പൊതുവെ പലരും ചോദിക്കുന്ന ചോദ്യം ‘സൈബര്‍ സെക്യൂരിറ്റിയില്‍ ഒരു കരിയര്‍ തേടുന്നതിന് ഞങ്ങള്‍ എന്താണ് സ്‌പെഷ്യലായി പഠിക്കേണ്ടത്? ' എന്നാണ്.
പ്രത്യേകിച്ച് ഏതെങ്കിലും ഒരു കോഴ്‌സ് പഠിക്കണമെന്നില്ലെങ്കിലും, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ സൈബര്‍ സെക്യൂരിറ്റി പോലുള്ള അനുബന്ധ മേഖലയില്‍ ബിരുദം നേടുന്നത് പലപ്പോഴും സഹായകരമാണ്.
ഇന്നത്തെ ലോകത്ത് സൈബര്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ബോധമുള്ളവരാകണം. ഓണ്‍ലൈനില്‍ ‘സ്വയം പരിരക്ഷാ നടപടികൾ’ സ്വീകരിക്കേണ്ടതും പ്രധാനമാണ്. ഇതില്‍ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. കാരണം, സൈബര്‍ ആക്രമണങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഈ സാഹചര്യത്തില്‍ സൈബര്‍ സുരക്ഷാ മേഖലയിലെ കരിയര്‍ സാധ്യതകളും കൂടുകയാണ്.
സൈബര്‍ സുരക്ഷയില്‍ സാധ്യതയുള്ള ചില പ്രധാന കരിയര്‍ അവസരങ്ങള്‍ പരിശോധിക്കാം:
1. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്
സാധ്യതയുള്ള സൈബര്‍ ഭീഷണികള്‍ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനും ഒരു സ്ഥാപനത്തിന്റെ സൈബര്‍ സുരക്ഷാ സംവിധാനം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സൈബര്‍ സുരക്ഷാ വിശകലന വിദഗ്ധര്‍ ആവശ്യമാണ്. സൈബര്‍ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതും സൈബര്‍ സുരക്ഷാ സംഭവങ്ങളോട് പ്രതികരിക്കുന്നതും ഇവരുടെ ഡ്യൂട്ടിയാണ്. അതുകൊണ്ട് ഇവരുടെ പ്രവര്‍ത്തിമേഖല ചിലപ്പോള്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലുമായിരിക്കാ സ്ട്രാറ്റജി അല്ലെങ്കില്‍ പ്ലാനിങ് ഗ്രൂപ്പിലോ ആയിരിക്കാം.
2. നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി എഞ്ചിനീയര്‍
നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി എഞ്ചിനീയര്‍മാര്‍ ഒരു സ്ഥാപനത്തിന്റെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ സുരക്ഷ രൂപകല്‍പ്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു. സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുന്നതിനും നെറ്റ്‌വര്‍ക്ക് ട്രാഫിക് നിരീക്ഷിക്കുന്നതിനും സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനും അവര്‍ ഉത്തരവാദികളായിരിക്കും. ചില സ്ഥാപനങ്ങളില്‍ ഇവരെ സെക്യൂരിറ്റി റെസ്‌പോന്‍ഡേഴ്സ് എന്നും വിളിക്കാറുണ്ട് .
3. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍
ഒരു ഓര്‍ഗനൈസേഷന്റെ വിവര സുരക്ഷാ തന്ത്രം (ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പോളിസി അഥവാ ഇന്‍ഫോസെക് പോളിസി) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍മാര്‍ ഉത്തരവാദികളാണ്. സെന്‍സിറ്റീവ് ഡാറ്റ പരിരക്ഷിക്കുന്നതിനും വ്യവസായ നിയന്ത്രണങ്ങളും മികച്ച പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവര്‍ പ്രവര്‍ത്തിക്കുന്നു.
4. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടൻറ്
സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റുമാരെ കമ്പനികളുടെ സുരക്ഷാ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും കമ്പനികളാണ് സാധാരണയായി നിയമിക്കാറ്. ചിലപ്പോള്‍ ഇവരെ കമ്പനി നേരിട്ട് ജോലിക്കെടുക്കും അല്ലെങ്കില്‍ അവരുമായി ഒരു കോണ്‍ട്രാക്ട് മുഖേന External കണ്‍സള്‍ട്ടൻറ് ആയും നിയമിക്കാറുണ്ട്. കമ്പനികളുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലും അവ കൈകാര്യം (മാനേജ്) ചെയ്യുന്നതിലും അവര്‍ ഉള്‍പ്പെട്ടേക്കാം. പല കമ്പനികളും സുപ്രധാന സൈബര്‍ ജോലികള്‍ക്കായി കണ്‍സള്‍ട്ടന്റ് കമ്പനികള്‍ക്ക് കോണ്‍ട്രാക്ട് കൊടുക്കാറുണ്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍സും KPMG യും ലോകപ്രശസ്തമായ കണ്‍സള്‍ട്ടിങ് കമ്പനികളാണ്.
5. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്
ഒരു ഓര്‍ഗനൈസേഷന്റെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെയും നെറ്റ്‌വര്‍ക്കുകളെയും സൈബര്‍ സുരക്ഷാ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ഉത്തരവാദികളാണ്. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലെയും നെറ്റ്‌വര്‍ക്കുകളിലെയും തെറ്റുകുറ്റങ്ങള്‍ (vulnerabilities) കണ്ടെത്തുന്നതിലും പരിഹരിക്കുന്നതിലും സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിലും സുരക്ഷാ സംഭവങ്ങളോട് പ്രതികരിക്കുന്നതിലും അവര്‍ ഉള്‍പ്പെട്ടേക്കാം.
6. സൈബര്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
പേര് സൂചിപ്പിക്കുന്നതുപോലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുന്ന ജോലിയാണിത്. സൈബര്‍ സുരക്ഷാ മേഖലയില്‍ ഉപയോഗിക്കുന്ന പല ടൂളുകളും ഡെവലപ്പ് ചെയ്യുന്ന പ്രൊഫൈല്‍ ആണിത്.
സൈബര്‍ സുരക്ഷ എന്നത് വിശാലമായ മേഖലകളും പ്രത്യേകതകളും ഉള്‍ക്കൊള്ളുന്നതാണ്. സൈബര്‍ സുരക്ഷയ്ക്കുള്ളിലെ ചില പ്രധാന മേഖലകളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:
നെറ്റ്‌വര്‍ക്ക് സുരക്ഷ, വിവര സുരക്ഷ അഥവാ ഇന്‍ഫോര്‍മേഷന്‍ സുരക്ഷ, വെബ് സുരക്ഷ, ക്ലൗഡ് സുരക്ഷ, മൊബൈല്‍ ഡിവൈസുകളുടെ സുരക്ഷ, ഡിജിറ്റല്‍ ഫോറെന്‍സിക്‌സ്, ഇന്‍സിഡൻറ് റെസ്‌പോണ്‍സ്, ക്രിപ്‌റ്റോഗ്രഫി, റെഗുലേറ്ററി കംപ്ലയന്‍സ് എന്നിങ്ങനെ പല മേഖലകളുണ്ട്. വേറെയും പല മേഖലകളുണ്ടെങ്കിലും പൊതുവെ കണ്ടുവരുന്ന മേഖലകളാണ് മുകളില്‍ പറഞ്ഞത്.
സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് അവരുടെ ഡാറ്റ, സിസ്റ്റങ്ങള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള സൈബര്‍ സുരക്ഷാ നടപടികള്‍ ഒരുമാതിരി എല്ലാ വ്യവസായങ്ങള്‍ക്കും ആവശ്യമുണ്ട്. അതുകൊണ്ട് അവസരങ്ങള്‍ എല്ലാ മേഖലകളിലുമുണ്ട്.
പൊതുവെ പലരും ചോദിക്കുന്ന ചോദ്യം "സൈബര്‍ സെക്യൂരിറ്റിയില്‍ ഒരു കരിയര്‍ തേടുന്നതിന് ഞങ്ങള്‍ എന്താണ് സ്‌പെഷ്യലായി പഠിക്കേണ്ടത്? ' എന്നാണ്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു കോഴ്‌സ് പഠിക്കണമെന്നില്ലെങ്കിലും, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ സൈബര്‍ സെക്യൂരിറ്റി പോലുള്ള അനുബന്ധ മേഖലയില്‍ ബിരുദം നേടുന്നത് പലപ്പോഴും സഹായകരമാണ്. ചില തൊഴിലുടമകള്‍ ബന്ധപ്പെട്ട മേഖലയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യപ്പെടുകയോ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഈ മേഖലകളില്‍ ഒട്ടും പരിചയമില്ലെങ്കിലും, അനുബന്ധിത മേഖലയില്‍ ബിരുദമില്ലെങ്കിലും, പുതിയ കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചുമനസ്സിലാക്കി പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളവരെയും പല കമ്പനികളും തിരഞ്ഞെടുക്കാറുണ്ട്.
