പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
അന്ന് രാവിലെ കുറുക്കൻ ഉണർന്നുനോക്കിയപ്പോൾ തന്റെ വലിയ നിഴൽ കണ്ടു. നിഴലിന്റെ വലുപ്പം കണ്ടപ്പോൾ കുറുക്കന് തോന്നി താൻ ഇത്രയും വലുതായിരിക്കുന്നു. ഇന്ന് ഒരു ഒട്ടകത്തെയെങ്കിലും തിന്നണം. ഉച്ചവരെ ഒട്ടകത്തെ നോക്കി നടന്നെങ്കിലും കണ്ടില്ല.
ഉച്ചയായപ്പോൾ വീണ്ടും നിഴൽ കണ്ടു. അത് തീരെ ചെറുതായിരിക്കുന്നു. താൻ ഇത്രയും പെട്ടെന്ന് ചെറുതായിപ്പോയോ? കുറുക്കന് അത്ഭുതമായി. എന്തായാലും ഇത്ര ചെറുതായി. ഇനി ഒരെലിയെ കിട്ടായാൽലെങ്കിലും തനിക്ക് വിശപ്പ് ശമിക്കുമായിരിക്കും... കുറുക്കൻ എലിയെ കാത്തിരുന്നു!
മായയാണ് ഏറ്റവും വലിയ പ്രലോഭനം. ഉണ്ടെന്ന് തോന്നിപ്പിക്കുകയും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണത്. മോഹം ജനിപ്പിച്ച് അത് തന്നിലേക്ക് ആകർഷിപ്പിക്കും.
അവസാനകാലത്ത് പോലും ശോകമൂകമായിരിക്കുന്നവരോട് ചോദിച്ചാൽ അവർ ഒരു കഥപറയും.. വേണ്ടാത്തതിനെ അന്വേഷിച്ചു നടന്നതിന്റെയും, വേണ്ടതിനെ തിരിച്ചറിയാതെ പോയതിന്റെയും..
ഇല്ലാത്തത് പലതും ഉണ്ടെന്ന് കരുതി സ്വയം ആനന്ദിക്കുകയോ, ഭയപ്പെടുകയോ ചെയ്യുകയാണ് മനസ്സിന്റെ വിനോദം. മരീചിക ഒരു തോന്നലാണെന്നു തിരിച്ചറിയാത്തവർ വെള്ളമന്വേഷിച്ചിറങ്ങും.
ഇല്ലാത്തവയുടെ പിറകെ ഓടുമ്പോഴുളള ഏറ്റവും വലിയ പ്രശ്‌നം ഉളളതും കൂടി നഷ്ടമാകും എന്നതാണ്. മായക്കാഴ്ചകളിൽ വീഴാതിരിക്കാൻ നമുക്കും ശ്രമിക്കാം
എല്ലാവർക്കും ശുഭദിനം നേരുന്നു