Trending

മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളിൽ ശാസ്ത്രപഠനം : NEST 2023 അപേക്ഷ മെയ് 17 വരെ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam


മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ശാസ്ത്രപഠനം നടത്താനുള്ള അസുലഭ അവസരമാണ് 'നെസ്റ്റ്' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വറിലുള്ള നാഷണൽ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സർവ കലാശാലയിലെ അറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (സിഇബിസി) എന്നീ സ്ഥാപനങ്ങളിലാണ് ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സിന് പഠനാവസരം ലഭിക്കുന്നത്.

▪️ 'നൈസർ', 'സിഇബിസി എന്നിവിടങ്ങളിൽ പഠനാവരം നേടുന്ന വിദ്യാർഥികൾക്ക് കേന്ദ്ര ആണവോർജ്ജ മന്ത്രാലയത്തിന്റെ 'ദിശ' പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 60,000 രൂപ സ്കോളർഷിപ്പും 20,000 രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കുമെന്ന സവിശേഷതയുണ്ട്. പഠന ശേഷം ഇന്ത്യക്കകത്തും പു റത്തുമുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ ഗവേഷണാവസ സാധ്യതകളുമുണ്ട്. അക്കാദമിക മികവ് പുലർത്തുന്നവർക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയ്നിങ് സ്കൂളിലെ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാനും അവസരമുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം 

  • സയൻസ് വിഷയങ്ങളിൽ +1, +2വിനു 60 ശതമാനം (പട്ടിക വിഭാഗക്കാർക്ക് 55%) മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. 
  • 2021, 2022 വർഷങ്ങളിൽ പരീക്ഷവിജയിച്ചവർക്കും 2023 ൽ പ്ലസ്ടു പരിക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 
  • 2003 ആഗസ്ത് 01 നു ശേഷം ജനിച്ചവരായിരിക്കണം. 

സീറ്റുകൾ 

  • നൈസർ, സിഇബിസി എന്നിവി ടങ്ങളിൽ യഥാക്രമം 200, 57 സീറ്റുകളാണുള്ളത്. 
  • നിയമാനുസരണം സംവരണമുണ്ടാവും. 

പരീക്ഷ എങ്ങനെ, എവിടെ വെച്ച് 

  • വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 
  • മുൻഗണനാടിസ്ഥാനത്തിൽ 5 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
  • ജൂൺ 24 നു നടക്കുന്ന കമ്പുന്യൂട്ടറധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളുള്ള 4 വിഭാഗങ്ങളുണ്ടാവും. 
  • ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവക്ക് 50 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ് ഓരോ വിഭാഗത്തിലു മുണ്ടാവുക. 
  • ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മൂന്ന് സെക്ഷനുകളാണ് റാങ്കിങ്ങിനായി പരിഗണിക്കുക. 
  • ഓരോ വിഭാഗത്തിലും തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്കുകൾ ഉള്ള ചോദ്യങ്ങളും ഒന്നിലധികം ഉത്തരങ്ങളുള്ള ചോദ്യങ്ങളുമുണ്ടാവും. 
  • ഒന്നിലധികം ഉത്തരങ്ങളുള്ള ചോദ്യങ്ങളുടെ മുഴുവൻ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാൽ മാത്രമേ മാർക്ക് ലഭിക്കുകയുള്ളൂ. 
അപേക്ഷിക്കേണ്ടതെങ്ങനെ...

  • https://www.nestexam.in/ എന്ന വെബ്സൈറ്റ് വഴി മേയ് 17 നകം അപേക്ഷിക്കണം

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...