കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തിനടുത്തു വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന IIST യിലെ 2023–24 എംടെക് / എംഎസ്‌സി പ്രവേശനത്തിന് മേയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
പഠനശാഖകൾ
എംടെക്:
- തെർമൽ & പ്രൊപ്പൽഷൻ
- എയ്റോഡൈനമിക്സ് & ഫ്ലൈറ്റ് മെക്കാനിക്സ്
- സ്ട്രക്ചേഴ്സ് & ഡിസൈൻ,
- ആർഎഫ് & മൈക്രോവേവ് എൻജി
- ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്
- വിഎൽഎസ്ഐ & മൈക്രോസിസ്റ്റംസ്
- കൺട്രോൾ സിസ്റ്റംസ്
- പവർ ഇലക്ട്രോണിക്സ്, മെഷീൻ ലേണിങ് & കംപ്യൂട്ടിങ്
- മെറ്റീരിയൽസ് സയൻസ് & ടെക്നോളജി
- ഒപ്റ്റിക്കൽ എൻജിനീയറിങ്
- ക്വാണ്ടം ടെക്നോളജി
- എർത്ത് സിസ്റ്റം സയൻസ്
- ജിയോ ഇൻഫർമാറ്റിക്സ്
എംഎസ്‌സി:
- അസ്ട്രോണമി & അസ്ട്രോഫിസിക്സ്
യോഗ്യതാ വിവരങ്ങൾ
- നിർദിഷ്ട ശാഖകളിലെ ബിടെക്കുകാർക്കും നിർദിഷ്ട വിഷയങ്ങളിലെ എംഎസ്/ എംഎസ്‌സിക്കാർക്കും അവസരമുണ്ട്.
- 60% മാർക്ക് അഥവാ 6.5/10 ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം.
- പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക്ക് അഥവാ 6.0 /10 ഗ്രേഡ് പോയിന്റ് ആവറേജ് മതി.
- ഗേറ്റ് / ജെസ്റ്റ് സ്കോറും വേണ്ടിവരും.
പ്രായപരിധി
- മേയ് 2 ന് 32 വയസ്സു കവിയരുത്.
- പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിയിൽ ഇളവുണ്ട്.
അപേക്ഷിക്കുന്ന വിധം
- https://admission.iist.ac.in എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
- 5 വിഷയങ്ങൾക്കു വരെ ശ്രമിക്കാം.
- ഒന്നിലേറെ വിഷയങ്ങളിലേക്കു ശ്രമിക്കുന്നവർ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം.
അപേക്ഷാ ഫീസ്
- 3 വിഷയങ്ങൾക്കു വരെ അപേക്ഷാഫീ 600 രൂപ.
- നാലോ അഞ്ചോ വിഷയങ്ങൾക്കു ശ്രമിക്കുന്നവർക്ക് 1200 രൂപ.
- എല്ലാ വിഭാഗങ്ങളിലെയും വനിതകളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 / 600 രൂപയടച്ചാൽ മതി.
സെലക്ഷൻ
- ഗേറ്റ് / ജെസ്റ്റ് സ്കോർ നോക്കിയുള്ള പ്രാഥമിക സിലക്‌ഷൻ ലഭിച്ചവർക്കു വിഡിയോ കോൺഫറൻസിങ് വഴി ഇന്റർവ്യൂ ഉണ്ടായിരിക്കും.
- ഗേറ്റ് സ്കോറുള്ള എംടെക് വിദ്യാർഥികൾക്ക് AICTE സ്കോളർഷിപ് ലഭിക്കും.
- ആദ്യ സെമസ്റ്റർ ഫീസ് ഹോസ്റ്റൽ ഉൾപ്പെടെ 55,700 രൂപ.
- തുടർന്ന് ഓരോ സെമസ്റ്ററിനും 49,200 രൂപ.
- തുടക്കത്തിൽ 18,000 രൂപ മെസ് അഡ്വാൻസ് കൊടുക്കണം.
ക്ലാസുകൾ ജൂലൈ 31നു തുടങ്ങും.
പിഎച്ച്ഡി അപേക്ഷ മേയ് 9 വരെ
2023 ലെ പിഎച്ച്ഡി പ്രവേശനത്തിനു മേയ് 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്പേസ് എൻജി & ഏവോയോണിക്സ്, എർത്ത് & സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ് എന്നീ വകുപ്പുകളിലാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക്
- വിലാസം : Dean (Academics) Indian Institute of Space Science &Technology, Valiamala, Thiruvananthapuram - 695 547;
- ഫോൺ: 0471-256 8477
- ഇ–മെയിൽ: admissions@iist.ac.in
Website: www.iist.ac.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam