പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
ആ ഗ്രാമത്തിൽ ഒരു സ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തന്റെ ഏകാന്തത മാറ്റാനായി അവർ ഒരു പൂച്ചയെ വളർത്തി. അതവരുടെ സന്തതസഹചാരിയായി മാറി. അവർ അതിനെ ചിട്ടയോടും നിഷ്ഠയോടുമാണ് വളർത്തിയത്.
അവർ ഭക്ഷണം കഴിക്കുമ്പോൾ പൂച്ച തീൻമേശപ്പുറത്ത് മെഴുകുതിരികാലുകളിൽ പിടിച്ച് വെളിച്ചം കാണിക്കും. തന്റെ പൂച്ചയുടെ ഈ സ്വഭാവവൈശിഷ്ട്യം മറ്റുളളവരെ കൂടി കാണിക്കണമെന്ന് അവർക്ക് തോന്നി. അവർ ഗ്രാമത്തിന് പുറത്തുള്ള തന്റെ സുഹൃത്തുക്കളെ അത്താഴത്തിന് ക്ഷണിച്ചു. അന്നും പൂച്ച മെഴുകുതിരിക്കാലുകളുമായി തീൻമേശയിൽ ഇരുന്നു.
മീനും ഇറച്ചിയും വിളമ്പിവെച്ചിരിക്കുന്ന തീൻമേശയിൽ വളരെ അനുസരണയോടെ ആ പൂച്ച ഇരുന്നു. അത്ഭുതം തോന്നിയ വിരുന്നുകാർ പൂച്ചയ്ക്ക് നേരെ മുഴുത്ത മീനും ഇറച്ചികഷ്ണവുമെല്ലാം കാണിച്ചു. പക്ഷേ, അത് അനങ്ങാതെ അവിടെ തന്നെയിരുന്നു.
എല്ലാവർക്കും അത്ഭുതമായി. ആ സ്ത്രീ അഭിമാനം കൊണ്ട് പുളകിതയായി. അപ്പോഴാണ് ഒരെലി പെട്ടെന്ന് പുറത്തുനിന്ന് അകത്തേക്ക് ഓടിക്കയറിയത്. പൂച്ച കയ്യിലിരുന്ന മെഴുകുതിരി വലിച്ചെറിഞ്ഞ് എലിയുടെ മേലേക്ക് വീണു. കിട്ടിയമാത്രയിൽ അതിനെ വായിലാക്കുകയും ചെയ്തു.
പ്രത്യേകം പരിശീലിപ്പിച്ചു താൻ വളർത്തിയ പൂച്ചയിൽ നിന്നും അവർ ഇത് തീരെ പ്രതീക്ഷിച്ചില്ല. ലജ്ജയോടെ തലതാഴ്ത്തിയിരുന്ന് അവർ ഒരു കാര്യം ഉരുവിട്ടു.. എലിയാണ് ഈ പൂച്ചയുടെ ബലഹീനത!
എന്താണ് നമ്മുടെ ബലഹീനത? മറ്റുപല കാര്യങ്ങളിലും സാമർത്ഥ്യവും ജാഗ്രതയും ഉണ്ടെങ്കിലും ചില കാര്യങ്ങളിൽ നിസ്സഹായതയും ബലഹീനതയും ഉണ്ടായെന്ന് വരാം. പരാജയങ്ങൾക്ക് ഇതൊന്നുമാത്രം മതി.
ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആത്മപരിശോധനയ്ക്ക് ഇടയ്ക്കിടെ വിധേയമാകുന്നത് നല്ലതാണ്. അപ്പോൾ മാത്രമേ നമ്മുടെ കുറവിനെ കണ്ടെത്തി പരിഹരിച്ച് ജീവിതവിജയം നേടാൻആകൂ..
നമുക്ക് നമ്മുടെ ബലഹീനതയെ തിരിച്ചറിയാം.. അത് നമ്മുടെ ശീലമാക്കി മാറ്റാം
ശുഭദിനം നേരുന്നു