Trending

ശുഭദിന ചിന്തകൾ - തെളിമയുള്ള മനസ്സ്

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam


ആ രാജ്യത്തെ രാജാവ് നീതിമാനായിരുന്നു.  അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അദ്ദേഹം വളരെ പ്രിയപ്പെട്ടവനായിരുന്നു.  

രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ നഗരഹൃദയത്തില്‍ സ്ഥാപിക്കാന്‍ യുവരാജാവ് തീരുമാനിച്ചു.  അതിന് രാജ്യത്തെ ഒരു ശില്പിയെ ഏല്‍പ്പിക്കുകയും ചെയ്തു. ശില്പത്തിന്റെ പണി ആരംഭിച്ചു.  

ഇതിനിടയില്‍ ശില്പിയോട് അസൂയയുണ്ടായിരുന്ന മറ്റൊരു ശില്പിയും അവിടെയെത്തി.  ശില്‍പത്തെ നോക്കിയപ്പോള്‍, രാജാവിന്റെ മുഖമാണ് കൊത്തുന്നത് എന്നാണ് അയാള്‍ക്ക് തോന്നിയത്.  പക്ഷേ, കണ്ണിന്റെ ആകൃതി ശരിയല്ലല്ലോ! കുറച്ച് കൂടി നീണ്ട കണ്ണല്ലേ രാജാവിന്റേത്.. 

അയാള്‍ ശില്പിയോട് പറഞ്ഞു:  താനീ കൊത്തിവെയ്ക്കുന്നതിന്റെ അളവുകളൊന്നും ശരിയല്ല. രാജാവിന് നീണ്ട കണ്ണാണ് ഉളളത്.  ഇത് ശരിയാകാന്‍ പോകുന്നുമില്ല.. ശില്പി അതിന് മറുപടിയൊന്നും പറഞ്ഞില്ല.  അങ്ങനെ പ്രതിമ പൂര്‍ത്തിയായി.  പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുവരാജാവ് എത്തുന്നതിന് തലേദിവസം അയാള്‍ വീണ്ടുമെത്തി.  

രാജാവിന്റെ ഛായയില്ലാത്ത പ്രതിമ ഒന്നുകൂടി കാണാമല്ലോ!   പ്രതിമ ശരിയായില്ല എന്ന് താന്‍ പറഞ്ഞാലും ഇനി അത് മാറ്റാനുള്ള സമയം പോലും ശില്പിക്ക് കിട്ടില്ല.   യുവരാജാവ് അയാളെ ശിക്ഷിക്കുകയും ചെയ്യും.  സന്തോഷത്തോടെ അയാള്‍ ശില്പത്തിന് അരികിലെത്തി.  അവിടെ ചെന്നപ്പോള്‍ രാജാവിന്റെ അതിമനോഹരമായ പ്രതിമകണ്ട് അയാള്‍ അത്ഭുതപ്പെട്ടു.  

കണ്ണിനൊന്നും ഒരു പ്രശ്‌നവുമില്ല..  നിരാശയോടെ അയാള്‍ ശില്പിയോട് ചോദിച്ചു:  അന്ന് ഞാന്‍ കാണുമ്പോള്‍ ഈ കണ്ണത്ര വലുതല്ലായിരുന്നുവല്ലോ.. ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ ശരിയാക്കിയതാണല്ലേ..  

അപ്പോള്‍ ശില്പി പറഞ്ഞു:  താങ്കള്‍ അന്ന് വന്നപ്പോള്‍ കണ്ടത് കണ്ണല്ല, രാജാവിന്റെ കിരീടത്തിലെ രത്‌നമായിരുന്നു..  അയാള്‍ തലകുനിച്ചു. 

പലപ്പോഴും കാണുന്നയാളുടെ കണ്ണിനല്ല, മനസ്സിനാണ് പ്രശ്‌നം.  എന്തെങ്കിലും ദോഷം കണ്ടെത്തണം എന്ന് തീരുമാനിച്ച് നോക്കിയാല്‍ പിന്നെ ദോഷം മാത്രമേ കാണൂ.. 

കണ്ണ് തെളിയട്ടെ.. ഒപ്പം നമ്മുടെ മനസ്സും 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...