പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
ഒററക്കാലിൽ ജീവിക്കുന്ന ആ പെൺകുട്ടി തന്റെ അച്ഛന് നേരിട്ട അന്യായത്തിന് എതിരെ കളക്ടറെ കാണാൻ തീരുമാനിച്ചു. ഇതറിഞ്ഞ് നാട്ടുകാർ എല്ലാവരും പരിഹസിച്ചു. പക്ഷേ, അവൾ പിൻവാങ്ങിയില്ല. പരാതി നേരിട്ടന്വേഷിക്കാൻ കളക്ടർ എത്തിയത് നാട്ടിലാകെ ചർച്ചയായി. അവളുടെ വിജയകഥയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.
രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച കാലുമായി എങ്ങനെ ജീവിക്കണമെന്ന് സഹതപിച്ചവർക്ക് മുമ്പിൽ ബൈക്കുമുതൽ മണ്ണ്മാന്തി യന്ത്രം വരെ അവൾ ഓടിച്ചു.
പഠനകാലത്തിന് ശേഷം സർക്കാർ ജോലി ലഭിച്ചെങ്കിലും വലിയ സ്വപ്നങ്ങൾ സ്വന്തമാക്കാൻ സർക്കാർജോലികൊണ്ട് സാധിക്കില്ലെന്നും തിരിച്ചറിഞ്ഞു. അല്ലെങ്കിൽ കൈക്കൂലിക്കാരിയായി മാറേണ്ടിവരും എന്ന തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചു.
നിർമ്മാണമേഖലയെക്കുറിച്ച് കൂടുതൽ പഠിച്ചു. വിവാഹശേഷവും തന്റെ ഇഷ്ടമേഖലയിൽ തന്നെ തുടർന്നു. ഒരു കയ്യിൽ കൈക്കുഞ്ഞുമായി കല്ലും മണ്ണും പൊടിയും നിറഞ്ഞ നിർമ്മാണമേഖയിൽ അവർ സജീവമായി. ആളുകൾ അവരുടെ കഴിവിൽ വിശ്വാസമർപ്പിച്ചുതുടങ്ങി. അതോടെ വളർച്ചയാരംഭിച്ചു. അങ്ങനെ ആണുങ്ങളുടേത് എന്ന് കരുതപ്പെട്ടിരുന്ന നിർമ്മാണമേഖലയിൽ തന്റെ പേര് അവർ രേഖപ്പെടുത്തി.
ഇത് നഫീസുത്തുൽ മിസ്രിയ, മിൻഹാജ് ബിൽഡേഴ്‌സിന്റെ ഉടമ. മികച്ചസംരംഭകയ്ക്കുള്ള പുരസ്‌കാരങ്ങൾ ഉൾപ്പെടെ ധാരാളം അവാർഡുകൾ ഇവരെ തേടിയെത്തിട്ടുണ്ട്.
*മനസ്സുവെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ചിലർ ജീവിതം കൊണ്ട് വരച്ചിടും... അത്തരം ജീവിതം നമുക്കും പ്രചോദനമാക്കാം*
ശുഭദിനം നേരുന്നു