ആ കച്ചവടക്കാരന്‍ കുതിരയുമായി യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ കുതിരക്ക് ദാഹിച്ചു. അയാള്‍ അടുത്തുകണ്ട കൃഷിയിടത്തിലെത്തി. അവിടെ കര്‍ഷകന്‍ കാളയെ ഉപയോഗിച്ച് പല്‍ചക്രം കറക്കി പാടം നനക്കുകയായിരുന്നു. കച്ചവടക്കാരന്‍ കുതിരയെ കിണറിനരികില്‍ എത്തിച്ചെങ്കിലും പല്‍ചക്രത്തിന്റെ ശബ്ദം കേട്ട് പേടിച്ച് കുതിര വെള്ളം കുടിക്കാന്‍ തയ്യാറായില്ല.
അയാള്‍ കര്‍ഷകനോട് ചോദിച്ചു: ഈ പല്‍ചക്രം കറക്കുന്നത് നിര്‍ത്താമോ.. ഇതിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു ഭയംകൊണ്ട് കുതിര വെള്ളംകുടിക്കാന്‍ കൂട്ടാക്കുന്നില്ല. കര്‍ഷകന്‍ പറഞ്ഞു: ഞാനീ പല്‍ചക്രം കറക്കുന്നത് നിര്‍ത്തിയാല്‍ കിണറ്റില്‍ നിന്നും വെള്ളം പുറത്തേക്ക് വരില്ല. ദാഹം മാറണമെങ്കില്‍ പല്‍ചക്രത്തിന്റെ ശബ്ദം സഹിച്ചേ മതിയാകൂ...
ഏത് ഉത്പന്നത്തിനും അവശിഷ്ടങ്ങളുണ്ടാകും. അവയെ സംസ്‌കരിക്കാനും ഉപയോഗിക്കാനും പഠിച്ചേ തീരൂ. ഏത് പരിശ്രമത്തിലും പരാജയത്തിനുള്ള സാധ്യതയും തുല്യമായി നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം.
അസുഖത്തിനുള്ള മരുന്നുകളില്‍ പോലും പാര്‍ശ്വഫലങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. അതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ.
ദാഹിച്ചുമരിക്കണോ അതോ അസ്വസ്ഥതയോടെ വെള്ളം കുടിച്ച് ജീവിക്കണോ എന്നത് നമ്മുടെ തീരുമാനമാണ്..
സുഖാനുഭവത്തിലേക്കുള്ള ഓരോ നടപ്പുവഴിയിലും അതതിന്റെ ദുരനുഭവങ്ങള്‍ കൂട്ടിനുണ്ടാകും. അവയെ കണ്ടും കേട്ടും കൊണ്ടും കൊടുത്തും നടത്തുന്ന യാത്രമാത്രമേ സുഖത്തിലേക്ക് നമ്മെ എത്തിക്കുകയുളളൂ. -
ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE