പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
കൊൽക്കത്ത ആസ്ഥാനമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്സിലെ മാത്രമല്ല, മറ്റു പല വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്കു സൗകര്യമുണ്ട്. സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ശ്രേഷ്ഠസ്ഥാപനമാണിത്.
91 വർഷമായി പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ബെംഗളൂരു, ചെന്നൈ, ഡൽഹി, തെസ്പുർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉൾപ്പെടെ പഠനകേന്ദ്രങ്ങളുണ്ട്.
പൂർവ വിദ്യാർഥികൾക്ക് പൊതുവേ നല്ല കരിയർ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുമുണ്ട്. മിക്ക വിദ്യാർഥികൾക്കും സ്റ്റൈപൻഡുണ്ട്.
എൻട്രൻസ് പരീക്ഷ മേയ് 14ന് തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 66 കേന്ദ്രങ്ങളിൽ.ഓൺലൈൻ അപേക്ഷ ഏപ്രിൽ 5 വരെ
പ്രോഗ്രാമുകൾ👇🏻
പ്രധാന പ്രോഗ്രാമുകളുടെ വിവരങ്ങൾ സംഗ്രഹിച്ചു താഴെച്ചേർക്കുന്നു. ഓരോ പ്രോഗ്രാമിന്റെയും നേർക്ക് പ്രതിമാസ സ്റ്റൈപൻഡ് തുക കാണിച്ചിട്ടുണ്ട്. ഇതിനു പുറമേ വാർഷിക ഗ്രാന്റും ലഭിക്കും.
🔺3 year B.Stat (Hons):
- 63 + 16 (വനിതകൾക്ക് സൂപ്പർന്യൂമററി) സീറ്റ്.
- അപേക്ഷകർക്കു മാത്‌സ് അടങ്ങിയ പ്ലസ്ടു വേണം.
- കോഴ്സ് കൊൽക്കത്തയിൽ.
- സ്റ്റൈപൻഡ്: 5000 രൂപ.
🔺3 year B Math (Hons):
- 63 + 16 സീറ്റ്.
- മാത്‌സ് അടങ്ങിയ പ്ലസ്ടു വേണം.
- കോഴ്സ് ബെംഗളൂരുവിൽ.
- സ്റ്റൈപൻഡ്: 5000 രൂപ.
🔺2 year M Stat:
- 38 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം.
- കോഴ്സ് ഡൽഹിയിലും കൊൽക്കത്തയിലും.
- സ്റ്റൈപൻഡ്: 8000 രൂപ.
🔺2 year M Math:
- 36 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം.
- കോഴ്സ് കൊൽക്കത്തയിലും ബെംഗളൂരുവിലും.
- സ്റ്റൈപൻഡ്: 8000 രൂപ.
🔺 2 year MS in Quantitative Economics:
- 56 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം.
- കോഴ്സ് ഡൽഹിയിലും കൊൽക്കത്തയിലും.
- സ്റ്റൈപൻഡ്: 8000 രൂപ.
🔺2 year MS in Quality Management Science:
- 20 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം.
- കോഴ്സ് ബെംഗളൂരുവിലും ഹൈദരാബാദിലും.
- സ്റ്റൈപൻഡ്: 8000 രൂപ.
🔺2 year MS in Library & Information Science:
- 12 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം.
- കോഴ്സ് ബെംഗളൂരുവിൽ.
- സ്റ്റൈപൻഡ്: 8000 രൂപ.
🔺 2 year MTech in Computer Science:
- 45 സീറ്റ്.
- ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ മാത്‌സ് അടങ്ങിയ പ്ലസ്ടുവിനു ശേഷം ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദം.
- കോഴ്സ് കൊൽക്കത്തയിൽ. 12,400 രൂപ.
- നിർദിഷ്ട ഗേറ്റ് സ്‌കോറുള്ളവർ എഴുത്തുപരീക്ഷയിൽ ഇരിക്കേണ്ട. പക്ഷേ, യഥാസമയം അപേക്ഷിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുകയും വേണം.
🔺2 year Master of Technology in Cryptology & Security:
- 25 സീറ്റ്.
- കോഴ്സ് കൊൽക്കത്തയിൽ. വ്യവസ്ഥകൾ കംപ്യൂട്ടർ സയൻസ് എംടെക്കിന്റേതുതന്നെ.
🔺 2 year MTech in Quality, Reliability & Operations Research:
- 37 സീറ്റ്.
- സ്റ്റാറ്റ്സിൽ മാസ്റ്റർ ബിരുദം / സ്റ്റാറ്റ്സ് അടങ്ങിയ മാത്‌സ് മാസ്റ്റർ ബിരുദം / ബിടെക് / തുല്യ പ്രഫഷനൽ അംഗത്വ യോഗ്യത (പ്ലസ്‌ടുവിൽ ഫിസിക്സും കെമിസ്ട്രിയും വേണം).
- കോഴ്സ് കൊൽക്കത്തയിൽ.
- സ്റ്റൈപൻഡ്: 12,400 രൂപ.
🔺 1 year PG Diploma in Statistical Methods & Analytics:
- 61 സീറ്റ്.
- മാത്‌സ് അടങ്ങിയ ബിരുദം അഥവാ ബിടെക് / തുല്യയോഗ്യത.
- കോഴ്സ് ചെന്നൈയിലും തെസ്പുരിലും.
🔺 1 year PG Diploma in Agricultural & Rural Management with Statistical Methods & Analytics:
- 18 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബിരുദം.
- പ്ലസ്‌ടുവിൽ മാത്‌സോ സ്റ്റാറ്റ്സോ വേണം.
- കോഴ്സ് ഗിരിഡീഹിൽ (ജാർഖണ്ഡ്).
🔺1 year Post-Graduate Diploma in Applied Statistics: 30 സീറ്റ്.
- ഏതെങ്കിലും വിഷയത്തിലെ ബിരുദം.
- പ്ലസ്‌ടുവിൽ മാത്‌സ് വേണം.
- Coursera വഴി ഓൺലൈൻ കോഴ്സ് നടത്തും.
- ഏതു പ്രോഗ്രാമായാലും, 2023 ജൂലൈ 31ന് അകം യോഗ്യതാപരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.
- സിലക്‌ഷന് എഴുത്തുപരീക്ഷ കൂടാതെ മിക്ക പ്രോഗ്രാമുകൾക്കും ഇന്റർവ്യൂവുമുണ്ട്.
ജൂനിയർ റിസർച് ഫെലോഷിപ്
- സ്റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ബയളോജിക്കൽ സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി–ജെആർഎഫ്. സൗകര്യം പല കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്നു.
- ദൈർഘ്യം 6+1 വർഷം വരെ.
- 31,000 രൂപയെങ്കിലും ഫെലോഷിപ് ക്കും. ലഭിക്കും.
അപേക്ഷ👇🏻
വെബ്സൈറ്റിലെ പ്രോസ്പെക്ടസ് പഠിച്ചിട്ട് www.isical.ac.in/~admissionൽ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീ
- അപേക്ഷാഫീ 1500 രൂപ;
- സംവരണമില്ലാത്ത വനിതകൾക്ക് 1000 രൂപ;
- പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപ.
- ബാങ്ക് ചാർജ് പുറമേ.
കൂടുതൽ വിവരങ്ങൾക്ക്
വിലാസം
- Indian Statistical Institute, 203, BT Road, Kolkata – 700108;
- admissionsupport@isical.ac.in,
- dean@isical.ac.in;