Trending

ശുഭദിന ചിന്തകൾ - നല്ല വാക്കുകൾ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam



കപ്പൽയാത്രയ്ക്കിടയിൽ ആ വയോധികൻ തന്റെ സുഹൃത്തിനോട് പറഞ്ഞു:  

അയാൾ എന്റെ മകളെ കൊണ്ട് പോയിട്ട് ഇന്നേക്ക് മുപ്പത്തെട്ട് വർഷം കഴിഞ്ഞു.  ഞാൻ രണ്ടുപേരേയും മനസ്സറിഞ്ഞ് ശപിച്ചു. കാരണം അവളായിരുന്നു എന്റെ ലോകം.  എന്റെ ശാപവാക്കുകൾ ഫലിച്ചു.  അധികനാൾ കഴിയുന്നതിന് മുമ്പേ അവർ രണ്ടുപേരും ഈ കടലിന്റെ ആഴങ്ങളിലേക്ക് പോയി.  

ഇന്ന് ഞാനെന്റ കുഴിമാടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കറിയാം, എന്റെ ശാപവാക്കുകളാണ് അവരുടെ ജീവൻ നഷ്ടമാക്കിയത്.  എനിക്ക് ദൈവത്തോട് ക്ഷമ ചോദിക്കണം.  

ഇതെല്ലാം കേട്ട സുഹൃത്ത് വയോധികനോട് പറഞ്ഞു:  ഇപ്പോഴും ശാപവാക്കുകളുടെ കഴിവിൽ നിങ്ങൾ വിശ്വസിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്!  

ആരുടെയങ്കിലും ദേഷ്യത്തിൽ നിന്നോ ഇഷ്ടത്തിൽ നിന്നോ പുറപ്പെടുന്ന വാക്കുകളെ സാധൂകരിക്കാൻ പ്രകൃതിക്ക് താൽപര്യമുണ്ടോ എന്നറിയില്ല.  എങ്കിലും മറ്റൊരാളുടെ വാക്കുകൾക്ക് അപരന്റെ ചിന്തകളെയും പ്രവൃത്തികളേയും സ്വാധീനിക്കാൻ കഴിയുമെന്നുറപ്പാണ്.  

എന്നോ കേട്ട വാക്കുകളുടെ ഊർജ്ജത്തിൽ ഒരായുസ്സ് മുഴുവൻ പിടിച്ചുനിൽക്കുന്നവരുണ്ട്.  ആരോ പറഞ്ഞ പാഴ് വാക്കുകളുടെ പേരിൽ ജീവിതം നിർജ്ജീവമാക്കിയവരുമുണ്ട്.  ശാപവചനങ്ങൾ ഉരുവിടുന്നവരുടെ കഥകളിൽ നിറയെ തന്നെ അനുസരിക്കാതെ തകർന്നടിഞ്ഞവരുടെ ജീവിതമായിരിക്കും.  

ആരും മറ്റൊരാളുടെ ശാപം അർഹിക്കുന്നില്ല.  എല്ലാവർക്കും അവരവരുടേതായ സ്വതന്ത്രശൈലികളും വഴികളുമുണ്ട്.  അവയെ ബഹുമാനിക്കാൻ പഠിക്കുകയാണ് ആദ്യം വേണ്ടത്.  

നമ്മുടെ വഴികളിലും നമുക്ക് ആരേയും വാക്കുകൾകൊണ്ട് വീഴ്ത്താതിരിക്കാൻ ശ്രദ്ധിക്കാം

ഏവർക്കും ശുഭദിനം നേരുന്നു 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...