പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
അയാൾ ആ നാട്ടിൽ പുതിയ ജോലി ലഭിച്ച് വന്നതാണ്. അവിടത്തെ പല കാര്യങ്ങളും അയാൾക്ക് അത്ര തൃപ്തികരമായിരുന്നില്ല. തരം കിട്ടുമ്പോഴെല്ലാം അയാൾ ആ നാടിനേയും നാട്ടുകാരേയും കുറ്റം പറയാൻ ശ്രമിക്കുമായിരുന്നു.
ആ നാട്ടിൽ മരണവീട് ആഹ്ലാദഭരിതമായിരിക്കും. മൃതദേഹം സംസ്‌ക്കരിക്കാൻ കൊണ്ടുപോകുന്നത് ആഹ്ലാദപ്രകടനങ്ങളോടെയായിരിക്കും. പാട്ടുകാരും കൊട്ടുകാരും ഡാൻസുകാരും എല്ലാം ചേർന്ന് ആർപ്പുവിളികളോടെ നഗരവീഥിയിലൂടെ മരണാനന്തര യാത്ര നടക്കുകയാണ്. അയാൾ പുച്ഛത്തിൽ ആ നാടിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി.
ഇത് കേട്ട് ഒരാൾ അയാളോട് പറഞ്ഞു: നാം നമുക്ക് പരിചതവും അനുഭവസിദ്ധവുമല്ലാത്ത ആചാര്യമര്യദകൾ അവഗണിച്ചു തള്ളുന്നതു ശരിയല്ല. വസ്ത്രധാരണ രീതികൾ , കളിവിനോദങ്ങൾ തുടങ്ങിയ എല്ലാ വിഷയങ്ങളിലും നമുക്ക് വിഭിന്നത ദർശിക്കാൻ കഴിയും. എന്നാൽ ജനപഥങ്ങളുടെ പശ്ചാത്തലത്തെകുറിച്ച് വേണ്ടത്ര പഠനവും അനുഭവസമ്പത്തും നേടിയെടുത്താൽ നമുക്കും പലതും തിരുത്താനും സ്വീകരിക്കാനും കഴിയും.
നമ്മുടെ മനസ്സ് അടച്ചുപൂട്ടി നിസ്സംഗമായി കഴിയുകയല്ല വേണ്ടത്. തുറന്ന മനസ്സോടെ ഇതര ജനതകളെക്കുറിച്ച് അറിയാനും പഠിക്കാനുമുളള ജിജ്ഞാസ നമ്മിൽ നിലനിർത്തണം.
വിദ്യാഭ്യാസവും സംസ്‌കാരവും മനുഷ്യന് ലഭിക്കുന്നത് കലാശാലകളിൽ നിന്നു മാത്രമായിരിക്കില്ല. സംസ്‌കാരങ്ങളും ആചാരങ്ങളും പല രാജ്യത്തുള്ളവരുടേയും പലതായിരിക്കും. ഇതെല്ലാം നാം കണ്ടറിയുക തന്നെ വേണം. വിശാലമായ മനസ്സിന് വിശാലമായ സംസ്‌കാരം അതിന്റെ തനിമയോടെ സ്വീകരിക്കാൻ സാധിക്കൂ..
സംസ്‌കാരസമ്പത്തും , സംസ്‌കാരവിനിമയവും നേടാൻ നമുക്കും സാധിക്കട്ടെ ... എല്ലാവർക്കും ശുഭദിനം നേരുന്നു