തന്റെ രാജ്യത്തെ ജനങ്ങളൂുടെ ജീവിതം സമാധാനപൂർണ്ണമാക്കാൻ പുതിയ നിയമങ്ങൾ നിർമ്മിക്കാൻ രാജാവ് തീരൂമാനിച്ചു ഇതിനായി രാജ്യത്തുനിന്നും ആയിരം ജ്ഞാനികളെ വിളിച്ചുവരുത്തി നിയമങ്ങളുണ്ടാക്കാൻ ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് ശേഷം അവർ തിരിച്ചെത്തി രാജാവിനോട് പറഞ്ഞു: ഞങ്ങൾ വളരെ സൂക്ഷമതയോടെ രാജ്യത്തെ കുറ്റങ്ങൾ കണ്ടെത്തി അതിനുള്ള നിയമങ്ങളും ഉണ്ടാക്കി. അങ്ങിനെ ആയിരം നിയമങ്ങൾ അങ്ങേക്കായി കൊണ്ടുവന്നിട്ടുണ്ട്.
ഇത് കേട്ടപ്പോൾ രാജാവിന്റെ മുഖം വാടി. ജഞാനികൾ കാരണം അന്വേഷിച്ചു. രാജാവ് പറഞ്ഞു: നിങ്ങൾ ആയിരം നിയമങ്ങൾ ഉണ്ടാക്കി എന്ന് പറയുമ്പോൾ ഈ നാട്ടിൽ ആയിരം കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ട് എന്നല്ലേ...
നിയമങ്ങൾ എന്തൊക്കെയാണെന്ന് പഠിച്ച് അവയ്ക്കനുസരിച്ച് ജീവിക്കുന്നത് അച്ചടക്കം. എന്നാൽ ഒരു നിയമവുമില്ലെങ്കിലും മനസാക്ഷിക്കനുസരിച്ച് പെരുമാറുന്നത് ആത്മനിയന്ത്രണം.
ആരും കാണാതിരിക്കുമ്പോഴും എന്തും ചെയ്യാൻ സ്വാതന്ത്ര്യമുളളപ്പോൾ പോലും അരുതാത്തതൊന്നും ചെയ്യാത്തതാണ് യഥാർത്ഥധാർമ്മികബോധം. മോഷണം കുററമല്ലാത്ത നാട്ടിൽ ചെന്ന് മോഷ്ടിച്ചാലും അത് മോഷണം തന്നെയാണ്.
ഒരു നിരീക്ഷണവും പരീക്ഷണങ്ങളുമില്ലെങ്കിലും സത്യസന്ധരാകാൻ നമുക്ക് ശ്രമിക്കാം.. - ശുഭദിനം നേരുന്നു
Tags:
INSPIRE