ലോക ബോക്‌സിങ്ങ് വേദി കണ്ണീരിൽ കുതിർന്ന ദിവസമായിരുന്നു 1991 സെപ്‌ററംബർ 11. അന്നാണ് ബ്രിട്ടൂഷുകാരനായ ബോക്‌സർ മൈക്കിൾ വാട്‌സൺ ബോക്‌സിങ്ങ് റിങ്ങിൽ ഗുരുതരമായി പരിക്കേറ്റ് വീണത്.
ലണ്ടനിലെ വൈറ്റ് ഹാർട്‌ലെയിൻ സ്റ്റേഡിയത്തിൽ സൂപ്പർ മിഡിൽവെയ്റ്റ് ജേതാവിനെ തീരുമാനിക്കാനുള്ള മത്സരത്തിനിടെ എതിരാളി ക്രിസ് യുബാങ്കിന്റെ ഇടിയേറ്റ് ബോക്‌സിങ്ങ് റിങ്ങിൽ തലയിടിച്ചാണ് മൈക്കിൾ വാട്‌സൻ മറിഞ്ഞുവീണത്. ആ 26കാരന്റെ ജീവിതം പിന്നീട് നിരവധി ശസ്ത്രക്രിയകളും നീണ്ട ആശുപത്രിവാസവുമായി ഒതുങ്ങി. ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
പക്ഷേ, ആ വിധിയെ വിറപ്പിച്ചുകൊണ്ട് 2003 ലെ ലണ്ടൻ മാരത്തോൺ അദ്ദേഹം പൂർത്തിയാക്കി. സ്പിരിറ്റ് ഓഫ് ലണ്ടൻ അവാർഡ് നൽകി രാജ്യം അന്ന് വാട്‌സനെ ആദരിച്ചു.
തിരിച്ചുവരവുകൾക്ക് എപ്പോഴും ചന്തം കൂടുതലായിരിക്കും.. കാരണം.. യാഥാർത്ഥ്യത്തിന്റെ തീയിൽ വെന്തുരുകിയാണ് ഓരോ തിരിച്ചുവരവുകളും മനോഹരമാക്കപ്പെടുന്നത്.. അതിന് സെൽഫ് ലവ് എന്നും നമുക്ക് വിളിക്കാം..
സെൽഫ് ലവ് നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ... ഓരോ തിരിച്ചുവരവുകളും ആഘാഷിക്കപ്പെടട്ടെ...
-ശുഭദിനം നേരുന്നു
Tags:
INSPIRE