Trending

സർക്കാർ സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.




ന്യൂനപക്ഷ സ്കോളർഷിപ്പുകൾ.

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ-ജൈന മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി നൽകുന്ന വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം ലളിതമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിച്ച്, പ്രിന്റൗട്ട് അതാതു സ്ഥാപന മേധാവികൾക്കാണ്, സമർപ്പിക്കേണ്ടത് .

വെബ്സൈറ്റ്

I. പ്രീമെട്രിക് സ്കോളർഷിപ്പ്

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്, പ്രീമെട്രിക് സ്കോളർഷിപ്പ് . അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി, സെപ്റ്റംബര്‍ 30 ആണ്.

1. ആധാർ കാർഡ്

2. ബാങ്ക് പാസ്ബുക്ക്

3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

4.വരുമാന സർട്ടിഫിക്കറ്റ്

II. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്.

പ്ലസ് വൺ മുതൽ മുകളിലേക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ളതാണ്, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്.അപേക്ഷാ സമർപ്പണങ്ങിനുള്ള അവസാന തീയതി, ഒക്ടോബര്‍ 31 ആണ്.

അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ.

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീതി.

III. മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്.

ടെക്നിക്കൽ കോഴ്സുകളിലും പ്രൊഫഷണൽ കോഴ്സുകളിലും ബി.എസ് സി നഴ്‌സിങ് കോഴ്സുകളിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ളതാണ്,മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് .അപേക്ഷാ സമർപ്പണങ്ങിനുള്ള അവസാന തീയതി, ഒക്ടോബര്‍ 31 ആണ്.

അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ.

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീതി.

IV. ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്.

9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പാണ്,ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്. അപേക്ഷകർക്ക്, അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളിൽ മാര്‍ക്ക് നിർബന്ധമായും വാങ്ങിയിരിക്കണം. അപേക്ഷിക്കാന്‍ അവസരം.അപേക്ഷാ സമർപ്പണങ്ങിനുള്ള അവസാന തീയതി, സെപ്റ്റംബര്‍ 30 ആണ്.

അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ.

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീതി

👉എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.

ഹയർ സെക്കണ്ടറി പരീക്ഷയിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിലും ചുരുങ്ങിയപക്ഷം 80% മാർക്ക് വാങ്ങി വിജയിച്ചു ഏതെങ്കിലും ബിരുദ കോഴ്സിന് ഈ അധ്യയന വർഷത്തിൽ ചേരുന്ന/ ചേർന്ന വിദ്യാർത്ഥികൾക്കുള്ളതാണ്,സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.അപേക്ഷാ സമർപ്പണങ്ങിനുള്ള അവസാന തീയതി, ഒക്ടോബര്‍ 31 ആണ്.

അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ.

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീതി

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...