Trending

ഒബിസി നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ്: അറിയേണ്ടതെല്ലാം


🔏 മുജീബുള്ള കെ.എം

❓സർ, കേരളത്തിൽ ഒബിസി നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?

❓ പിതാവ് ഗൾഫിലായത് കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടാതിരിക്കുമോ?

❓മാതാപിതാക്കൾക്ക് 8 ലക്ഷത്തിന് മീതെയാണ് വരുമാനം, ഒബിസി എൻസിഎൽ കിട്ടാതിരിക്കുമോ?

ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ്  പലർക്കും..എല്ലാറ്റിനുമായുള്ള വിശദമായ ഉത്തരമാണ് താഴെ

നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2022ലെ റവന്യു ഗൈഡിലും, പിന്നോക്ക വിഭാഗ വികസന വകുപ്പ് സൈറ്റിലും താഴെ പറയുന്നത് പ്രകാരം കൊടുത്തിട്ടുണ്ട്. 
അത് നോക്കി  മനസിലാക്കാനാവും OBC NCL ന് അർഹനാണോ അല്ലയോ എന്ന്.

🔗എന്താണ് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌

ക്രേന്ദസര്‍ക്കാര്‍ സര്‍വീസിലും. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ്‌ പിന്നാക്ക വിഭാഗക്കാര്‍ക്കായി അനുവദിച്ചിരിക്കുന്ന സംവരണം ലഭിക്കുന്നതിനായി അപേക്ഷകർ ഹാജരാക്കേണ്ട സാക്ഷ്യപ്രതമാണ്‌ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌. 

▪️ഉദ്യോഗാര്‍ത്ഥി/വിദ്യാർത്ഥി ഉള്‍പ്പെടുന്ന ജാതി പിന്നാക്ക വിഭാഗത്തിലാണെന്നും അയാള്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ്‌ ഈ സാക്ഷ്യപ്രതത്തില്‍ രേഖപ്പെടുത്തേണ്ടത്‌. 

🔹പൊതുവായുള്ള നിര്‍ദ്ദേശങ്ങള്‍

ഉദ്യോഗാര്‍ത്ഥിയുടെ/വിദ്യാർത്ഥിയുടെ മാതാപിതാക്കളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാതമേ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വിലയിരുത്താന്‍ പാടുള്ളൂ.

▫️അപേക്ഷകൻ്റെ/വിദ്യാര്‍ത്ഥിയുടെ വരുമാനം, പദവി, ഭാര്യ/ഭര്‍ത്താവിന്റെ വരുമാനം, കുടുംബവരുമാനം, സഹോദരങ്ങളുടെ വരുമാനം തുടങ്ങിയവയൊന്നും യാതൊരു കാരണവശാലും പരിഗണിക്കാന്‍ പാടില്ല.

▫️സംവരണാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട്‌ പ്രവേശിച്ച പദവിയെയാണ്‌ (റിട്ടയര്‍ ആയാലും) പരിഗണിക്കേണ്ടത്‌. അവരുടെ സര്‍വ്വീസില്‍ പ്രവേശിച്ച കാലത്തെ വരുമാനമോ, നിലവിലെ വരുമാനമോ നിലവിലെ പദവിയോ പരിഗണിക്കാന്‍ പാടില്ല. ആയതുകൊണ്ടു തന്നെ അവരുടെ നിലവിലെ ശമ്പള സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്ന രീതി ശരിയല്ല. 
മറിച്ച്‌ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റാണ്‌ പരിഗണിക്കേണ്ടത്‌.

▫️മാതാപിതാക്കള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്‌ ക്ലാസ്‌ I/ ക്ലാസ്‌ II ഓഫീസറായി നേരിട്ടല്ലെങ്കിൽ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.

▫️ക്ലാസ്‌ III ആയി പ്രവേശിച്ചവര്‍ പ്രൊമോഷന്‍ വഴി ക്ലാസ്‌ I/ ക്ലാസ്‌ II ആയാലും അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.

▫️സംവരണാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കൃഷിക്കാര്‍ ആണെങ്കില്‍ ഭൂമിയില്‍ നിന്നുള്ള വരുമാനമല്ല, ഭൂപരിധി നിയമ പ്രകാരമുളള വിസ്‌തൃതിയെയാണ്‌ മാനദണ്ഡമായി സ്വീകരിക്കേണ്ടത്‌. അവര്‍ക്ക്‌ സ്വന്തമായി 5 ഹെക്ടറോ അതില്‍ കൂടുതലോ ഭൂമിയുണ്ടെങ്കില്‍ സംവരണാര്‍ത്ഥിക്ക്‌ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുകയില്ല.

▫️സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍, ഭൂവുടമകള്‍, സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ തത്തുല്യ ഉദ്യോഗസ്ഥര്‍, പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരൊഴിച്ചുള്ള ആളുകളുടെ കാരൃത്തിലാണ്‌ വരുമാനം മാനദണ്ഡമാക്കേണ്ടത്‌.
 ബിസിനസ്‌, വ്യവസായം, പ്രൊഫഷണലുകള്‍, നഗര പദേശങ്ങളിലെ വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടെ കാരൃത്തിലാണ്‌ വാര്‍ഷിക വരുമാനം കണക്കിലെടുക്കേണ്ടത്‌. 
അങ്ങനെയുള്ള വരുമാനം തുടര്‍ച്ചയായി 3 വര്‍ഷം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്‌. 
ഉദാ: മാതാപിതാക്കളുടെ ശമ്പളവരുമാനം 8 ലക്ഷത്തില്‍ കൂടുതല്‍, അവരുടെ കാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ കൂടുതല്‍, മറ്റ്‌ രീതിയിലുള്ള വരുമാനം 8 ലക്ഷത്തില്‍ കുറവ്‌. ഇത്തരത്തിലുള്ളവരുടെ മക്കള്‍ക്ക്‌ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും.

▫️പൊതു മേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇന്‍ഷ്വറന്‍സ്‌ കമ്പനികളിലും യൂണിവേഴ്‌സിറ്റികളിലും കൂടാതെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ കാരൃത്തിലും തത്തുല്യമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

▫️ജസ്റ്റിസ്‌ രാജ്രേന്ദബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം തയ്യാറാക്കിയ മറ്റ്‌ പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റാണ്‌ കേരളത്തില്‍ നോണ്‍ ക്രിമിലെയറിന്‌ മാനദണ്ഡമാക്കേണ്ടത്‌.
 പ്രസ്തുത ലിസ്റ്റില്‍ അനുബന്ധം 'ബി'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന (പരമ്പരാഗത തൊഴില്‍ ചെയ്യുന്ന) സമുദായങ്ങളുടെയും അനുബന്ധം 'സി'യില്‍ ഉള്‍പ്പെടുത്തിയിരുന്ന (മത്സ്യത്തൊഴിലാളി) സമുദായങ്ങളെയും  നോണ്‍ ക്രീമിലെയറില്‍ നിന്ന്‌ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

▫️പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത (നാലാം ക്ലാസ്‌ പാസ്സാകാത്ത) മാതാപിതാക്കളുടെ മക്കളെയെല്ലാം നോണ്‍ക്രീമിലെയര്‍ ആയിട്ടാണ്‌ പരിഗണിക്കേണ്ടത്‌.

▫️നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവുന്നതാണെങ്കിലും അല്ലെങ്കിലും 7 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്തിരിക്കണം.

▫️ക്രേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌/വിദ്യാർത്ഥികൾക്ക് തഹസില്‍ദാര്‍ നല്‍കുന്ന നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ക്രേന്ദ്ര ഗവണ്‍മെന്റ്‌ പുറപ്പെടുവിച്ചിട്ടുള്ള പിന്നാക്ക ലിസ്റ്റാണ്‌ മാനദണ്ഡമാക്കേണ്ടത്‌

▫️ക്രേന്ദ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനും ക്രീമിലെയര്‍ വ്യവസ്ഥയാണ്‌ മാനദണ്ഡം.

