Trending

ശുഭദിനം - നമ്മുടെ യാത്രകൾ നന്മയുടെ പാതയിലൂടെയാകട്ടെ


പത്തൊൻപതാം നൂററാണ്ടിന്റെ തുടക്കം.  അലെസാൻഡ്രോ വോൾട്ട എന്ന ലോകപ്രശസ്ത ശാത്രജ്ഞൻ ബാറ്ററി കണ്ടുപിടിച്ചിരുക്കുന്നു. വോൾട്ടയുടെ ഈ കണ്ടുപിടുത്തം ശാസ്ത്രലോകത്ത് വലിയ ചർച്ചയായിരുന്നു. തുടർച്ചയായി വൈദ്യുതി പ്രവഹിക്കുന്ന ആദ്യ ബാറ്ററിയാണ് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. വോൾട്ടായിക് പൈൽ എന്നായിരുന്നു അതിന്റെ പേര്.  

തന്റെ കണ്ടുപിടുത്തം നെപ്പോളിയൻ ബോണാപ്പാർട്ടിനെ കാണിക്കാൻ ഒരു അവസരം വോൾട്ടയ്ക്ക് ലഭിച്ചു. തന്റെ മുന്നിൽ മേശപ്പുറത്ത് ഇരിക്കുന്ന വിചിത്ര ഉപകരണത്തിലേക്ക് നെപ്പോളിയൻ സൂക്ഷിച്ചു നോക്കി.   ചെമ്പിന്റെയും വെളുത്തീയത്തന്റെയും തളികകൾ മാറി മാറി അടുക്കിവെച്ചിരിക്കുകയാണ്. തളികകൾക്കിടയിൽ എന്തോ ദ്രാവകവും കാണാം. 

അലെൻസാൻഡ്രോ വോൾട്ട വിശദീകരിച്ചു:  ഇതിൽ നിന്ന് തുടർച്ചയായി വൈദ്യുതി പ്രവഹിക്കും. ബാറ്ററിയുടെ പ്രവർത്തനവും വോൾട്ടയുടെ വിശദീകരണവും നെപ്പോളിയൻ ശ്രദ്ധയോടെ കേട്ടു.  എന്നിട്ടും അദ്ദേഹത്തിന്റെ സംശയം മാറിയില്ല.  നിരവധി യുദ്ധങ്ങളുടെ പടനായകൻ കുറച്ച് നേരത്തിന് ശേഷം ഒരു ചോദ്യം ചോദിച്ചു:  ഈ ബാറ്ററി ഉപയോഗിച്ച് ഒരു പട്ടണം തകർക്കാൻ സാധിക്കുമോ?  വോൾട്ട ഞെട്ടിപ്പോയി.  അങ്ങനെയൊരു ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചതേയില്ല.  പക്ഷേ, വൈകാതെ അദ്ദേഹം ഒരു മറുപടി കൊടുത്തു. ' അത്തരം അപകടങ്ങൾ ഉണ്ടാക്കുന്നത് ബാറ്ററിയല്ല. ബാറ്ററി ഉപയോഗിക്കുന്ന കൈകളാണ് '     ആ മറുപടി നെപ്പോളിയന് വളരെ ഇഷ്ടപ്പെട്ടു.  
അദ്ദേഹം വോൾട്ടയെ ലംബോഡി എന്ന പ്രദേശത്തെ സെനറ്റർ ആയി നിയമിച്ചു!    

രു കണ്ടുപിടുത്തം എത്ര മികച്ചതാണെങ്കിലും അല്ലെങ്കിലും അത് ഉപയോഗിക്കുന്നവരുടെ മനസ്സാണ് പ്രധാനം.  മനസ്സ് നന്മയുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ ആ കണ്ടുപിടുത്തം ലോകത്തിന് നേട്ടവും അല്ലെങ്കിൽ ദോഷവും പ്രദാനം ചെയ്യും.. 

നമ്മുടെ യാത്രകൾ നന്മയുടെ പാതയിലൂടെയാകട്ടെ - ശുഭദിനം നേരുന്നു 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...