അയാള്‍ എലിയെ നിറയെ ധാന്യമുള്ള ഒരു ഭരണിയിലാക്കി. എലിക്ക് സന്തോഷമായി. ഇനി അലഞ്ഞുതിരിഞ്ഞു നടക്കാതെ സുഖമായി ഇരിക്കാം. എത്ര തിന്നാലും തീരാത്തത്ര ധാന്യവുമുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞു. ധാന്യം തീര്‍ന്നുതുടങ്ങി.
അവസാനം ഭരണിയുടെ അടിയിലെത്തിയപ്പോഴാണ്, ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തവിധം താന്‍ കുടുങ്ങിപ്പോയെന്ന് എലിക്ക് മനസ്സിലായത്. മാത്രമല്ല, താന്‍ ഇനിമുതല്‍ ഭക്ഷണത്തിന് ആരെയെങ്കിലും ആശ്രയിക്കണം. തന്നെ കെണിയിലകപ്പെടുത്തിയ ആള്‍ നല്‍കുന്ന ഭക്ഷണവും കഴിച്ച് ശിഷ്ടകാലം ഭരണിക്കുള്ളില്‍ തന്നെ എലിക്ക് കഴിച്ചുകൂട്ടേണ്ടിവന്നു.
പോരാട്ടമാണ് മുന്നേറ്റം. അത് സ്വന്തം ശരീരവും മനസ്സും പണയപ്പെടുത്തിയുള്ള ഒരു അതിജീവനമാണ്. സമരങ്ങളിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരിലും സമരശേഷം ഒരു പുതിയ വ്യക്തി രൂപം കൊള്ളുന്നുണ്ട്. മഴനനഞ്ഞതിനും വെയില്‍ കൊണ്ടതിനും കൈകാലുകള്‍ വിണ്ടുകീറിയതിനും ശേഷം രൂപംകൊള്ളുന്ന പുതിയ സ്വത്വം പോലെ.
അതിജീവനസമരങ്ങളുടെ വിജയമളക്കുന്നത് അവയില്‍ നിന്നുണ്ടായ ലാഭം നോക്കി മാത്രമല്ല. അവ സമ്മാനിച്ച പുതുജീവിതം കൂടി അളവുകോലായിമാറണം.
എളുപ്പത്തില്‍ കിട്ടുന്നവയുടേയും സൗജന്യമായി കിട്ടുന്നവയുടേയും പിന്നില്‍ എപ്പോഴും കെണികളുണ്ടാകും. നമ്മള്‍ തങ്ങുന്നയിടങ്ങള്‍ നമുക്ക് താങ്ങാകണം. വളരാനും വലുതാകാനുമുളള വിസ്തൃതി അവയ്ക്കുണ്ടാകണം. ഇല്ലെങ്കില്‍ നമ്മുടെ വേരുകള്‍ പടരില്ല, ശിഖിരങ്ങള്‍ പന്തലിക്കില്ല.
സ്വന്തം സ്വാതന്ത്ര്യം പണയംവെയ്ക്കാതെ സ്വന്തം വഴികള്‍ സ്വയം കണ്ടെത്തി മുന്നോട്ട് പോകാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam