പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
ആരോഗ്യപരിപാലനരംഗത്തും വൈദ്യശാസ്ത്ര മേഖലയിലും മറ്റും ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻമാരുടെ സേവനം ഒഴിവാക്കാൻ കഴിയില്ല. പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പോഷകാഹാരം, രുചി, ഭക്ഷണരീതി എന്നി അടിസ്ഥാന തത്വങ്ങളുടെപഠനമാണ് ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ കോഴ്സ്. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിത ശൈലിയും വ്യക്തിഗത ഭക്ഷണ തീരുമാനങ്ങളും ശാരീരിക പ്രവർത്തനങ്ങളും സംബന്ധിച്ച് വിദ്യാർത്ഥി അവബോധം വർദ്ധിപ്പിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.
കോടിക്കണക്കിനാളുകൾ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയെന്നാഗ്രഹിക്കുന്ന ലോകത്ത് മറ്റൊരു വലിയ വിഭാഗം തടി കുറയ്ക്കുവാന് വെമ്പൽ കൊള്ളുന്നതൊരു വൈരുദ്ധ്യമാണ്. ശരീയായ രീതിയിലുള്ള ഭക്ഷണ ശീലങ്ങളിലിത്താതിനാൽ മനുഷ്യന് ജിവിത ശൈലീ രോഗങ്ങള്ക്ക് വളരെ വേഗം അടിമപ്പെടുന്നുവെന്നതൊരു യാഥാര്ഥ്യമാണ്. ഇത് തുറന്ന് തരുന്ന ഒരു കരിയറാണ് ഫുഡ് ആൻഡ് ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻ.
അമിത വണ്ണം നിയന്ത്രിക്കുക മാത്രമല്ല മറിച്ച് വിവിധ രോഗങ്ങളാൽ ചികിത്സക്ക് വിധേയരാകുന്നവര്ക്ക് അനുയോജ്യമായ ആഹാര രീതികൾ നിര്ദ്ദേശിക്കുന്നതും ഒരു ഡയറ്റീഷ്യൻസിന്റെ ജോലിയാണ്.
ശരിയായ രീതിയിലുള്ള ഭക്ഷണ രീതിയിലൂടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാന് മാത്രമല്ല ജനിതക രോഗങ്ങളെ വരെ നിയന്ത്രിക്കാമെന്ന് ഡയറ്റീഷ്യന്മാോര് പറയുന്നു.
ന്യൂട്രീഷ്യൻ കരിയറിൽ തന്നെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ , മാനേജ്മെന്റ്ദ ഡയറ്റീഷ്യൻ , റിസര്വ്യ ഡറ്റീഷ്യൻ , കമ്യൂണിറ്റി ഡയറ്റീഷ്യൻ, എന്നിങ്ങനെ ഉപവിഭാഗങ്ങളുണ്ട്.
ഇന്ന് ആശുപത്രികൾ മാത്രമല്ല, ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോട്ടുകൾ, ഹെല്ത്ത് ക്ലബ്ബുകൾ, ഫുഡ് കമ്പനികൾ, പബ്ലിക് ഹെല്ത്ത് ഏജന്സികകൾ, ഒബിസിറ്റി ക്ലിനിക്കുകൾ തുടങ്ങിയവയിലെല്ലാം ഇവരുടെ സേവനം ആവശ്യമാണ്. കൂടാതെ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് കേന്ദ്രങ്ങൾ സ്വകാര്യ ക്ളിനിക്കുകൾ എന്നിവയിൽ ഉടനീളം രോഗികൾക്ക് രോഗനിർണയവും നിരീക്ഷണവും മേൽനോട്ടം നടത്തുന്നു.
രോഗിയുടെ ആരോഗ്യം, ജീവിതരീതി, പ്രായം, സാധ്യത അലർജികൾ, ഭക്ഷണ മുൻഗണനകൾ എന്നിവ കണക്കിലെടുത്ത് ശരിയായ ഭക്ഷണ ശീലങ്ങൾ ശുപാർശ ചെയ്യുന്ന ചുമതലയാണ് ഡയറ്റീഷ്യൻമാർക്ക്.
എന്തൊക്കെയാണ് പഠന വിഷയങ്ങൾ?
ഡയജസ്റ്റീവ് സിസ്റ്റം, മൈക്രോ ന്യൂട്രിയന്സ്, വിറ്റാമിന്സ്, ഫങ്ഷണൽ ഫുഡ്, എനർജി മെറ്റാബോളിസം, ന്യൂട്രീഷ്യൻ ഇന് ചൈല്ഡ് ഹുഡ്, അഡോളസന്സ് ന്യൂട്രീഷ്യൻ, ജറിയാട്രിക് ന്യൂട്രീഷ്യൻ, ന്യൂട്രീഷ്യൻ ആന്ഡ് വെയ്റ്റ് മാനേജ്മെന്റ്,, സ്പോട്ടസ് ന്യൂട്രീഷ്യൻ , ന്യൂട്രീഷ്യൻ കൌണ്സലിങ്ങ് ഫുഡ് അലർ ജി , ഫുഡ് പ്രൊഡക്ഷൻ , ഫാർമക്കോ ന്യൂട്രീഷ്യൻ എന്നിവയാണ് പ്രധാന പഠന വിഷയങ്ങൾ
എങ്ങനെ പഠിക്കാം?
- ബയോളജി ഒരു വിഷയമായുള്ള പ്ലസ് ടുവാണ് ബി എസ് സിക്ക് ചേരുവാനുള്ള യോഗ്യത.
- എം ബി ബി എസോ, കെമിസ്ട്രി, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ഹോം സയന്സ് , സൂവോളജി, ഫുഡ് സയന്സ്വ എന്നി വിഷയങ്ങളിലുള്ള ബിരുദമോ, ബി ഫാമോ ആണ് എം എസ് സി കോഴ്സിനുള്ള യോഗ്യത.
- പ്രവേശന പരീക്ഷയുണ്ടാകും.
- ബിരുദത്തിന് ശേഷമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഈ രംഗത്തേക്കുള്ള കവാടമാണ്.
- വിദൂര വിദ്യാഭ്യാസം ഈ രംഗത്തുണ്ടുവെങ്കിലും നേരിട്ട് പഠിക്കുന്നതാണ് നല്ലത്.
പോഷകാഹാരത്തിലും ഡൈറ്റിറ്റിക്സിലുമുള്ള ബാച്ചിലർ പ്രോഗ്രാം ചെയ്യാൻ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ സയൻസിൽ ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയിരിക്കണം.
ബിഎസ്സി (ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ) മൂന്നു വർഷത്തെ കോഴ്സ് ആണ്.