയം 99.49%. മൊത്തം എ പ്ലസ് ലഭിച്ചവർ 112.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്. ഇതിന് സഹായകമായ അധ്യാപകരുടെയും, പരീക്ഷാഭവന്‍ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. 

ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in ല്‍ ഫലമറിയാം. 

എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.

പരീക്ഷാഫലം എങ്ങനെ അറിയാം?

  • ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
  • ഘട്ടം 2: ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
  • ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
  • ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

◼️ എസ്.എസ്.എല്‍.സി. (എച്ച്.ഐ): www.sslchiexam.kerala.gov.in 
◼️ ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.): www.thslchiexam.kerala.gov.in
◼️ ടി.എച്ച്.എസ്.എല്‍.സി.: www.thslcexam.kerala.gov.in
◼️ എ.എച്ച്.എസ്.എല്‍.സി.: www.ahslcexam.kerala.gov.in 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.


ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...