▫️പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷന്‍ എസ്‌.ഇ.ബി.സി വിഭാഗങ്ങള്‍ക്കും, ഒ.ഇ.സി വിഭാഗങ്ങള്‍ക്കും, മിശ്രവിവാഹിതരുടെ മക്കള്‍ക്കും നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടതാണ്‌.
 ഈ ആവശ്യത്തിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വില്ലേജ്‌ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള റവനമ്പ്യൂ ഉദ്യോഗസ്ഥര്‍ക്ക്‌ അധികാരമുണ്ടായിരിക്കും. 

▫️പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍, ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകളിലെ കോഴ്സുകള്‍, പ്രൊഫഷണല്‍ പി.ജി. കോഴ്‌സുകള്‍ എന്നിങ്ങനെ സംസ്ഥാനത്ത്‌ SEBC സംവരണം അനുവദിക്കുന്ന എല്ലാ കോഴ്‌സുകള്‍ക്കും സംവരണത്തിന്‌ ക്രീമിലെയര്‍ മാനദണ്ഡം ബാധകമാണ്‌.

▫️നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ്‌ സര്‍ട്ടിഫിക്കറ്റിന്‌ പ്രാബല്യമുണ്ടാവുക. ഏതെങ്കിലും കോഴ്‌സുകള്‍ക്ക്‌ ചേരുന്നവര്‍ക്ക്‌ പ്രസ്തുത കോഴ്‌സ്‌ കഴിയുന്നതുവരെ സര്‍ട്ടിഫിക്കറ്റിന്‌  പ്രാബല്യമുണ്ടായിരിക്കും.

🔲ക്രീമിലെയര്‍ വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍

ചുവടെ ചേര്‍ത്തിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെയെല്ലാം നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളായിട്ടാണ്‌ പരിഗണിക്കേണ്ടത്‌. 

▫️Annexure B: 
1. Blacksmith, 2. Mason, 3. Carpenter, 4. Goldsmith, 5. Pottery Maker, 6. Cobbler, 7. Copper & Bronze Smith, 8. Kudumbi

▫️Annexure C: 
1. Arayam, 2. Aravathi, 3. Mukkuvan. 4. Mukkaya. 5. Mogaveera, 6. Valan, 7. Bovis, 8. Valinjiar, 9. Paniakel, 10. Nulayan, 11. Latin Catholic Mukkuva, 12. Latin Catholic Anjutikar, 13. District sections of Muslim community who are traditionally engaged in fishing operations as certified by the competent authority.

▫️മറ്റുള്ളവര്‍

സംവരാണാര്‍ത്ഥിയുടെ മാതാപിതാക്കളുടെ വിശദാംശങ്ങളാണ്‌ പരിഗണിക്കേണ്ടത്‌. 
ആറ്‌ വിഭാഗങ്ങളായിട്ടാണ്‌ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്‌.

🔹ഒന്നാം വിഭാഗം -
 ഭരണഘടനാ തസ്തികകള്‍

ഇന്ത്യന്‍ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സുപ്രിം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍, യൂണിയന്‍ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷന്റേയും ചെയര്‍മാന്‍മാര്‍ /മെമ്പര്‍മാര്‍/ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ (കണ്‍ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ, ഗവര്‍ണ്ണര്‍മാര്‍ (അവരുടെ ഓദ്യോഗിക കാലയളവില്‍), മേല്‍ സൂചിപ്പിച്ചതും തുല്യ നിലയിലുള്ളതുമായ ഭരണഘടനാപദവികള്‍ വഹിക്കുന്നതുമായ വ്യക്തികളുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല.

🔹രണ്ടാം വിഭാഗം -
 സേവന വിഭാഗം (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍)

ഗ്രുപ്പ്‌ എ ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ സര്‍വ്വീസിലെയും സംസ്ഥാന സര്‍വ്വീസിലെയും നേരിട്ട്‌ നിയമനം ലഭിച്ച ക്ലാസ്സ്‌-1 ഓഫീസര്‍മാര്‍.

▫️മാതാപിതാക്കള്‍ സര്‍വീസില്‍ പ്രവേശിച്ചത്‌ നേരിട്ട്‌ ക്ലാസ്സ്‌-I ഓഫീസര്‍ ആയിട്ടല്ലെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.
അച്ഛനും, അമ്മയും ക്ലാസ്സ്‌-I ഓഫിസര്‍മാര്‍ ആണെങ്കില്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. 
എന്നാല്‍ സര്‍വീസില്‍ ഇരിക്കെ അവര്‍ രണ്ടുപേരും മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കും. 
അപ്രകാരം സംഭവിക്കുന്നതിന്‌ മുന്‍പ്‌ അവരിലൊരാള്‍ യു.എന്‍, ഐ.എം.എഫ്‌, വേള്‍ഡ്‌ ബാങ്ക് എന്നി സ്ഥാപനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചാല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.
 മാതാപിതാക്കളില്‍ ഒരാള്‍  മാത്രം മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.
മാതാപിതാക്കളില്‍ ഒരാള്‍ മാത്രം ക്ലാസ്‌-I ഓഫീസര്‍ ആയിരുന്നാലും അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. 
എന്നാല്‍ സര്‍വിസില്‍ ഇരിക്കെ ആ വ്യക്തി മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മക്കള്‍ക്ക്‌ സംവരണം ലഭിക്കും.
 എന്നാല്‍ അപ്രകാരം സംഭവിക്കുന്നതിന്‌ മുമ്പ്‌ ആ വൃക്തി യു.എന്‍, ഐ.എം.എഫ്‌, വേള്‍ഡ്‌ ബാങ്ക് എന്നി സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചാല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.

🔹ഗ്രുപ്പ്‌ ബി ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ സര്‍വ്വീസിലെയും സംസ്ഥാന സര്‍വ്വീസിലെയും നേരിട്ട്‌ നിയമനം ലഭിച്ച ക്ലാസ്‌  ഓഫീസര്‍മാര്‍.

മാതാപിതാക്കള്‍ സര്‍വിസില്‍ പ്രവേശിച്ചത്‌ നേരിട്ട്‌ ക്ലാസ്സ്‌-II ഓഫീസര്‍ ആയിട്ടല്ലെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.
മാതാപിതാക്കള്‍ രണ്ടു പേരും ക്ലാസ്സ്‌ -II ഓഫീസര്‍മാരായിരുന്നാല്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. 
എന്നാല്‍ സര്‍വിസില്‍ ഇരിക്കെ അവരിലൊരാള്‍ മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌. അപ്രകാരം സംഭവിക്കുന്നതിന്‌ മുന്‍പ്‌ അവരിലൊരാള്‍ യു.എന്‍. ഐ.എം.എഫ്‌. വേള്‍ഡ്‌ ബാങ്ക്‌ എന്നി സ്ഥാപനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചാല്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.
മാതാപിതാക്കള്‍ രണ്ടു പേരും ക്ലാസ്സ്‌ -II ഓഫീസര്‍മാരായിരുന്നാല്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. 
എന്നാല്‍ സര്‍വീസില്‍ ഇരിക്കെ അവര്‍ രണ്ടുപേരും മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരാണ്‌.
 അവരിലൊരാള്‍ യു.എന്‍, ഐ.എം.എഫ്‌, വേള്‍ഡ്‌ ബാങ്ക്‌; എന്നി സ്ഥാപനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചിരുന്നവരായാലും അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കും.
പിതാവ്‌ മാത്രം ക്ലാസ്സ്‌ - II ഓഫീസര്‍ ആയിരിക്കുകയും 35 വയസ്സിനു മുമ്പ്‌ ക്ലാസ്സ്‌ - I ഓഫീസര്‍ ആവുകയും ചെയ്തിട്ടുണ്ടെങ്കില്‍ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല.
മാതാപിതാക്കളില്‍ ഒരാള്‍ നേരിട്ട്‌ ക്ലാസ്സ്‌ - I ഓഫീസറായി നിയമനം ലഭിച്ച ആളോ അല്ലെങ്കില്‍ 35 വയസ്സിന്‌ മുമ്പോ ക്ലാസ്സ്‌ - I ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ആളോ ആയിരിക്കുകയും മറ്റേയാള്‍ ക്ലാസ്സ്‌ - II ഓഫീസര്‍ ആയിരിക്കുമ്പോള്‍ മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായ അംഗവൈകല്യം വന്നയാളോ ആണെങ്കിലും അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.

🟰കുറിപ്പ്: 
സ്ഥിരമായ അംഗവൈകല്യം എന്നത്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒരു ഉദ്യോഗസ്ഥനെ സര്‍വിസിൽ നിന്നും നീക്കം ചെയ്യേണ്ടതായ ശാരീരിക വൈകല്യം എന്നർത്ഥമാകുന്നു . സര്‍വിസ്‌ പുർത്തിയാക്കിയതിനു ശേഷമാണ്‌ മരണമോ അംഗവൈകല്യമ്മാ ഉണ്ടാകുന്നതെങ്കിൽ ആയതിന്റെ ഇളവ്‌ മക്കൾക്ക്‌ ലഭിക്കുകയില്ല.

🔹ഗ്രുപ്പ്‌ സി പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍

പൊതുമേഖലാസ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍, യൂണിവേഴ്‌സിറ്റികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ കാരൃത്തില്‍ രണ്ടാം വിഭാഗത്തിലെ എ, ബി ഉപവിഭാഗങ്ങളുടെ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

▫️കുറിപ്പ്: സർക്കാരിതര സ്ഥാപനങ്ങളിൽ  ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തില്‍ തത്തുല്യ  സർക്കാർ ഉദ്യോഗസ്ഥരുടെ സ്റ്റാറ്റസ്  കണക്കാക്കാ൯ കഴിയാതെ വന്നാല്‍ അവരെ വരുമാനം/ധനസ്ഥിതി  കണക്കാക്കുന്ന ആറാം വിഭാഗത്തില്‍ ഉൾപ്പെടുത്തി  പരിഗണിക്കാവുന്നതാണ്‌. 
കാർഷിക വരുമാനം പരിഗണിക്കാന്‍ പാടില്ല; ഈ വിഭാഗത്തിൽ പ്പെട്ടവരുടെ ശമ്പള വരുമാനവും, മറ്റ്‌ രീതിയിലുള്ള വരുമാനവും പരസ്പരം കുട്ടാനും പാടില്ല;
 ഇവയിൽ  ഏതെങ്കിലും ഒന്നു മാത്രമേ പരിഗണിക്കാന്‌ പാടുള്ളു 

🟰മൂന്നാം വിഭാഗം - പാരമിലിറ്ററി ഉള്‍പ്പെടെയുള്ള സായുധ സേനാവിഭാഗം

(ഇവയിലെ സിവില്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഒഴിച്ച്‌)

▫️മാതാപിതാക്കള്‍ രണ്ടുപേരുമോ ഒരാളോ ആര്‍മിയില്‍ കേണലോ, നേവി, എയര്‍ഫോഴ്‌സ്‌, പാരാമിലിട്ടറി വിഭാഗങ്ങളില്‍ തതുല്യ റാങ്കോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥരാണെങ്കില്‍ അവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. പിതാവ്‌ കേണലോ അതിനു മുകളില്‍ റാങ്കുള്ള ആളോ, മാതാവ്‌ അതിന്‌ താഴ്ന്ന റാങ്കുള്ള മിലിട്ടറി ഉദ്യോഗസ്ഥയുമായിരുന്നാല്‍ ഭാര്യ കേണലിന്റെ റാങ്കില്‍ എത്തുന്നതുവരെ മക്കള്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ടായിരിക്കും.

പ്രതിരോധസേനയില്‍പ്പെട്ട ഓഫീസറുടെ ഭാര്യ സര്‍വ്വീസ്‌ ക്ലാസ്‌ രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.

🔹നാലാം വിഭാഗം - പ്രൊഫഷണല്‍ വിഭാഗത്തിലും (തൊഴില്‍ മേഖലയിലും) വാണിജ്യത്തിലും വൃവസായത്തിലും ഉള്‍പ്പെടുന്നവരുമായവരുടെ വിഭാഗം. 

എ) പ്രൊഫഷണല്‍ വിഭാഗം

(സര്‍ക്കാര്‍ മേഖലയിലും തത്തുല്യ മേഖലകളിലും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ ഒഴികെ. അവരെ രണ്ടാം വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തേണ്ടത്‌). (ഡോക്ടര്‍, വക്കില്‍, ചാര്‍ട്ടേഡ്‌ അക്കണ്ടന്റ്‌ (ഇന്‍കം ടാക്സ്‌ കണ്‍സല്‍ട്ടന്റ്‌, ഫൈനാന്‍ഷ്യല്‍ അല്ലെങ്കില്‍ മാനേജ്മെന്റ്‌ കണ്‍സല്‍ട്ടന്റ്‌, സിവില്‍ സര്‍ജന്‍, എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്‌, കംപ്യൂട്ടര്‍ സ്പെഷ്യലിസ്റ്റ്‌, സിനിമ ആര്‍ട്ടിസ്റ്റുകള്‍, സിനിമ പ്രൊഫഷണലുകള്‍, എഴുത്തുകാര്‍, സ്പോര്‍ട്ടസ്‌ താരങ്ങള്‍, വാര്‍ത്താ വിതരണ രംഗത്തെ പ്രൊഫഷണലുകള്‍, ജീവനക്കാര്‍ കൂടാതെ അതുപോലെ തുല്യപദവിയിലുള്ള മറ്റു തൊഴില്‍ മേഖലയില്‍ പണി എടുക്കുന്നവര്‍).

▫️മാനദണ്ഡം- 
വരുമാനം/ധനസ്ഥിതിയെയാണ്‌ മാനദണ്ഡമാക്കേണ്ടത്‌. വിശദാംശങ്ങള്‍ ആറാം വിഭാഗത്തില്‍ വിവരിക്കുന്നു.

ബി) വാണിജ്യത്തിലും, വ്യവസായത്തിലും, കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍.

മാനദണ്ഡം - 
വരുമാനം/ധനസ്ഥിതിയെയാണ്‌ മാനദണണ്‍്ഡമാക്കേണ്ടത്‌. വിശദാംശങ്ങള്‍ ആറാം വിഭാഗത്തില്‍ വിവരിക്കുന്നു 

(ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ തൊഴില്‍ ചെയ്യുന്ന ആളും മറ്റേയാള്‍ ക്ലാസ്സ്‌ 2 ഓഫീസറോ അതില്‍ താഴ്ന്ന പദവിയുള്ള ഉദ്യോഗമോ വഹിക്കുന്ന ആളോ ആയിരുന്നാലും വരുമാനം കണക്കാക്കുമ്പോള്‍ തൊഴില്‍ ചെയ്യുന്ന ആളിന്റെ വരുമാനം മാതമേ കണക്കാക്കാന്‍ പാടുള്ളൂ).

🔹അഞ്ചാം വിഭാഗം - വസ്തു ഉടമകള്‍

▫️കൃഷി / തോട്ടഭൂമി ഉടമകള്‍

ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമിയില്‍ നിന്നുള്ള വരുമാനം കണക്കാക്കാന്‍ പാടില്ല. ഭൂപരിധിയാണ്‌ മാനദണ്ഡമാക്കേണ്ടത്‌. 5 ഹെക്ടറോ അതില്‍ കൂടുതലോ കൃഷി/തോട്ട ഭൂമി കൈവശമുള്ള വ്യക്തി,/ വ്യക്തികള്‍ /കുടുംബം ഇവരുടെ മകനും മകള്‍ക്കും സംവരണത്തിന്‌ അര്‍ഹതയില്ല.
 (കുടുംബം എന്നാല്‍ പിതാവ്‌, മാതാവ്‌, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടും).

2. ഒഴിഞ്ഞു കിടക്കുന്ന ഭുമി/നഗര്രചദേശത്തെ കെട്ടിട ഉടമകള്‍

മാനദണ്ഡം - 
ആറാം വിഭാഗത്തില്‍ വിവരിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം ഈ വിഭാഗത്തില്‍പെടുന്നവരുടെ മക്കള്‍ക്ക്‌ ബാധകമായിരിക്കും. (കെട്ടിടം താമസ ആവശ്യത്തിനോ, വാണിജ്യ - വ്യവസായ ആവശ്യത്തിനോ അല്ലെങ്കില്‍ എല്ലാം ചേര്‍ന്നതോ ആകാം.)

