Trending

ശുഭദിനം : നമുക്ക് തോൽക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കാം


ആ ആമയെ പിടികൂടാൻ കുറുക്കൻ പലതവണ ശ്രമം നടത്തി.  പക്ഷേ,. ഓരോ തവണ ശ്രമിക്കുമ്പോഴും തല ഉളളിലേക്ക് വലിച്ച് ആമ രക്ഷപ്പെടും.  ഒരിക്കൽ ആമ തല വെളിയിലേക്ക് ഇട്ടപ്പോൾ തന്നെ കുറുക്കൻ ചാടിവീണ് കഴുത്തിൽ പിടിമുറുക്കി.  ഉടനെ ആമ ഒരാവശ്യം മുന്നോട്ട് വെച്ചു.  ഈ പരിസരത്തെ മണ്ണ് മുഴുവൻ ഇളക്കി മറിക്കണം,  ഇവിടത്തെ ചെടികളെല്ലാം ഒടിച്ചിടണം. 

ആമയുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടു കുറുക്കൻ ചോദിച്ചു: എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്.  ആമ പറഞ്ഞു:  ഇവിടെ വലിയൊരു മൽപിടുത്തം നടത്തിയതിന് ശേഷമാണ് ഞാൻ കീഴടങ്ങിയതെന്ന് ആളുകൾക്ക് തോന്നണം. ഇല്ലെങ്കിൽ എനിക്കത് നാണക്കേടാണ്. 

തോൽക്കുന്നതിലല്ല, തോൽവി മറ്റുള്ളവർ അറിയുന്നതിലാണ് പലർക്കും പ്രശ്‌നം.  ആരും അറിയാതെ തോൽക്കുന്നതിൽ ആർക്കും ഭയമില്ല. പെട്ടെന്ന് ഒന്ന് നിലത്ത് വീണാൽ ആരും കണ്ടില്ലെങ്കിൽ കരയാതെ എഴുന്നേറ്റ് കുഞ്ഞുങ്ങൾ നടന്നുപോകുന്നതുപോലെ... ദൃക്‌സാക്ഷികളില്ലാത്ത തോൽവികളെ കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല.   

എല്ലാവർക്കും എല്ലാ മത്സരങ്ങളിലും ജയിക്കാനാകില്ല.   തിരിച്ചുവരവിന് സാധ്യതയുള്ള മത്സരങ്ങിൽ തോറ്റാൽ അത് വലിയ അപകടവുമല്ല.  എന്നാൽ തോറ്റാൽ തീർന്നു എന്നുറപ്പുള്ളിടത്ത് തോൽക്കാൻ പാടില്ല.   എന്തുവന്നാലും കീഴടങ്ങില്ല എന്ന വാശിയുണ്ടെങ്കിൽ മാത്രമേ വിരുദ്ധസാഹചര്യങ്ങളെ നമുക്ക് അതിജീവിക്കാൻ സാധിക്കു..  

തോൽക്കാതിരിക്കാൻ നമുക്ക് ശ്രമിച്ചുകൊണ്ടേയിരിക്കാം 

- ശുഭദിനം നേരുന്നു .

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...