പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
ആ നാലു തവളകളും ചേർന്ന് ഒരു തടിക്കഷ്ണത്തിന് മുകളിലിരുന്ന് നദിയിലൂടെ യാത്ര ചെയ്യുകയായിരുന്നു.
- അപ്പോൾ ഒന്നാമൻ പറഞ്ഞു: ഈ തടിക്ക് ജീവനുണ്ട്. അതുകൊണ്ടാണ് ഇത് സഞ്ചരിക്കുന്നത്
- രണ്ടാമൻ അത് തിരുത്തി. തടിക്കല്ല, നദിക്കാണ് ജീവൻ. നദിയാണ് സഞ്ചരിക്കുന്നത്.
- മൂന്നാമനും വിട്ടുകൊടുത്തില്ല. തടിയുമല്ല, നദിയുമല്ല, നമ്മുടെ ചിന്തകളാണ് സഞ്ചരിക്കുന്നത്.
തർക്കം അവസാനിക്കാത്തതുകൊണ്ട് അവർ നാലാമനോട് ചോദിച്ചു: നാലാമൻ പറഞ്ഞു: എല്ലാവരും പറഞ്ഞത് ശരിയാണ്. തടിയും നദിയും നമ്മുടെ ചിന്തകളും സഞ്ചരിക്കുന്നുണ്ട് പക്ഷേ, മറ്റ് രണ്ട് പേരും പറഞ്ഞഥ് ശരിയാണെന്ന് മൂന്നുപേരും സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അവസാനം ആ മൂന്ന് പേരും കൂടി നാലാമനെ പിടിച്ചു വെള്ളത്തിലിട്ടു.
അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവർ അറിവുള്ളവരെ അകറ്റിനിർത്തും എന്നതാണ്. ഒരേ തൂവൽ പക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവർക്കും ഇഷ്ടം. ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കൊണ്ട് വിരുദ്ധസ്വഭാവങ്ങൾ കടന്നുവരില്ല. തിരുത്തൽ വാദികളെ കൊണ്ടുളള അസ്വസ്ഥതയില്ല. വളർച്ചമുരടിക്കുന്ന എല്ലാ സിദ്ധാന്തങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും നാശകാരണം അതിനുള്ളിൽ ആഭ്യന്തരവിമർശകർക്ക് സ്ഥാനമില്ല എന്നുളളതാണ്.
ശീലങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും മാത്രം തങ്ങളുടെ തലച്ചോറിനെ കടത്തിവിടുന്നവർ വിവേകമില്ലാത്ത വിധേയർ മാത്രമായിരിക്കും. അവർ ഒരിക്കലും വളരുകയുമില്ല. വ്യതിചലിക്കുകയുമില്ല.
സ്വന്തം അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ ആരോഗ്യകരമായി അഭിമുഖീകരിക്കാൻ ശ്രമിക്കാം.. നമുക്ക് അറിവുളളവർക്കൊപ്പം മുന്നേറാം
ശുഭദിനം നേരുന്നു