അവർ അയൽക്കാരായിരുന്നു. ഒരാൾ ധനികനും മറ്റേയാൾ അന്നന്നത്തെ അന്നം പോലും കണ്ടെത്താൻ സാധിക്കാത്ത ഒരു സാധുവുമായിരുന്നു.
ഒരിക്കൽ ഒരു സന്യാസി ധനികന്റെ വീട്ടിലെത്തി. ഭക്ഷണം വെയ്ക്കാൻ കുറച്ച് അരി ആവശ്യപ്പെട്ടു. ധനികൻ സന്യാസിക്ക് പുച്ഛത്തോടെ ഒരു അരിമണി നൽകി. സന്യാസി ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങി നടന്നു.അടുത്ത കണ്ട കുടിലിലേക്ക് സന്യാസി കയറി. അവിടെ കണ്ടയാളോട് കുറച്ച് അരി ആവശ്യപ്പെട്ടു. അയാൾ തന്റെ വീട്ടിൽ ആകെയുണ്ടായിരുന്ന ഒരു പിടി അരി സന്യാസിക്ക് കൊടുത്തു.
സന്യാസി ആ അരി നന്ദിയോടെ സ്വീകരിച്ച് തിരിച്ചു നടന്നു. ഇത് കണ്ടു നിന്ന ധനികൻ അയാളെ വിഢ്ഢിയെന്ന് വിളിച്ച് കളിയാക്കി. ഒന്നും പറയാതെ തിരിച്ച് വീട്ടിൽ ചെന്ന് അരിയിരുന്ന പാത്രത്തിൽ നോക്കിയ അയാൾ അത്ഭുതപ്പെട്ടു. താൻ കൊടുത്ത അരിയുടെ അത്രയും സ്വർണ്ണഅരിമണികൾ ആ പാത്രത്തിൽ കിടക്കുന്നു. അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഇതറിഞ്ഞ ധനികനും ഓടിപ്പോയി തന്റെ അരിപ്പെട്ടിയിൽ നോക്കി. അവിടെ അയാൾ കൊടുത്ത ഒരു അരിമണിക്ക് പകരം ഒരു സ്വർണ്ണ അരിമണി കിടക്കുന്നുണ്ടായിരുന്നു വന്നുകയറിയ ഭാഗ്യത്തെ തിരിച്ചറിയാതെ പോയതിൽ അയാൾ ദുഃഖിതനായി.
സാമൂഹ്യജീവിതത്തിൽ കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണ്. അതിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നുമാത്രം. സ്വീകരിക്കുന്നതും നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
സ്വീകരിക്കുന്നതിലുള്ള സന്തോഷം ഒരു ദിവസം മാത്രം നീണ്ടുനിൽക്കും. എന്നാൽ നൽകുന്നതിലുള്ള സന്തോഷം ജീവിതം മുഴുവനും നിലനിൽക്കും.
മറ്റുള്ളവരിലേക്ക് നാം നീട്ടുന്ന സഹായത്തിന്റെ കൈകൾ സന്തോഷത്തോടെയാകട്ടെ...
സ്വാർത്ഥതയെ അതിജീവിക്കാനും പരസ്‌നേഹം കൊണ്ട് ജീവിതം അർത്ഥപൂർണ്ണമാക്കാനും അത് നമ്മെ സഹായിക്കുക തന്നെ ചെയ്യും -
ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE