കഴിഞ്ഞ ദിവസം നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരക്കടലാസ് വൈറലായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. മെസിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് എഴുതില്ല.. ഞാൻ ബ്രസീൽ ഫാനാണ് എന്ന് വിദ്യാർത്ഥിനി എഴുതിയതും ഉത്തരക്കടലാസ് ഉയർത്തിപിടിച്ചുള്ള വിദ്യാർത്ഥിനിയുടെ ഫോട്ടോയുമാണ് വൈറലായത്.
സംഭവത്തെ തുടർന്ന് മലപ്പുറം ഡിഡിഇയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരീക്ഷ കഴിഞ്ഞശേഷം ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുകയാണ്
തിരൂർ, നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരകടലാസുകളാണ് ഇത്തരത്തിൽ പുറത്തെത്തിയത്. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലങ്കിൽ സ്കൂളുകൾക്ക് നേരെ നടപടിയുണ്ടാകും.
നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി തിരൂർ ശാസ്ത എഎൽപി സ്കൂളിലെ വിദ്യാർത്ഥിനി എഴുതിയത് ഇങ്ങനെ: ഞാൻ എഴുതൂല.. ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല”. എന്നാൽ കുട്ടി എഴുതിയ ഉത്തരം പരീക്ഷാ സമ്പ്രദായത്തിൽ തെറ്റായ പ്രവണത ഉണ്ടാക്കുമെന്നും കുട്ടി എഴുതിയ ഉത്തരപേപ്പർ പ്രചരിപ്പിച്ച അധ്യാപകന്റെ ഭാഗത്ത് തെറ്റുണ്ടെന്നും പരാതി ഉയരുന്നുണ്ട്. കൂടാതെ ശരിയായ ഉത്തരം നൽകിയ വിദ്യാർത്ഥികളിൽ ഇത്തരം വൈറൽ വാർത്തകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായും പരാതിയുണ്ട്.
2022ലെ ലോകകപ്പ് ചാമ്പ്യനായ മെസ്സിയെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ചോദ്യമുന്നയിച്ചത്. മെസ്സി ചരിത്രത്തിന്റെ ഭാഗമായതിനാലാണ് ചോദ്യം വന്നത്. എന്നാൽ അതിനെ കളിയാക്കുന്ന രീതിയിലാണ് ഉത്തരം. കുട്ടിയുടെ അറിവില്ലായ്മയും നിഷ്കളങ്കതയും പ്രചരിപ്പിച്ചത് തെറ്റാണ് എന്നാണ് പരക്കെയുള്ള അഭിപ്രായം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam