പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
പ്ലസ്ടുവിന് ശേഷം മികച്ച തൊഴിൽ അവസരങ്ങൾ നൽകുന്നതാണ് പാരാമെഡിക്കൽ രംഗം. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകളാണ് ഈ മേഖല തുറന്നുതരുന്നത്. സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ചേരാനുള്ള യോഗ്യതയുള്ളത്. അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം.
ബി.എസ്.സി മെഡിക്കല്‍ ലാബ് ടെക്‌നോളജി
- മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്.
- രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി
- എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍.
- കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്.
ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്നോളജി
- ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍.
- ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും.
ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
- ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍.
- ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
ബിപിടി (ഫിസിയോ തെറാപ്പി)
- വ്യായാമങ്ങള്‍, ഇലക്ട്രോ തെറാപ്പി, പേശികളുടെ ചലനം, അള്‍ട്രാവയലറ്റ് രശ്മികള്‍, മസാജിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണു ഫിസിയോ തെറാപ്പി.
- ശരീരഭാഗങ്ങളുടെയും പേശികളുടെയും ചലനത്തിനു വൈകല്യം സംഭവിച്ചവര്‍ക്കും ശരീരം തളര്‍ന്നു പോയവര്‍ക്കും മറ്റും ഏറെ പ്രാധാന്യമുള്ള ചികിത്സയാണിത്.
- ഫിസിയോ തെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കാറുണ്ട്. സ്വകാര്യ പ്രാക്ടീസിംഗ് നടത്തുന്നവരും ഈ രംഗത്തു കുറവല്ല.
ബി ഒ ടി (ഒക്യുപ്പേഷണല്‍ തെറാപ്പി)
- ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവരെ ട്രെയിനിംഗിലൂടെയും ചികിത്സയിലൂടെയും സാധാരണ ജീവിതത്തിലെത്തിക്കുവാന്‍ സഹായിക്കുന്ന ശാഖയാണിത്.
- ഓരോ രോഗിക്കും അയാളുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍ക്കനുസൃതമായ ചികിത്സാസാമുറകള്‍ രൂപപ്പെടുത്തിയാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
ബി എ എസ് എൽ പി (ഓഡിയോളജി ആന്‍റ് സ്പീച്ച് തെറാപ്പി)
- കേള്‍വിക്കും സംസാരത്തിനും വൈകല്യമുള്ളവരെ പരിശീലനത്തിലൂടെ സാധാരണ ജീവിതത്തിലേക്കെത്തിക്കുവാനുള്ള ശ്രമമാണ് ഓഡിയോളജി ആന്‍റ് സ്പീച്ച് തെറാപ്പി
- ശസ്ത്രക്രിയയും മരുന്നുംകൊണ്ടുള്ള ചികിത്സകള്‍ക്ക് അനുബന്ധമായോ അല്ലാതെയോ സ്പീച്ച് തെറാപ്പിസ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
ബി എസ് സി ഒപ്റ്റോമെട്രി
- നേത്രരോഗചികിത്സയുടെ സഹായകശാഖയാണിതെന്നു പറയാം. എന്നാല്‍ ചികിത്സ ഈ മേഖലയുടെ പരിധിയില്‍ വരുന്നില്ല.
- ഓപ്റ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റുകള്‍, ലെന്‍സുകള്‍, കണ്ണടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക/ശാസ്ത്രീയ വശങ്ങള്‍ക്കാണു പ്രാമുഖ്യം.
ബി.എസ്.സി ഡയാലിസിസ് ടെക്നോളജി
- വൃക്കകളുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഉപകരണങ്ങളുടെ പരിപാലനത്തിന്റെ ഉത്തരവാദിത്തം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു.
- മെഡിക്കൽ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും ഒരു രോഗിയെ ജീവനോടെ നിലനിർത്താമെന്നും പഠിപ്പിക്കുന്ന പ്രൊഫഷണൽ വിദഗ്ധരായി വിദ്യാർത്ഥികൾ മാറുന്നു.
- സമീപ വർഷങ്ങളിൽ വൃക്കസംബന്ധമായ പരാജയത്തിന്റെ കേസുകളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഈ മേഖലയിലെ പ്രൊഫഷണലുകളുടെ ആവശ്യം അനുദിനം വർദ്ധിക്കുന്നു.