Trending

ശുഭദിന ചിന്തകൾ


🕊️ഇനി എന്തൊക്കെ കിട്ടാനുണ്ട് എന്നതിനെക്കാൾ എന്തൊക്കെ കിട്ടിയിട്ടുണ്ട് എന്ന അന്വേഷണപരതയിൽ നീങ്ങുന്നവരുടെ ജീവിതം ആത്മസംതൃപ്തിയുടെ മധുരസംഗീതമായിരിക്കും.....

 🌹ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള അന്തരമാണ് മനഃസമാധാനത്തിന്റെ തോത് നിശ്ചയിക്കുന്നത്.

🪷നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം.മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്.

♥️എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി.മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് മനുഷ്യൻ അപ്പോൾ തിരിച്ചറിയും.

🪔എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും.

💡ഒരു കുറവുമില്ലാതെ ഒരു പാട്ടും ആരും പാടിയിട്ടുണ്ടാകില്ല. ഒരു പിഴവുമില്ലാതെ ആരും നൃത്തവുമാടിയിട്ടുണ്ടാകില്ല... ഓരോ പ്രകടനവും അപൂർണതകൾക്കിടയിലും പൂർണതയിലേക്കുള്ള പ്രയാണം തുടരുമെന്നതിന്റെ സൂചനയാണ്.....

💡എന്തൊക്കെയുണ്ട് എന്നത് ആസ്തിയളക്കുന്നതിനുള്ള ചോദ്യവും എങ്ങനെയൊക്കെ ഉപയോഗിച്ചു എന്നത് പ്രവർത്തനമികവ് അളക്കുന്നതിനുള്ള ചോദ്യവുമാണ്......

സ്നേഹത്തോടെ നേരുന്നു ...❤️
ശുഭദിനം... 😊

♡ ㅤ   ❍ㅤ        ⎙      ⌲ 
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ   ˢʰᵃʳᵉ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...