ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാവുന്നതാണ്. പഠന ചെലവ് അൽപ്പം കൂടുതലാണെങ്കിലും വിജയകരമായി കോഴ്സ് പൂർത്തീകരിച്ചാൽമികച്ച ജോലി സാധ്യതകളുണ്ട്.
പ്രധാനപ്പെട്ട സ്ഥാപനങ്ങളും പ്രവേശന രീതികളും
ഐഐഎം ഇൻഡോർ
അഭിരുചി പരീക്ഷ - ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ്ടെസ്റ്റ്-IPMAT വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐപിഎം) പഠനത്തിന്ശേഷം ബാച്ചിലർ ഓഫ് ആർട്സ്(ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെന്റ്) മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എന്നീ ബിരുദങ്ങൾ ലഭിക്കും.
മൂന്ന് വർഷം കഴിഞ്ഞ്എക്സിറ്റ് ഓപ്ഷനുമുണ്ട്.
ജൂൺ 16ന് നടക്കുന്ന പരീക്ഷക്ക് ഏപ്രിൽ 17 വരെ
അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.iimidr.ac.in.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രെയ്ഡ് കാക്കിനട കാമ്പസിലെഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ബിസിനസ് അനലിസ്റ്റിക്സ്ആന്റ് ഇന്റർനാഷണൽ ബിസിനസ്) നൾസർ യൂണിവേഴ്സിറ്റി ഓഫ് ലോ(ഹൈദരാബാദ്) നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ബിബിഎ എംബിഎ)എന്നിവയുടെ പ്രവേശനത്തിനും IPMAT സ്കോർ പരിഗണിക്കാറുണ്ട്.
IIM റോത്തക്ക്
അഞ്ചുവർഷ പഠനത്തിന് ശേഷംബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) - മാസ്റ്റർ ഓഫ്ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) യോഗ്യതയാണ് ഐഐഎംറോത്തക്ക് നൽകുന്നത്.
എക്സിറ്റ്ഓപ്ഷനുമുണ്ട്.
അഭിരുചി പരീക്ഷ വ്യക്തിഗത അഭിമുഖം 10 പ്ലസ്ട ക്ലാസുകളിലെ അക്കാദമിക മികവ് എന്നിവ
അടിസ്ഥാനമാക്കിയാണ് പ്രവേശനം.
മേയ് 20 നാണ് അഭിരുചി പരീക്ഷ.
വിവരങ്ങൾക്ക് www.iimrohtak.ac.in.
ജമ്മു ബുദ്ധഗയ ഐഐഎമ്മുകൾ
ഇരു സ്ഥാപനങ്ങളും സംയുക്തമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വഴി നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്അഡ്മിഷൻ ടെസ്റ്റ് (JIPMAT)വഴിയാണ് പ്രവേശനം.
ജമ്മുവിൽ ബിബിഎ എംബിഎയും ബുദ്ധഗയയിൽ ബിബിഎം എംബിഎയുമാണുള്ളത്.
എക്സിറ്റ് ഓപ്ഷനുണ്ട്.
മേയ് 28നാണ് പരീക്ഷ.
ഏപ്രിൽ 30നകം അപേക്ഷിക്കണം.
വിശദവിവരങ്ങൾ
www.jipmat.ac.in | www.nta.ac.in.
IIM റാഞ്ചി
ഐഐഎം റാഞ്ചിയിലെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിന് ( ബിബിഎ - എംബിഎ) പ്രത്യേക പ്രവേശന പരീക്ഷയില്ല.
മേയ് ഒമ്പത് വരെ അപേക്ഷ സമർപ്പിക്കാം.
ഐഐഎംഇൻഡോർ നടത്തുന്ന അഭിരുചി പരീക്ഷയുടെ സ്കോർ പരിഗണിച്ചാണ് പ്രവേശനം. മൂന്ന് വർഷം പൂർത്തിയാക്കിയാൽ എക്സിറ്റ് ഓപ്ഷനുണ്ട്.
വിശദവിവരങ്ങൾക്ക് imranchi.ac.in.
മറ്റ് സ്ഥാപനങ്ങൾ
- നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്മെന്റ് സ്റ്റഡീസ് മുംബൈ (nmims.edu)
- ഡൂൺ ബിസിനസ് സ്കൂൾഡെറാഡൂൺ (www. doonbusinussschool.com)
- ജിൻഡാൽ ഗ്ലോബൽ ബിസിനസ് സ്കൂൾ സോനിപ്പത്ത് (jgu.du.in)
- മുംബൈ യൂണിവേഴ്സിറ്റി (mu.ac.in)
- ആന്ധ്രാ യൂണിവേഴ്സിറ്റി (andhrauniversity.edu.in)
- നിർമ്മ യൂണിവേഴ്സിറ്റി (nirmauni.ac.in)
- മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ(manipal.edu)
- സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി ആന്ധ്രാപ്രദേശ് (www.ctuap.ac.in)
- നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റി ഗുജറാത്ത് (www.nfsu.ac.in)
- കുരുക്ഷേത്ര യൂണിവേഴ്സിറ്റി(kuk.ac.in)
- ഡോ. എപിജെ അബ്ദുൽകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി ഉത്തർപ്രദേശ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകൾ ലഭ്യമാണ്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇📱https://bn1.short.gy/CareerLokam