Trending

ശുഭദിന ചിന്തകൾ



1987 ഒക്ടോബർ 1, അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഒരു പെൺകുഞ്ഞ് പിറന്നു.  പിതാവിന്റെ കൈകളിലേക്ക് ഡോക്ടർ കുഞ്ഞിനെ ഏൽപിച്ചു.  കുഞ്ഞിനെ കണ്ട് അയാൾ ഞെട്ടിപ്പോയി.  കുഞ്ഞിന് ഇരുകാലുകളും ഇല്ല!  

ഈ കുഞ്ഞിനെ എനിക്ക് വേണ്ട.  ഒരു നിമിഷം പോലും ചിന്തിക്കാതെ അയാൾ കുഞ്ഞിനെ തിരിച്ചേൽപ്പിച്ചു.  ഭാര്യയേയോ ആറുവയസ്സുകാരി മൂത്തമകളെയോ ആ കുഞ്ഞിന്റെ മുഖം പോലും കാണാൻ അയാൾ അനുവദിച്ചില്ല. ഡോക്ടർ , തന്റെ സുഹൃത്തുക്കൾക്ക് ആ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടോ എന്ന് അന്വേഷിച്ചു.  അവർക്ക് മൂന്ന് ആൺമക്കളാണ്.  അവർ ആ കുഞ്ഞിനെ ദത്തെടുത്തു.  ജെന്നിഫർ ബിക്കർ എന്ന് പേരുമിട്ടു.  

എനിക്ക് പറ്റില്ല എന്ന് ഒരിക്കലും പറയരുതെന്ന് അവർ ആ മകളെ പഠിപ്പിച്ചു.  ഒരു ദിവസം ടിവിയിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ജിംനാസ്റ്റിക്‌സ് പ്രകടനം ജെന്നിഫർ കണ്ടു.  തനിക്കും അതുപോലെ ജിംനാസ്റ്റിക്‌സ് പഠിക്കണം അവർ പറഞ്ഞു.  മാതാപിതാക്കൾ അവളെ ഒരു ജിംനാസ്റ്റിക്‌സ് സ്‌കൂളിൽ ചേർത്തു.  ടെലിവിഷനിൽ കണ്ട പെൺകുട്ടിയെ റോൾമോഡലാക്കി അവൾ പരിശീലനം തുടങ്ങി.  .  

1996 ലെ അറ്റ്‌ലാന്റിക് ഒളിംപിക്‌സിൽ സ്വർണ്ണം നേടിയ അമേരിക്കൻ ടീമിൽ അവളുടെ റോൾമോഡൽ, ഡൊമിനിക് അംഗമായപ്പോൾ, രണ്ടുവർഷത്തിന് ശേഷം നടന്ന ജൂനിയർ ഒളിംപിക്‌സിൽ ജെന്നിഫറും സമ്മാനം നേടി! 

പതിനൊന്നാമത്തെ വയസ്സിൽ സംസ്ഥാനത്തെ ശാരീരിക പരിമിതിയുളളവരുടെ മത്സരത്തിൽ ജെന്നിഫർ ചാംമ്പ്യനായി. ജിംനാസ്റ്റിക്‌സിനു പുറമേ, മോഡൽ, ടെലിവിഷൻ അവതാരക, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിലെല്ലാം ജെന്നിഫർ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 'ഒന്നും അസാധ്യമല്ല'  എന്ന ജെന്നിഫറിന്റെ ആത്മകഥ അമേരിക്കയിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്.. 

അതെ, ഒന്നും അസാധ്യമല്ല. എന്ന് സ്വയം വിശ്വസിക്കുന്നിടത്തുനിന്നാണ് സാധ്യതകളുടെ വലിയ ലോകം നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്... 
നമുക്ക് ഈ വിജയമന്ത്രം മനസ്സിൽ ഉരുവിടാം -- ഒന്നും അസാധ്യമല്ല   

ശുഭദിനം നേരുന്നു 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...