🔹ആറാം വിഭാഗം - വരുമാനം/ധനസ്ഥിതി

(1) നാലാം വിഭാഗം, അഞ്ചാം വിഭാഗത്തിലെ ബി ഉപവിഭാഗം. ആറാം വിഭാഗം എന്നിവരെ സംബന്ധിച്ച്‌ മാരതമാണ്‌ വരുമാനം/ധനസ്ഥിതി പരിഗണിക്കേണ്ടത്‌. 
ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ വാര്‍ഷിക വരുമാനം തുടര്‍ച്ചയായി 3 വര്‍ഷം കേരള സര്‍ക്കാര്‍

ആവശ്യങ്ങള്‍ക്ക്‌ 8 ലക്ഷം രൂപയിലും ക്രേന്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ 8 ലക്ഷം രൂപയിലും കൂടുതല്‍ ഉളളവരുടെ മക്കള്‍ സംവരണത്തിന്‌ അര്‍ഹരല്ല. വരുമാനം കണക്കാക്കുമ്പോള്‍ കാര്‍ഷിക വരുമാനം പരിഗണിക്കാന്‍ പാടില്ല.
 ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ശമ്പള വരുമാനവും, മറ്റ്‌ രീതിയിലുള്ള വരുമാനവും പരസ്പരം കൂട്ടാനും പാടില്ല. ഇവയില്‍ ഏതെങ്കിലും ഒന്നു മാര്രമേ പരിഗണിക്കാന്‍ പാടുള്ളൂ. 
വെല്‍ത്ത്‌ ടാക്‌സ്‌ ആക്ട്‌ പ്രകാരമുള്ള പരിധിയില്‍ കവിഞ്ഞ സ്വത്ത്‌ തുടര്‍ച്ചയായി 3 വര്‍ഷം കൈവശം വയ്ക്കുന്നവരുടെ മക്കളും സംവരണത്തിന്‌ അര്‍ഹരല്ല.

(2) 1, 2, 3, 5(എ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട്‌ സംവരണാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമായി മറ്റ്‌ വഴികളിലൂടെ പരിധിയില്‍ കവിഞ്ഞ വരുമാനം ഉള്ളവരുടെ മക്കള്‍ സംവരണത്തിന്‌
അര്‍ഹരല്ല. 
എന്നാല്‍ ഇവരുടെ ശമ്പള വരുമാനവും, കാര്‍ഷിക വരുമാനവും മറ്റ്‌ വഴികളിലൂടെയുള്ള വരുമാനത്തോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

▫️പത്താം ശമ്പള പരിഷ്ക്കരണ ഉത്തരവു പ്രകാരം ജീവനക്കാരെ ശമ്പള സ്‌കെയിലടിസ്ഥാനത്തില്‍ ക്ലാസ് തിരിച്ചിട്ടുണ്ട്.

▫️കേരള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ നോണ്‍ ക്രീമിലെയര്‍ നിര്‍ണ്ണയിക്കുന്നതിനുള്ള വരുമാന പരിധി 8 ലക്ഷം രൂപയായിരിക്കും. 

▫️കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ നോണ്‍ ക്രീമിലെയര്‍ നിര്‍ണ്ണയിക്കുന്നതിനുള്ള വരുമാന പരിധി 8 ലക്ഷം രൂപയായിരിക്കും. 

🟰🟰🟰🟰🟰🟰🟰🟰🟰

ചോദ്യം: ❓സർ, ഞാൻ സർക്കാർ സർവ്വീസിൽ UD ക്ലാർക്കും, ഭാര്യ ഹയർ സെക്കൻ്ററി ടീച്ചറുമാണ്. ഞങ്ങൾക്ക് മൊത്തം 10.5 ലക്ഷം രൂപ ശമ്പളമുണ്ട്. എൻ്റെ മകൻ്റെ പഠനാവശ്യത്തിന് OBC NCL അനുവദിച്ച് കിട്ടുമോ?

ഉത്തരം:✅ സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് പദവി / സ്റ്റാറ്റസ് നോക്കിയാണ് OBC NCLഅനുവദിക്കുക. നിങ്ങളുടെ കുട്ടിക്ക് OBC NCL ന് അർഹതയുണ്ട്. സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യേണ്ട റവന്യൂ ഉദ്യോഗസ്ഥർ സംശയമുന്നയിച്ചാൽ കേരള റവന്യൂ ഗൈഡ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഇറക്കിയ ഹാൻ്റ് ബുക്ക് എന്നിവ റെഫർ ചെയ്യാൻ പറയുക.

❓സർക്കാർ സർവ്വീസിലുള്ള അണ്ടർ സെക്രട്ടറി റാങ്കിൽ ജോലി ചെയ്യുന്ന എനിക്ക് പ്രതിവർഷം 9.5 ലക്ഷം രൂപ ശമ്പളമുണ്ട്. 
എൻ്റെ കുട്ടിക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം അനുവദിക്കുമോ ?

🅰️സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ നോൺ ക്രീമിലെയർ വരുമാനം കണക്കാക്കുന്നതിൽ ശമ്പള വരുമാനവും കാർഷിക വരുമാനവും കണക്കിലെടുക്കില്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം അവർ ഏത് പദവിയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു എന്നതാണ് കണക്കിലെടുക്കുന്നത്.
 കേന്ദ്ര ആവശ്യങ്ങൾക്ക്, 40 വയസിനു മുമ്പ് ക്ലാസ് വൺ ഓഫീസറായി നേരിട്ടു നിയമനം നേടിയ ഒരാൾ രക്ഷിതാവായി ഉണ്ടെങ്കിൽ അപേക്ഷകൻ ക്രീമീലയറാണ്.
 മാതാപിതാക്കൾ 40 വയസിനു മുമ്പ് ക്ലാസ് 2 ഓഫീസർമാരായാണ് നേരിട്ട് സർവ്വീസിൽ പ്രവേശിച്ചവരാണെങ്കിൽ അപേക്ഷകർ ക്രീമിലെയർ ആണ്.
 സംസ്ഥാന ഉദ്യോഗസ്ഥാവശ്യങ്ങൾക്ക് ഈ പ്രായപരിധി 35 ഉം സംസ്ഥാന വിദ്യാഭ്യാസാവശ്യങ്ങൾക്ക് 36 ഉം ആണ്.
 ഇതൊഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും നോൺ ക്രീമിലെയർ വിഭാഗത്തിലായിരിക്കും ഉൾപ്പെടുക

Source: സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് FAQ


❓ഗൾഫിൽ ജോലിയുള്ള ഒരാളുടെ ക്രീമിലെയർ പദവി എങ്ങനെയാണ് നിശ്ചയിക്കുന്നത്?

🅰️വിദേശത്തുള്ളവരെ സംബന്ധിച്ചടത്തോളം അവരുടെ വരുമാനം സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി കൊണ്ട് ക്രീമിലെയർ പദവി നിശ്ചയിക്കാവുന്നതാണ്.

_Source: പിന്നാക്ക വിഭാഗ വികസന വകുപ്പ് FAQ_

❓ക്ലാസ് വൺ ഓഫീസറായി നേരിട്ട് സർവ്വീസിൽ പ്രവേശിച്ച ഒരാൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രത്തിന് അപേക്ഷിച്ചാൽ നൽകേണ്ടതുണ്ടോ?

🅰️നോൺ ക്രീമിലെയർ അനുവദിക്കുന്നത് അപേക്ഷകന്റെ മാതാപിതാക്കളെ പരിഗണിച്ചാണ്. അപേക്ഷകൻ ക്ലാസ് വൺ ഓഫീസറാണെന്നത് അയാൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം കിട്ടാൻ തടസ്സമല്ല. 
എന്നാൽ ടി അപേക്ഷകന്റെ മക്കൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം ലഭിക്കില്ല.

Source: സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് FAQ

മുജീബുല്ല KM
സിജി കരിയർ ടീം
www.cigi.org
0097150 922056

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...