പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
ഇതൊരു കാട്ടിലെ കഥയാണ്. വളരെ ചെറിയകാര്യത്തിനാണ് കൂട്ടുകാരായിരുന്ന ആ രണ്ടു പുലികളും വഴക്കുകൂടിയത്. കാട്ടിലെ മറ്റ് പുലികളും പക്ഷം പിടിച്ച് അവരുടെ വഴക്കിൽ ചേർന്നു. വഴക്ക് അവസാനിച്ചപ്പോൾ അവർ രണ്ട് ചേരിയായി മാറി.
കാട്ടിലൂടെ ഒഴുകികൊണ്ടിരുന്ന ചെറിയൊരു അരുവിയുടെ അക്കരയും ഇക്കരയുമായി ഇവർ താമസം ആരംഭിച്ചു. പരസ്പരം നോക്കുക പോലും ചെയ്യാതെ പക്ഷം പിടിച്ചവർ കൂട്ട് ചേർന്ന് അരുവിയുടെ രണ്ടു കരകളിലായി അവർ കഴിഞ്ഞു. അരുവി അങ്ങനെ അവരുടെ ജീവിതത്തി്‌ന്റെ തന്നെ അതിർത്തിയായി മാറി.
അങ്ങനെയിരിക്കെ വേനൽക്കാലം വന്നു. വൈകാതെ ആ അരുവി വററി വരണ്ടു. അതിർത്തിയില്ലാതായി. രണ്ടു കൂട്ടരും ചർച്ചയായി. അതിർത്തി കാണാതെ ഇനി നമ്മുടെ പ്രദേശം എങ്ങിനെ തിരിച്ചറിയും? അതിർത്തി എങ്ങനെയെങ്കിലും അടയാളപ്പെടുത്തിയേ പറ്റൂ.
ഇതെല്ലാം കേട്ട് ഒരു മലമ്പാമ്പ് മരത്തിൽ കിടക്കുന്നുണ്ടായിരുന്നു. പാമ്പ് പറഞ്ഞു: ഞാൻ നിങ്ങളുടെ സംസാരമെല്ലാം കേട്ടു. ഒരു കാര്യം ചെയ്യാം.. അരുവിക്ക് പകരം ഞാൻ അതിർത്തിയായി ഇഴഞ്ഞുനീങ്ങാം. പുലികൾ പൊട്ടിച്ചിരിച്ചു. അതുകൊണ്ട് എന്ത് കാര്യം നീ രണ്ടുമിനിറ്റ് കൊണ്ട് ഇഴഞ്ഞങ്ങുപോകില്ലേ.. അതോടെ അതിർത്തി പിന്നെയും ഇല്ലാതാകും...
പാമ്പ് പറഞ്ഞു: നിങ്ങളെ കുറച്ച് നേരത്തേക്കേ എനിക്ക് വേർതിരിച്ചു നിർത്താനാകൂ.. അരുവിയും അതുപോലെ തന്നെയായിരുന്നു.. കുറച്ച് മാസങ്ങൾ ഇതുവഴി ഒഴുകിയിരുന്നു എന്ന് മാത്രം. അരുവി ഒഴുകിയിരുന്നപ്പോൾ ഇത് രണ്ടു കരകളായി നിങ്ങൾക്ക് തോന്നി. അരുവിയില്ലാതായതോടെ ഇരുകരകളും ഒന്നായി. ഇതു പോലെ തന്നെയാണ് നിങ്ങളുടെ കാര്യവും.. വേർപിരിഞ്ഞത് കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു. അതിന് മുമ്പ് നിങ്ങൾ ഒന്നായിരുന്നില്ലേ...
സാമൂഹ്യജീവിയായി ജീവിതം തുടരുമ്പോൾ വഴക്കുകൾ പലപ്പോഴും അതിന്റെ ഭാഗമാവുകയാണ് പതിവ്. അതിർവരമ്പുകൾ അവിടെയും സൃഷ്ടിക്കപ്പെടാം. പക്ഷേ, വിദ്വേഷത്തിന്റെ അരുവികൾ തീർക്കുന്ന അതിർവരമ്പുകൾ കുറച്ച് കാലത്തേക്ക് മാത്രമേ നിലനിർത്താവൂ..
സുഹൃത്തുക്കൾക്കിടയിലെ ഒരു ശത്രുതയും സ്ഥായിയാവരുത്. വിദ്വേഷത്തിന്റെ അരുവികളെ നമുക്ക് മായ്ചുകളയാം.
ഒരു ശത്രുതയും സ്ഥിരമായി നിലനിൽക്കുന്നതാവാതിരിക്കട്ടെ , ഏതൊരു അതിർത്തികളേയും മായ്ചുകളയാൻ പരസ്പരസ്‌നേഹത്തിന് സാധിക്കും. സ്‌നേഹം പരക്കട്ടെ... ഈസ്റ്റർ ആശംസകൾ
- ശുഭദിനം നേരുന്നു
Tags:
INSPIRE