Trending

ശുഭദിന ചിന്തകൾ


1983 ഫെബ്രുവരി രണ്ടിന് അമേരിക്കയിലെ അരിസോനയിൽ ആണ് ജസീക്ക ജനിച്ചത്.  രണ്ടു കൈകളും ഇല്ലാതെ ജനിച്ച തങ്ങളുടെ കുഞ്ഞിനെകണ്ട് ആ മാതാപിതാക്കൾ ഏറെ വേദനിച്ചു.  ഈ കുഞ്ഞ് എങ്ങിനെ ജീവിക്കുമെന്ന ആശങ്കയായിരുന്നു അവരെ അലട്ടിയത്.  എന്നാൽ ഈ പോരായ്മയ്ക്ക് മുമ്പിൽ തന്റെ മകൾ തോറ്റ് പോകുന്നത് അവളുടെ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു.  

മൂന്നാം വയസ്സിൽ അമ്മ ജസീക്കയെ ജിംനാസ്റ്റിക്‌സ് പഠിക്കാനയച്ചു.  കാലിന് ആവശ്യമായ ചലനനിയന്ത്രണവും വേഗവും ജസീക്കയ്ക്ക ലഭിച്ചത് ഈ പരിശീലനത്തിലൂടെയാണ്.  

അഞ്ചു വയസ്സുമുതൽ നീന്തൽ പരിശീലനവും ആറാം വയസ്സിൽ നൃത്തവും അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു.  14 വയസ്സുവരെ കൃത്രിമകൈവെച്ചാണ് ജസീക്ക ജീവിച്ചത്.  തന്റെ പരിമിതികളെ കരുത്താക്കി മാറ്റാൻ തീരുമാനിച്ച ദിവസം അവൾ ആ കൈ ഊരിമാറ്റി... 

2008 ഒക്ടോബർ 10 അമേരിക്കയുടെ ആകാശത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഗിന്നസ് റെക്കാർഡ് പിറന്നു.  ജസീക്ക കോക്‌സ് എന്ന പെൺകുട്ടി 10,000 അടി ഉയരത്തിൽ കാലുകൾകൊണ്ട് വിമാനം പറത്തി  കൈകളില്ലാത്ത വിമാനം പറത്തിയ ആദ്യ വ്യക്തിയും ഏക വ്യക്തിയും ജസീക്കയാണ്.  

കാലുകൊണ്ട് മനോഹരമായി പിയാനോ വായിക്കുന്ന ജസീക്ക, തയാക്വൻഡോയിൽ ട്രിപ്പിൾ ബ്ലാക്ക് ബെൽററ് നേടിയിട്ടുണ്ട്.  കൂടാതെ ജസീക്ക കോക്‌സ് ഇന്ന് മികച്ച ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.  സ്വയം അത്ഭുതമായി മാറിയവർക്ക് ഒരു ഉദാഹരണമാണ് ജസീക്ക കോക്‌സ്.. 

സ്വന്തം പരിമിതികളെ കരുത്താക്കിമാറ്റാൻ നാം എന്ന് തീരുമാനിക്കുന്നുവോ.. അന്ന് ആ പരിമിതികൾ നമുക്ക് സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടികളായി മാറും 

ശുഭദിനം നേരുന്നു 


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...