എഞ്ചിനീയറിംഗ് ബിരുദമില്ലാതെത്തന്നെ സൈബര്‍ സുരക്ഷാ മേഖലയില്‍ പണിയെടുക്കുന്ന പലരെയും പരിചയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അന്വേഷണവേളയില്‍ ഒരിക്കലും ആത്മവിശ്വാസം കൈവിട്ടുകളയരുത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള പല കോളേജുകളും യൂണിവേഴ്‌സിറ്റികളും സൈബര്‍സുരക്ഷയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ലെവലിലുള്ള കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഒരു കോളേജോ യൂണിവേഴ്‌സിറ്റിയോ ഇമ്മാതിരി കോഴ്‌സുകള്‍ക്ക് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചുനോക്കേണ്ടത് അവരുടെ സിലബസ് എന്താണെന്നും, ആരൊക്കെയാണ് പഠിപ്പിക്കുന്നതെന്നും, അവിടെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ഥികള്‍ എവിടെയൊക്കെ പ്ലേസ്‌മെന്റ് നേടി എന്നതുമൊക്കെയാണ്.
ഒരു ബിരുദത്തിന് പുറമേ, ഈ മേഖലയിലെ നിരവധി പ്രൊഫഷണലുകള്‍ കൂടുതല്‍ വൈദഗ്ധ്യത്തിനായി സര്‍ട്ടിഫിക്കേഷനുകള്‍ നേടാറുണ്ട്. സൈബര്‍ സുരക്ഷാ മേഖലയിലെ ചില ജനപ്രിയ സര്‍ട്ടിഫിക്കേഷനുകളില്‍ താഴെപ്പറഞ്ഞവ ഉള്‍പ്പെടുന്നു:
1. സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി പ്രൊഫഷണല്‍ (CISSP): CISSP എന്നത് ആഗോളതലത്തില്‍ അംഗീകൃതമായ ഒരു സര്‍ട്ടിഫിക്കേഷനാണ്, അത് ഒരു പ്രൊഫഷണലിന്റെ വിവര സുരക്ഷാ മേഖലയിലെ അറിവും വൈദഗ്ധ്യവും പ്രകടമാക്കുന്നു. (https://www.isc2.org/Certifications/CISSP )
2. Certified Ethical Hacker (CEH): ഒരു സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകള്‍ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഒരു പ്രൊഫഷണലിന്റെ കഴിവ് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കേഷനാണ് CEH. (https://cert.eccouncil.org/certified-ethical-hacker.html)
3. സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍ (CISM): ഒരു ഓര്‍ഗനൈസേഷന്റെ വിവരസാങ്കേതിക സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സുരക്ഷിതമാക്കുന്നതിലും ഒരു പ്രൊഫഷണലിന്റെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന ഒരു സര്‍ട്ടിഫിക്കേഷനാണ് CISM. (https://www.isaca.org/credentialing/cism )
4. സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഡിറ്റര്‍ (CISA): ഒരു ഓര്‍ഗനൈസേഷന്റെ വിവരസാങ്കേതിക സംവിധാനങ്ങള്‍ ഓഡിറ്റിംഗ്, നിയന്ത്രിക്കല്‍, നിരീക്ഷിക്കല്‍ എന്നിവയില്‍ ഒരു പ്രൊഫഷണലിന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന ഒരു സര്‍ട്ടിഫിക്കേഷനാണ് CISA. (https://www.isaca.org/credentialing/cisa)
5. സര്‍ട്ടിഫൈഡ് നെറ്റ്വര്‍ക്ക് ഡിഫന്‍ഡര്‍ (CND): സുരക്ഷിതമായ നെറ്റ്‌വര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു പ്രൊഫഷണലിന്റെ കഴിവ് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കേഷനാണ് CND. (https://cert.eccouncil.org/certified-network-defender.html )
6. CompTIA security certifications : https://www.comptia.org/certifications
7. SANS Certifications: https://www.sans.org/cyber-security-certifications/?msc=main-nav
സൈബര്‍ സുരക്ഷാ മേഖലയില്‍ മറ്റ് നിരവധി സര്‍ട്ടിഫിക്കേഷനുകള്‍ ലഭ്യമാണ് മാത്രവുമല്ല ചിലതൊക്കെ ഫ്രീയുമാണ്.
ഏത് സര്‍ട്ടിഫിക്കേഷനുകള്‍ കരസ്ഥമാക്കണമെന്നത് ഏതൊരു വ്യക്തിക്കും അവരുടെ നിര്‍ദ്ദിഷ്ട തൊഴില്‍ ലക്ഷ്യങ്ങളെയും താല്‍പ്പര്യമുള്ള മേഖലകളെയും ആശ്രയിച്ചിരിക്കും.
ഔപചാരിക വിദ്യാഭ്യാസത്തിനും സര്‍ട്ടിഫിക്കേഷനുകള്‍ക്കും പുറമേ, സൈബര്‍ സുരക്ഷാ പ്രൊഫഷണലുകള്‍ക്ക് ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുമുള്ള കാലാനുസൃതമായ അറിവ് വളരെ പ്രധാനമാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam