Trending

ശുഭദിന ചിന്തകൾ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

 1920 ൽ അമേരിക്കയിലെ മിഷിഗണിൽ ആണ് മേരി ജനിച്ചത്.  മണ്ണിനേയും ശിലകളേയും കുറിച്ച് പഠിക്കാനും ചാർട്ടുകൾ നിർമ്മിക്കാനുമെല്ലാം കുട്ടിക്കാലം മുതലേ മേരിക്ക് ഇഷ്ടമായിരുന്നു. മേരി തന്റെ ഉപരിപഠനം ഭൂമിശാസ്ത്രത്തിലാണ് എടുക്കുവാൻ തീരുമാനിച്ചത്.   

അക്കാലത്ത് സ്ത്രീകൾ വളരെ അപൂർവ്വമായി ചെന്നെത്തുന്ന മേഖലകളായിരുന്നു സമുദ്രശാസ്ത്രവും ഭൂമിശാസ്ത്രവും ഭൂപടനിർമ്മാണവുമെല്ലാം.  നിരവധി എതിർപ്പുകളെ അവർക്ക് നേരിടേണ്ടി വന്നു.  പഠനത്തിന് ശേഷം കൊളംബിയ സർവ്വകലാശാലയിൽ മേരി ഗവേഷകയായി.   

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ബാതിമെട്രി രൂപം നിർമ്മിക്കുക അതായിരുന്നു ജോലി.  അക്കാലത്ത് സമുദ്ര അടിത്തട്ടിനെക്കുറിച്ച് ആർക്കും വലിയ അറിവില്ലായിരുന്നു.  മേരിയും സഹ ഗവേഷകനായികരുന്ന ബ്രൂസ് ഹീസനും കടലിന്റെ ആഴം അളക്കാനും ഭൂപടം നിർമ്മാനുമുള്ള ഒരുക്കങ്ങൾ തുടങ്ങി.  

വലിയ കപ്പലുകളിൽ സഞ്ചരിച്ച് സോണാർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്  കടലിന്റെ ആഴം അളക്കേണ്ടത്. അക്കാലത്ത് സ്ത്രീകൾക്ക് പര്യവേഷണക്കപ്പലുകളിൽ പോകാൻ അനുവാദമില്ലായിരുന്നു.  അതിനാൽ ബ്രൂസ് ഹീസനായിരുന്നു അറ്റ്‌ലന്റിക്  സമുദ്രത്തിലേക്ക് യാത്ര തിരിച്ചത്.  ഹീസൺ കൊണ്ടുവന്ന സൊണാർ നൽകിയ വിവരങ്ങളിലെ റീഡിങ്ങുകൾ ഉപയോഗിച്ച് തന്റെ പരീക്ഷണശാലയിൽ മേരി കടൽത്തട്ടിന്റെ ആഴം കണക്കാക്കി.  

ചില സ്ഥലങ്ങളിൽ സോണാർ വിവരങ്ങൾ ലഭ്യമല്ലായിരുന്നു.  പക്ഷേ, മേരി ആ സ്ഥലങ്ങളിലെ ആഴങ്ങളും സമീപ പ്രദേശങ്ങളിലെ സോണാർ റീഡിങ്ങുകൾ ഉപയോഗിച്ച് കണ്ടെത്തി.  അങ്ങനെ സമദ്രത്തട്ടിന്റെ വ്യക്തതയുള്ള ഭൂപടം അവർ നിർമ്മിച്ചു.   കടൽ അടിത്തട്ടിൽ നീളൻ പർവ്വതനിരകൾ!  മേരിയുടെ ഈ ഭൂപടം ആരും സ്വീകരിച്ചില്ല. വീണ്ടും ഭൂപടം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ശ്രമിച്ചപ്പോഴും  മേരിക്ക് ലഭിച്ചത് ഇതേ ഭൂപടം തന്നെ.    

1960 കളുടെ തുടക്കത്തിൽ മറ്റൊരു ശാസ്ത്രജ്ഞൻ കടൽത്തടവികാസത്തെ സംബന്ധിച്ച് നടത്തിയ പരീക്ഷണങ്ങൾ നടത്തി.  ആ പരീക്ഷണങ്ങൾക്കൊടുവിൽ ശാസ്ത്രലോകം മറ്റൊരു കാര്യം തിരിച്ചറിഞ്ഞു.  മേരിയുടെ ഭൂപടങ്ങൾ ശരിയായിരുന്നു  ഭൂമിശാസ്ത്ര ചരിത്രത്തിലെ തന്നെ നാഴികല്ലായി മാറി മേരി താർപ്പും അവരുടെ കണ്ടുപിടുത്തങ്ങളും.  

ലോകം പലപ്പോഴും അങ്ങിനെയാണ്. പുതിയതിനെ അത്രവേഗമൊന്നും അവർക്ക് സ്വീകര്യമാവുകയില്ല.  തള്ളിക്കളയുകയോ, തള്ളിപ്പറയുകയോ ആണ് പലപ്പോഴും ആദ്യ പടി.  ആരൊക്കെ തള്ളിപ്പറഞ്ഞാലും നമ്മുടെ ഇച്ഛാശക്തിയും നിരീക്ഷണങ്ങളും തുടർന്നുകൊണ്ടേയിരിക്കുക.  

വിജയത്തിലേക്കുളള യാത്രയിൽ ഈ തടസ്സങ്ങളെയെല്ലാം അതിജീവിക്കാൻ നമുക്കും സാധിക്കട്ടെ

 - ശുഭദിനം നേരുന്നു 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...