Trending

കര്‍ഷക ക്ഷേമനിധി പെന്‍ഷന് ഇപ്പോൾ അപേക്ഷിക്കാം; അംശദായം 100 രൂപ...ഈ അവസരം പാഴാക്കരുത് - എല്ലാ കർഷകരിലേക്കും ഈ വാർത്ത ഷെയർ ചെയ്യാം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

സംസ്ഥാനത്ത് കാർഷിക അനുബന്ധ പ്രവർത്തനങ്ങൾകൊണ്ട് ഉപജീവനം ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കർഷക ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നടത്തുന്ന എല്ലാ കർഷകരുടെയും നൽകുന്നതിനായി ഇപ്പോൾ അപേക്ഷിക്കാം.

5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത  കാലയളവിൽ കൃഷി- കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവനമാർഗം ആയിരിക്കുകയും വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാതെയുള്ള 18നും 65 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും അപേക്ഷിക്കാം.

ഈ പദ്ധതിയുടെ പ്രതിമാസ അംശദായം 100 രൂപയാണ്. അംഗമായി റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ 

കർഷകർ ക്ഷേമനിധി ബോർഡിന് മുന്നിൽ https://kfwfb.kerala.gov.in എന്ന പോർട്ടൽ വഴിയാണ് നൽകേണ്ടത്.

പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകളും (കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം) വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാർഷിക വരുമാന

സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, വയസ് തെളിയിക്കുനരേഖ, ഭൂമിയുടെ കരം അടച്ച രസീതോ ഭൂമി സംബന്ധിച്ച രേഖകളോ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. റജിസ്ട്രേഷൻ ഫീ ആയി 100 രൂപ ഓൺലൈൻ ആയി അടയ്ക്കേണ്ടതാണ്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...