Trending

KSIDC യിൽ അസിസ്റ്റന്റ് മാനേജർ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അസിസ്റ്റന്റ് മാനേജർ (അഞ്ച് എണ്ണം) സ്ഥിരം തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 അസിസ്റ്റന്റ് മാനേജർ

  • ഫിനാനൻസ് ആൻഡ് അക്കൗണ്ട്സ് (മുസ്ലിം സംവരണം-ഒന്ന്), 
  • ലീഗൽ (എസ്.സി സംവരണം- ഒന്ന്), 
  • പ്രൊജക്ട്സ് ( എൽസി/എഐ (ഒരു ഒഴിവ്)- ഹിന്ദു നാടാർ ആൻഡ് എസ്.ഐ.യു.സി നാടാർ (രണ്ട് ഒഴിവ്) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

യോഗ്യത

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിൽ സി.എ/എ.ഐ.സി.ഡബ്ല്യു.എ യോഗ്യതയും, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് മാനേജർ (ലീഗൽ) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫസ്റ്റ് ക്ലാസ് ബിരുദവും നിയമത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും/അഞ്ച് വർഷത്തെ എൽ.എൽ.ബിയിൽ ഫസ്റ്റ് ക്ലാസും, നിയമ മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ്  യോഗ്യത.

അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്സ്) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഫസ്റ്റ് ക്ലാസ് എം.ബി.എയുമാണ് യോഗ്യത. 

ഉദ്യോഗാർഥികൾക്ക് പ്രൊജക്റ്റ് അപ്രൈസൽ, ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡെവലപ്മെന്റ്, സിവിൽ കൺസ്ട്രക്ഷൻ, അനുബന്ധ എഞ്ചിനീയറിങ് മേഖല എന്നിവയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് മികച്ച ആശയ വിനിമയ പാടവം ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28 വൈകീട്ട് അഞ്ച് മണി.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...