Trending

ശുഭദിന ചിന്തകൾ : നമ്മുടെ ഭാവി നമ്മുടെ ഇന്നലകളല്ല

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

1992 ൽ ഒരു അമ്മയും മകനും അമ്മൂമയും കൂടി ഉക്രെയിനിൽ നിന്ന് അമേരിക്കയിലേക്ക് അഗതികളായി കുടിയേറി. ജൂതർക്ക് അത്ര നല്ല കാലാവസ്ഥയായിരുന്നില്ല ഉക്രൈയിനിൽ.  

അമേരിക്കയിൽ ഗവൺമെന്റിന്റെ ആനൂകൂല്യത്തിൽ ഫ്രീയായി താമസിക്കാൻ ഇടം ലഭിച്ചു. അവിടെ വലിയ ക്യൂ നിൽക്കേണ്ടിവന്നാലും കൃത്യമായി ഭക്ഷണം ലഭിക്കുമായിരുന്നു.  ഇതവർക്ക് വലിയൊരു സഹായമായി.  

16 വയസ്സുള്ള ജാൻ കോങ്ങിന്  ഒരു പലചരക്കുകടയിൽ തറതുടയ്ക്കുന്ന ജോലി കിട്ടി.  കൂടാതെ അവന്റെ അമ്മയ്ക്ക് ആയയുടെ ജോലിയും ലഭിച്ചു. ജീവിതം കുറച്ചുകൂടി സമാധാനപരമായി മുന്നോട്ട് പോയി. ഉക്രൈയിനിലുള്ള തന്റെ പിതാവിനെ കൂടി കൊണ്ടുവരാൻ ആ കുടുംബം ആഗ്രഹിച്ചിരുന്നു.  അതിനുള്ള ഒരു അവസ്ഥ ഇവിടെ കെട്ടിപ്പടുക്കുന്നതിനിടയിലാണ് പിതാവിന്റെ മരണവാർത്ത അവനെ തേടിയെത്തുന്നത്.  ഇതാ കുടുംബത്തെ കൂടുതൽ തളർത്തി.  ജീവിതത്തിൽ തളർന്നിരിക്കാൻ തനിക്കാവില്ലെന്ന തിരിച്ചറിവിൽ അവൻ തന്റെ ഇഷ്ടങ്ങളിലേക്ക് മനസ്സിനെ തളയ്ക്കാൻ തീരുമാനിച്ചു.  

കംപ്യൂട്ടറുകളും പ്രോഗ്രാമുകളും നെറ്റ്വർക്കിങ്ങുകളും അവന്റെ ജീവിത്തിലേക്ക് കടന്നുവന്നു.  ഇതിന് വേണ്ട പുസ്തങ്ങൾ വാടയ്‌ക്കെടുത്തും കടംവാങ്ങിയും അവൻ പഠിച്ചു. നഷ്ടങ്ങളുടെ മുറിവ് ഉണങ്ങിവരുമ്പോഴേക്കും മറ്റൊരു വാർത്ത ഇടിത്തീപോലെ കടന്നുവന്നു.  അമ്മയ്ക്ക് കാൻസർ. 

കോഡിങ്ങ് പാഷനായപ്പോൾ സാൻജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പഠനവും പാർടൈം ജോലിയുമായി അമ്മയ്ക്ക് വേണ്ട ചികിത്സാചിലവിനുള്ള തുക അവൻ കണ്ടെത്തി. പഠനം തീരുന്നതിന് മുമ്പേ യാഹുവിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറായി ജോലികിട്ടി.  

യാഹുവിന്റെ ഭാവി തിരിച്ചറിഞ്ഞ അയാൾ യൂണിവേഴ്‌സിറ്റിയിലെ പഠനം മതിയാക്കി യാഹുവിൽ മുഴുവൻ സമയ ജോലിക്കാരനായി മാറി. അവിടെനിന്ന് അയാൾക്ക് ഒരു കൂട്ടുകാരനെകൂടി കിട്ടി. ബ്രയാൻ ആക്ട്.  രണ്ടുപേരും ചേർന്ന് സ്വന്തമായി ഒരു പുതിയ നെറ്റ് വർക്കിങ്ങ് ശൃംഖല തന്നെ സ്ഥാപിക്കാൻ തീരുമാനിച്ചു. പക്ഷേ, വിചാരിച്ച പോലെ ഒന്നും നടന്നില്ല. 

യാഹുവിലെ ജോലി ഉപേക്ഷിച്ചതിനാൽ വീണ്ടും ജോലിക്കായി അലഞ്ഞു, ഫെയ്ബുക്ക്, ട്വിറ്റർ ഇവിടെയെല്ലാം ഇന്റർവ്യൂവിന് പോയെങ്കിലും അവരെല്ലാം ഇവരെ റിജക്ട് ചെയ്തു.  അങ്ങനെയിരിക്കെ അവർക്ക് ഒരു ഐഫോൺ കിട്ടി.  അതിൽ മെസേജുകൾ അയക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.  അവർ പണ്ടത്തെ സ്വപ്നം വീണ്ടും പൊടിതട്ടിയെടുത്തു. തീരെ വിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് പോലും മെസ്സേജ് അയക്കാൻ പറ്റുന്ന ഒരു ആപ്പ്.  പരസ്യങ്ങൾ ഇല്ലാത്ത, മറ്റുള്ള ആപ്പുകളെ പോലെ ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്താത്ത ഒരു ആപ്പ്.  അതിന്റെ പേര് പോലും വളരെ ലളിതമായിരുന്നു. 

2009 മെയ് 3 ന് വാട്‌സപ് ലോഞ്ച് ചെയ്തു.  തങ്ങളുടെ പഴയസുഹൃത്തുക്കളെക്കൊണ്ടെല്ലാം അവർ വാട്‌സപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.  പക്ഷേ, അത് ക്രാഷായി.  തങ്ങളുടെ മോഹങ്ങൾ തകരുമോ എന്ന ഭയത്തോടെ ജാനും ബ്രയാനും രാത്രി മുഴുവൻ പണിയെടുത്തു. പക്ഷേ, തകരാറ് മാറിയെങ്കിലും വാട്‌സപ്പിൽ വലിയെ ഉയർച്ചയൊന്നും ഉണ്ടായില്ല.  ഈ പണി ഇവിടെ നിർത്തിയാലോ എന്ന് ബ്രയാൻ ചോദിച്ചെങ്കിലും ജാൻ വിജയത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു. കൂടെനിന്നു.  

യാഹുവിലെ തങ്ങളുടെ പഴയ സുഹൃത്തുക്കളിൽ നിന്നും ഫണ്ട് പിരിച്ചു. ഇതായിരുന്നു വാട്‌സപിന്റെ വളർച്ചയുടെ ആദ്യഘട്ടം. കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് വേണ്ടി പണിയെടുക്കാൻ വെറും 55 സ്റ്റാഫുകളേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.. ഈ സമയം ഒരിക്കൽ തങ്ങളെ റിജക്ട് ചെയ്ത ഫേസ്ബുക്ക് 2 ബില്യൺ ഡോളർ വിലപേശലുമായി എത്തി.  ആദ്യമൊന്നും അവർ സമ്മതിച്ചില്ല.  അവസാനം 2014 ഫെബ്രുവരിയിൽ ഫേസ്ബുക്ക് 19 ബില്ല്യൺ ഡോളർകൊടുത്ത് വാട്‌സപ്പിനെ സ്വന്തമാക്കി. ഭാവിയിൽ ജനജീവിതങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള  ഈ കുഞ്ഞൻ ആപ്പിനെകുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.  

തള്ളിക്കളഞ്ഞവർക്ക് മുന്നിൽ തങ്ങളുടെ കഴിവിനെ 19 ബില്ല്യൺ യുഎസ് ഡോളർ മൂല്യമുളളതാക്കാൻ ജാനും ബ്രയാനും സാധിച്ചു. 

നമ്മുടെ ഭാവി നമ്മുടെ ഇന്നലകളല്ല.  ഇന്ന് ജീവിത്തിന്റെ മധുരം നുണയുന്നവരെല്ലാം ഒരിക്കൽ വേദനയുടേയും നഷ്ടങ്ങളുടേയും കയ്പ് രുചിച്ചവരാണ്. 

ക്ഷമയോടു കൂടി പ്രയത്‌നങ്ങൾ തുടരുക.  കാരണം വേദനകൾ എവിടെയെങ്കിലും എപ്പോഴെങ്കിലും നമുക്ക് വേണ്ടി അത്ഭുതങ്ങൾ കാത്ത് വെച്ചിരിക്കും 

ശുഭദിനം നേരുന്നു 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...