Trending

ശുഭദിന ചിന്തകൾ : സ്വപ്നങ്ങൾക്ക് കൈപിടിക്കാം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

നമ്മുടെ സ്വപ്നങ്ങളിലേക്ക് ചുറ്റിലുമുള്ളവരുടെ ശ്രദ്ധയും ആവേശവും ആകർഷിച്ചെടുക്കാനുള്ള നിരന്തരമായ  ക്ഷമയും പരിശ്രമവും നമുക്ക് സ്വയം ആർജ്ജിച്ചെടുക്കാൻ  സാധിക്കുന്നതോടെ നമ്മുടെ സ്വപ്നം ലോകത്തിന്റെ കൂടി സ്വപ്നമായി മാറുന്നു...

അവർ ആദ്യമൊക്കെ കുറ്റപെടുത്തും..പിന്നീട് ഭ്രാന്തനെന്ന് പഴിച്ച് ഒറ്റപെടുത്തും..എന്നിട്ടും  സ്വന്തം സ്വപ്നത്തിൽ നിന്നും നിങ്ങൾ പിൻമാറുന്നില്ലെങ്കിൽ ലോകം നിങ്ങളുടെ ആവേശത്തിൽ കൂടെ നിൽക്കും തീർച്ച....അവർ വിസ്മയത്തോടെയും ആരാധനയോടെയും നിങ്ങളുടെ ചുറ്റിലും തടിച്ച് കൂടും....

പലപ്പോഴും ഈ യാത്രയിൽ നിങ്ങൾക്ക് ഒറ്റപെടലിന്റ മുനകളിലൂടെ  സഞ്ചരിക്കേണ്ടി വന്നേക്കാം....

അത്രമാത്രം ചുറ്റിലുമുള്ളവർ നിങ്ങളെ ഒറ്റപെടുത്തിയേക്കാം.. പക്ഷെ ഒരിക്കലും പിന്തിരിഞ്ഞോടരുത് ... അവർക്ക് നിങ്ങളുടെ സ്വപ്നത്തെ കുറിച്ച് അറിയില്ല...

അല്ല..അതവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ നിങ്ങൾ ഇപ്പോഴും വിജയം കണ്ടിട്ടില്ല,,എന്ന് സ്വയം ആശ്വസിക്കുകയും അതിനു വേണ്ടിയുള്ള പഠനവും കഴിവുകളും മനോഭാവവും സ്വയം വളർത്തിയെടുക്കുന്നതിൽ സമയം ചെലവഴിക്കുകയും ചെയ്യുക....

ലോകം നിങ്ങളുടെ സ്വപ്നത്തെ മനസ്സിലാക്കുന്ന ഒരു ദിവസം നിങ്ങളുടെ ജീവിതത്തിലും വരാനുണ്ട്.. നിങ്ങളെ കളിയാക്കിയവർ കുറ്റപെടുത്തിയവർ എല്ലാവരും നിങ്ങളുടെ ചുറ്റിലുമായി തടിച്ച് കൂടുന്ന ഒരു ദിവസം.....

എല്ലാവരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി പറയുക...അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ സ്വപ്നത്തിലേക്ക് കൈപിടിച്ചവരാണവർ എന്ന് സ്വയം ഉൾകൊള്ളുക......

   🍃 നമ്മുടെ മനസ്സിന്റെ ശക്തിയാണ് നമ്മെ ഏതവസ്ഥയിലും നമുക്ക് പ്രചോദനകരവും ആന്തരികമായ കരുത്തും പകരുന്നത്...

   🍂 വികാരങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിലും അടിപതറാതെ പിടിച്ചുനിൽക്കാൻ മനസിന്റെ ശക്തി നമുക്ക് ഊർജ്ജമേകും...

   🍃 സാഹചര്യങ്ങൾ മാറി മാറി വരുമ്പോഴും മനക്കരുത്തുള്ളവർ പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുക തന്നെ ചെയ്യും...

   🍂 എന്തും നേരിടാനുള്ള മനസിന്റെ ശക്തി തന്നെയാണ് പ്രയാസകരമായ ഒരു ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള ആയുധം...

എല്ലാവർക്കും ശുഭദിനം നേരുന്നു.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...