ആ വെള്ളക്കടലാസ്സ് അഭിമാനത്തോടെ പറഞ്ഞു: ഞാന്‍ ജനിച്ചത് വെണ്‍മയോടെയും വിശുദ്ധിയോടെയുമാണ്. എന്തെങ്കിലും തരത്തിലുളള അശുദ്ധി എന്നെ ബാധിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം കത്തിച്ചാമ്പലാകാനാണ്.
ഇതെല്ലാം കേട്ട് തൊട്ടടുത്തിരുന്ന മഷിക്കുപ്പി ഊറിച്ചിരിച്ചു. പിന്നീടൊരിക്കലും അതാ കടലാസ്സിന്റെ അടുത്തേക്ക് പോയില്ല. അവിടെയുണ്ടായിരുന്ന കളര്‍പെന്‍സിലുകളും സ്ഥാനം മാറി. അങ്ങനെ കടലാസ്സ് എന്നും അവിടെ അങ്ങിനെ തന്നെ ജീവിച്ചു. ശുഭ്രമായും ശുദ്ധമായും ശൂന്യമായും!
ഉപയോഗമുള്ളവയ്‌ക്കെല്ലാം തേയ്മാനം സംഭവിക്കും. കൈകാര്യം ചെയ്യപ്പെടുന്നവയിലെല്ലാം കറയും പുരളും. ഒന്നിനും ഒരുമ്പെടാതെ എവിടെയെങ്കിലും ഒളിച്ചിരുന്നാല്‍ തുരുമ്പെടുത്ത് നശിക്കാനായിരിക്കും വിധി.
അശുദ്ധമായവയോടെല്ലാം അകലം പാലിച്ചല്ല, വിശുദ്ധി തെളിയിക്കേണ്ടത്. അരുതാത്തവയുടെയും അനാരോഗ്യകരമായവയുടേയും കൂടെ സഞ്ചരിക്കേണ്ടി വരുമ്പോഴും സ്വന്തം ആത്മാവിനെ പണയപ്പെടുത്താത്തവരാണ് വിശുദ്ധര്‍.
ശാരീരിക അശുദ്ധി ഒരു കുളികഴിയുന്നതോടെ മാറും.. അത് മനസ്സിലാക്കാതെയാണ് പലരും തങ്ങളുടെ സദ്ഗുണങ്ങളെ തടവറയ്ക്കുള്ളില്‍ സ്വയം താഴിട്ടുപൂട്ടി ജീവിക്കുന്നത്. എന്തിനോടെങ്കിലുമുള്ള അഭിനിവേശമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. ആ പ്രവൃത്തികളാണ് ജീവിതം കര്‍മ്മനിരതവും ആസ്വാദ്യകരവുമാക്കുന്നത്.
വിരിഞ്ഞാല്‍ ആരെങ്കിലും പിഴുതെടുക്കുമെന്ന് കരുതി ഏത് പൂ മൊട്ടാണ് വിരിയാതിരുന്നിട്ടുള്ളത്... യാത്ര ചെയ്താല്‍ അപകടം സംഭവിക്കുമെന്ന് കരുതി ആരും യാത്രചെയ്യുന്നില്ലേ.. ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അവിചാരിതമായി ഒന്നും സംഭവിക്കുന്നില്ല... അവനവനിലേക്ക് ചുരുങ്ങിയവരാരും ഒരത്ഭുതവും കണ്ടിട്ടില്ല..
ജീവിതം ചേറും ചെളിയും മലിനമായ വായുവും ഒക്കെ നിറഞ്ഞതാണ്. അവയെ ഉള്‍ക്കൊണ്ട് അവയുടെ കൂടെ വിശുദ്ധമായി ജീവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്... -
ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE